Thursday, December 26, 2024
Homeസിനിമസ്വര്‍ഗത്തിലെ കട്ടുറുമ്പ്' പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ വിശേഷങ്ങള്‍ പങ്ക് വച്ച് ധ്യാന്‍ ശ്രീനിവാസനും ജോയ് മാത്യുവും.

സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ വിശേഷങ്ങള്‍ പങ്ക് വച്ച് ധ്യാന്‍ ശ്രീനിവാസനും ജോയ് മാത്യുവും.

നിലപാടുകളും കാഴ്ചപ്പാടുകളും തുറന്നുപറയുന്ന അപൂര്‍വ്വം ചില നടന്മാരില്‍ രണ്ട് പേരാണ് ജോയ് മാത്യുവും ധ്യാന്‍ ശ്രീനിവാസനും .നിലപാടുകള്‍ കൊണ്ടും നര്‍മ്മം നിറഞ്ഞ സംസാരശൈലി കൊണ്ടും സോഷ്യല്‍മീഡിയയില്‍ ഏറെ ആരാാധകരെ നേടിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. അതേ പോലെ തന്റെ രാഷ്ട്രീയ നിലപാടുകള്‍ അടക്കം സോഷ്യല്‍മീഡിയ വഴി അഭിപ്രായം പങ്ക് വക്കുന്ന ആളാണ് ജോയ് മാത്യു.ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ പ്രദര്‍ശനത്തിന് എത്തുകയാണ്. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയ ഗുരു ജോയ് മാത്യു ആണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

‘ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് അഭിനയിക്കുകയൊന്നും വേണ്ട. ഒരു മണിക്കൂര്‍ തമ്മില്‍ കണ്ടാല്‍ പല കാര്യങ്ങളും സംസാരിക്കും. ഈ സിനിമയിലും രണ്ടു ദിവസം മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നത്. ഡയലോഗ് പറയുന്നതിനേക്കാള്‍ കൂടുതല്‍ പേഴ്‌സണല്‍ വിഷയങ്ങളും സാമൂഹിക വിഷയങ്ങളും രാഷ്ട്രീയവുമാണ് സംസാരിച്ചത്. എന്നെ കണ്ട ഉടനെ പറഞ്ഞത്, അന്ന് കൊടുത്ത അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് പറഞ്ഞത് പോരാ എന്നായിരുന്നു. കുറച്ച് അധികം പറയേണ്ടിയിരുന്നു, എന്തുകൊണ്ട് പറഞ്ഞില്ല എന്ന് ധ്യാന്‍ ചോദിച്ചു.

അങ്ങനെയുള്ള സിനിമാക്കാര്‍ വളരെ അപൂര്‍വ്വമാണ്. എന്നെ ചോദ്യം ചെയ്യാനും തിരുത്താനുമുള്ള അനുവാദം ഞാന്‍ ധ്യാനിന് കൊടുത്തിട്ടുണ്ട്’ എന്നും ജോയ് മാത്യു പറഞ്ഞു.

എന്റെ രാഷ്ട്രീയ ഗുരുവാണ് ജോയ് മാത്യു ചേട്ടന്‍. ഞാനൊരു ഡെമോക്രാറ്റ് ആണ്, ലിബറല്‍ ഡെമോക്രാറ്റ്. ഞാന്‍ അങ്ങനെ ആവാന്‍ കാരണം എന്റെ ഗുരു പഠിപ്പിച്ചിട്ടുള്ള പാഠങ്ങളാണ്. ജോയേട്ടന്റെ എല്ലാ അഭിമുഖങ്ങളും കൃത്യമായി ഞാന്‍ കാണാറുണ്ട്. കൃത്യമായി രാഷ്ട്രീയ നിരീക്ഷിക്കുന്ന ആളാണ്.

അങ്ങനെയുള്ള ഒരാള്‍ ചില കാര്യങ്ങള്‍ പറയേണ്ടിടത്ത് പറയാതെ വരുമ്പോള്‍ നമുക്ക് ചിലത് തോന്നുമല്ലോ. അങ്ങനെ പറഞ്ഞതാണ് രാഹുല്‍ ഗാന്ധിയുടെ കാര്യം. മൂന്നാമത് ഒരാളുടെ കണ്ണാണ് ജോയ് ഏട്ടന്‍. നമ്മളെ എല്ലാത്തിനെയും കാണുമ്പോള്‍ ഒരു സൈഡിലോ മറ്റൊരു സൈഡിലോ നിന്നു കാണും.

എന്നാല്‍ ജോയ് ഏട്ടന്‍ അതിനെ മാറി നിന്നുകൊണ്ട് കാണും. വേറിട്ട ചിന്ത എന്ന് നമ്മള്‍ പറയുമല്ലോ. അങ്ങനെയൊരു ചിന്തയുള്ള ആളാണ് ജോയ് ഏട്ടന്‍. അതുകൊണ്ടാണ് അദ്ദേഹത്തെ രാഷ്ട്രീയ ഗുരുവായി ഞാന്‍ കാണുന്നത് എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പ്രതികരിച്ചത്.

വര്‍ഷങ്ങള്‍ക്കു ശേഷം’ പോലുള്ള ഇമോഷനല്‍ ഡ്രാമ സിനിമകള്‍ ഒടിടിയില്‍ കണ്ടാല്‍ തീര്‍ച്ചയായും ബോറടിക്കുമെന്ന് ധ്യാന്‍ പറയുന്നു.ഇമോഷനല്‍ ഡ്രാമ ഒടിടിയിലോ ടിവിയിലോ കണ്ടിരിക്കാന്‍ പറ്റില്ല. അത്തരം സിനിമകള്‍ക്കു ലാഗ് സംഭവിക്കും. പ്രേക്ഷകന് ബോറടിക്കും. ഈ സിനിമയ്ക്കും ലാഗ് ഉണ്ട്,” ധ്യാന്‍ പറയുന്നു. സിനിമയിലെ പ്രണവ് മോഹന്‍ലാലിന്റെ മേക്കപ്പിന്റെ കാര്യത്തിലും തനിക്ക് ആദ്യം മുതലേ ആശങ്ക ഉണ്ടായിരുന്നുവെന്ന് താരം തുറന്നു പറഞ്ഞു.

ഷൂട്ട് ചെയ്യുന്ന സമയം മുതലെ ചില ഭാഗങ്ങള്‍ കാണുമ്പോള്‍ ഇത് ക്രിഞ്ച് അല്ലേ, ക്ലീഷേ അല്ലെ എന്നു പറഞ്ഞു പോയിട്ടുണ്ട്. ഒടിടിയില്‍ സിനിമ കണ്ട് പ്രേക്ഷകര്‍ പറയുന്നത് കൃത്യമായ കാര്യങ്ങളാണ്. ഇതൊക്കെ നമുക്ക് മുന്‍പെ തോന്നിയ കാര്യങ്ങളാണെന്നതാണ് വാസ്തവം. ചേട്ടന്‍ ഇതിലൂടെ ഉപയോഗിക്കുന്നത് എന്തു സ്ട്രാറ്റജി ആണെന്നോ തിരക്കഥാ വൈദഗ്ധ്യമാണോ എന്നറിയില്ല, അദ്ദേഹം അത് മനഃപൂര്‍വം ഉള്‍പ്പെടുത്തുന്നതാണ്.

ഉദാഹരണത്തിന് സിനിമയുടെ അവസാന ഭാഗത്ത് ചേട്ടന്‍ ഡ്രൈവറായി വരുന്നുണ്ട്. ഇതില്‍ വേറൊരാളെ ഡ്രൈവറുടെ വേഷത്തില്‍ വയ്ക്കണമെന്ന് തുടക്കം മുതല്‍ ഞാന്‍ ചേട്ടനോടു പറഞ്ഞിരുന്നു. പുള്ളി എഴുതിയ കഥ, ഞാനും ചേട്ടനും അഭിനയിക്കുന്നു. ചിലപ്പോള്‍ വേറൊരാളെ വച്ചിരുന്നെങ്കില്‍ അവിടെയും ആ ക്ലീഷേ വരില്ലായിരുന്നു. എന്നാല്‍ ഞങ്ങളൊരുമിച്ചൊരു കോംബോ വേണമെന്നത് വിശാഖിന് (വിശാഖ് സുബ്രഹ്മണ്യം) നിര്‍ബന്ധമായിരുന്നു. ചേട്ടന് ആ റോള്‍ ചെയ്യാന്‍ ഒരു താല്‍പര്യവുമില്ലായിരുന്നു.

പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തില്‍ അജുവും സെറ്റിലുള്ള പലരും ഇത് ഓക്കെ ആണോ എന്ന് എന്നോടു ചോദിച്ചിരുന്നു. എന്നാല്‍ ചേട്ടന് അത് ഓക്കെ ആയിരുന്നു. എനിക്കും അജുവിനും ഈ ലുക്കില്‍ ആ കഥാപാത്രം ഓക്കെ ആണോ എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷേ ആത്യന്തികമായി അതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ്.

എന്റെ ലുക്ക് ചെയ്തു വന്നപ്പോഴും പല സംശയങ്ങളും ഉണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അച്ഛനും ലാല്‍ അങ്കിളുമാണ് സെക്കന്‍ഡ് ഹാഫിലെ ഈ കഥാപാത്രങ്ങള്‍ ചെയ്യാനിരുന്നത്. അങ്ങനെ ലാല്‍ അങ്കിള്‍ ഡേറ്റും കൊടുത്തതാണ്. ആ സമയത്ത് അച്ഛന് വയ്യാതായതോടെ ഈ പ്ലാന്‍ മാറ്റി. അന്ന് കഥയില്‍ ഉള്‍പ്പടെ മാറ്റങ്ങള്‍ വന്നു. എന്നിരുന്നാലും ഫസ്റ്റ് ഹാഫില്‍ ചെറിയ ലാഗും ക്രിഞ്ചും ഒക്കെ ഉണ്ട്. സ്ഥിരം വിനീത് ശ്രീനിവാസന്‍ സിനിമകളില്‍ കാണുന്ന എല്ലാ ക്രിഞ്ചും ക്ലീഷേയും ഉള്ള ഫോര്‍മുല സിനിമയാണിത്.

ചില സിറ്റുവേഷനൊക്കെ കാണുമ്പോള്‍ ഇത് ക്ലീഷേ അല്ലേ എന്നു തോന്നും. തിയറ്ററിലും ചെറിയ രീതിയില്‍ എനിക്കു ബോറടിച്ചിരുന്നു. ഇതൊരു വലിയ സിനിമയാണെന്ന അവകാശവാദമൊന്നുമില്ലായിരുന്നു. പക്ഷേ പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിട്ടും, മ്യൂസിക്കും പരിപാടിയുമൊക്കെയായി അദ്ദേഹം അത് വിജയിപ്പിച്ചെടുക്കും. സിനിമയുടെ കാര്യത്തില്‍ ഓരോ ആളുകളുടെയും കാഴ്ചപ്പാട് വ്യത്യാസപ്പെട്ടിരിക്കും. തിയറ്ററില്‍ വന്നപ്പോള്‍ ഇത്രയേറെ വിമര്‍ശനങ്ങള്‍ സിനിമയ്ക്കു ലഭിച്ചില്ല. ഈ സിനിമ തിയറ്ററില്‍ റിലീസ് ചെയ്ത് രണ്ടാം വാരം കഴിഞ്ഞപ്പോഴെ സിനിമയുടെ രണ്ടാം ഭാഗത്ത് പാളിച്ചകള്‍ ഉണ്ടായിരുന്നുവെന്ന് ഞാന്‍ തന്നെ തുറന്നു പറഞ്ഞിരുന്നു.

ആ സമയത്ത് ഫെസ്റ്റിവല്‍ ആണ്. ‘ആവേശം’ അടിക്കുമെന്ന് ഉറപ്പാണ്. എന്തെങ്കിലുമൊക്കെ പറഞ്ഞു പിടിച്ചു നില്‍ക്കണ്ടേ. നിന്റെ തള്ളു കേട്ടിട്ടല്ലെ ഞങ്ങള്‍ തിയറ്ററില്‍ പോയതെന്നു പറഞ്ഞ് കുറേ തെറി ഞാന്‍ കേട്ടു. സിനിമയെ ഞാന്‍ ഒരു തരത്തിലും തള്ളിയിട്ടില്ല. സിനിമ നല്ലതാണെന്നോ ഗംഭീരമാണെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. എല്ലാ ക്രിഞ്ചും ക്ലീഷേയും അടങ്ങുന്ന വിനീത് ശ്രീനിവാസന്‍ സിനിമയെന്നാണ് എല്ലാ അഭിമുഖങ്ങളിലും ഞാന്‍ പറഞ്ഞത്. വിമര്‍ശനങ്ങളെ സ്വീകരിച്ചെ പറ്റൂ. നമ്മള്‍ എല്ലാവര്‍ക്കും വേണ്ടിയാണ് സിനിമ ചെയ്യുന്നത്. അടുത്ത സിനിമകളില്‍ ഇതൊക്കെ മാറ്റാന്‍ സാധിച്ചെങ്കില്‍ നല്ലത്. അടുത്തത് ചേട്ടന്‍ ചെയ്യാന്‍ പോകുന്നത് ആക്ഷന്‍ സിനിമയാണ്. അതില്‍ ഈ ക്രിഞ്ചും ക്ലീഷേയും കാണില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഡ്രാമ, ഇമോഷന്‍, റൊമാന്‍സ് പരിപാടികളില്‍ സ്വാഭാവികമായി കയറിവരുന്നൊരു ക്രിഞ്ചും ക്ലീഷേയും ഉണ്ട്. പക്ഷേ അത് പുള്ളിയുടെ സിനിമകളില്‍ കുറച്ച് കൂട്ടും. ‘ന്യാപകം’ എന്ന പാട്ട് ഈ സിനിമയില്‍ റിപ്പീറ്റടിച്ച് ചേട്ടന്‍ ഉപയോഗിച്ചിട്ടുണ്ട്. അത് ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. ആ പാട്ടിനെ കളിയാക്കുന്നവരുണ്ട്. സത്യത്തില്‍ എനിക്ക് ആ പാട്ട് ഇഷ്ടമായിരുന്നു. പക്ഷേ അത് റിപീറ്റ് അടിച്ച് കേള്‍പ്പിച്ചാല്‍ വെറുത്തുപോകും. അതുപോലെയുള്ള എല്ലാ വിമര്‍ശങ്ങളെയും നമ്മള്‍ സ്വീകരിക്കുക,” ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

മൈന ക്രിയേഷന്‍സിനുവേണ്ടി കെ.എന്‍.ശിവന്‍കുട്ടന്‍ കഥ എഴുതി ജെസ്പാല്‍ ഷണ്‍മുഖം സംവിധാനം ചെയ്യുന്ന സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്ചിത്രത്തില്‍ ശരത്ത് അപ്പാനിയും അഭിനയിച്ചിട്ടുണ്ട്.അധ്യാപകന്‍ ജോസ് എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ അവതരിപ്പിക്കുന്നത്.ഇടുക്കിയിലെ ഒരു തനി നാട്ടുമ്പുറത്തുകാരനാണ് ജോസ്. മെമ്പര്‍ രമേശന്‍ വാര്‍ഡ് നമ്പര്‍ 9 എന്ന ചിത്രത്തിലെ നായിക ഗായത്രി അശോക് ആണ് ധ്യാന്‍ ശ്രിനിവാസന്റെ നായികയായി എത്തുന്നത്. ഒരു അധ്യാപകനായ കെ.എന്‍. ശിവന്‍കുട്ടന്‍, തന്റെ അനുഭവങ്ങളില്‍ നിന്ന് വാര്‍ത്തെടുത്ത കഥയാണ് ചിത്രത്തിനായി ഉപയോഗപ്പെടുത്തിയത്.

ധ്യാന്‍ശ്രീനിവാസന്‍ ,ഗായത്രി അശോക് ,ജോയി മാത്യു, അപ്പാനി ശരത്ത്, ശ്രീകാന്ത് മുരളി, ഗൗരിനന്ദ, അംബികാ മോഹന്‍, മഹേശ്വരി അമ്മ, കെ.എന്‍.ശിവന്‍കുട്ടന്‍ , പാഷാണം ഷാജി,ഉല്ലാസ് പന്തളം,കോബ്രാ രാജേഷ്, ചാലി പാല, നാരായണന്‍കുട്ടി , പുന്നപ്ര അപ്പച്ചന്‍, രഞ്ജിത്ത് കലാഭവന്‍, കവിത,ചിഞ്ചുപോള്‍, റിയ രഞ്ജു,മനോഹരി ജോയി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നാട്ടുകാരുടെയെല്ലാം പ്രശ്നങ്ങളില്‍ ഇടപെട്ട്, അവരുടെയെല്ലാം കണ്ണിലുണ്ണിയായി മാറിയ ജോസിന്റെ സങ്കീര്‍ണ്ണമായ ജീവിത കഥയാണ് സിനിമ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments