Thursday, December 26, 2024
Homeസിനിമവൃഷഭ സിനിമ ഉപേക്ഷിച്ചിട്ടില്ല; ചിത്രത്തിന്റെ അമ്പത് ശതമാനം ചിത്രീകരണം പൂര്‍ത്തിയായി: അഭ്യൂഹങ്ങള്‍ തള്ളി സംവിധായകൻ.

വൃഷഭ സിനിമ ഉപേക്ഷിച്ചിട്ടില്ല; ചിത്രത്തിന്റെ അമ്പത് ശതമാനം ചിത്രീകരണം പൂര്‍ത്തിയായി: അഭ്യൂഹങ്ങള്‍ തള്ളി സംവിധായകൻ.

മോഹന്‍ലാല്‍ നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് വൃഷഭ. കന്നഡ ഫിലിംമേക്കര്‍ നന്ദകിഷോര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാന്റസി ആക്ഷന്‍ ഡ്രാമയായി എത്തുന്ന വൃഷഭ ഉപേക്ഷിച്ചുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ഏറെ നാളുകളായി ചിത്രത്തിന്റെ അപ്ഡേറ്റുകളൊന്നും പുറത്തുവരാതിരുന്നതോടെയാണ് ചിത്രം ഉപേക്ഷിച്ചെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

എന്നാലിപ്പോള്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ നന്ദകിഷോര്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ അമ്പത് ശതമാനം ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. വിഎഫ്എക്സിനും പ്രധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും വൃഷഭയെന്ന് നന്ദ കിഷോര്‍ വ്യക്തമാക്കുന്നു.

സാങ്കേതിക കാരണങ്ങളാലാണ് ചിത്രീകരണം വൈകിയതെന്നും ഓഗസ്റ്റില്‍ പുനരാരംഭിക്കുമെന്നും നന്ദകിഷോര്‍ പറഞ്ഞു. സഹ്റ എസ് ഖാന്‍ ആണ് ചിത്രത്തിലെ നായിക. 2025 ല്‍ സംക്രാന്തി റിലീസായി ചിത്രം റിലീസ് ചെയ്യാനാണ് നീക്കം. ഒരേസമയം മലയാളത്തിലും തെലുങ്കിലുമാണ് ചിത്രം ചിത്രീകരിക്കുന്നത്. ഷാനയ കപൂര്‍, രമ്യാ കൃഷ്ണ, സിമ്രാന്‍, രവിശങ്കര്‍, ശരത്കുമാര്‍, കെജിഎഫ് ഫെയിം ഗരുഡ റാം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments