വൻ മുതൽ മുടക്കിൽ, മലയാളത്തിലെ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി ടി.എസ്.സുരേഷ് ബാബrസംവിധാനം ചെയ്യുന്ന ഡി.എൻ.എ.എന്ന ചിത്രത്തിൻ്റെ നിർമ്മണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
ഈ ചിത്രം ജൂൺ പതിനാലിന് സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തി
ക്കുന്നു.
ബെൻസി പ്രൊസക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നൂറ്റി ഇരുപതോളം ദിവസം നീണ്ടു നിന്ന ചിത്രീകരണം ‘ മികച്ച സംഘട്ടന സംവിധായകരുടെ സഹായത്തോടെ ഒരുക്കിയ ആറ് സംഘട്ടനങ്ങൾ.. ‘ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.
പൂർണ്ണമായും ക്രൈം ത്രില്ലറാണ് ഈ ചിത്രം ‘
വളരെ ബ്യൂട്ടലായി നടന്ന ഒരു കൊലപാതകത്തിൻ്റെ ചുരുളുകളാണ് തികഞ്ഞ ഉദ്വേ
ഗത്തോടെ അവതരിപ്പിക്കുന്നത്.
നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ഈ കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ അതിലൂടെ ഉരിത്തിരിയുന്നത് ആരെയും നൈട്ടിപ്പിക്കാൻ പോന്ന സംഭവങ്ങളാണ്.
യുവനായകനായ അഷ്ക്കർ സൗദാൻ നായകനായ ഈ ചിത്രത്തിൽ ലക്ഷ്മി റായ് ഏറെ ഇടവേളക്കുശേഷം ശക്തമായ ഒരു കഥാപാൽത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിൽ തിരിച്ചെത്തുന്നു’
ഈ ചിത്രത്തിൽ എ.സി.പി.റേച്ചൽ പുന്നൂസ് എന്ന കഥാപാത്രത്തെയാണ് ലക്ഷ്മി റായ് അവതരിപ്പിക്കുന്നത്.
ഹന്നാറെജി കോശി,മ്പാ സ്വീക,ജോൺ കൈപ്പള്ളി, ഇനിയാ ,ഗൗരി നന്ദ എന്നീ നായികമാരും സുപ്രധാനമായ വേഷങ്ങളിലെത്തുന്നു.
: ബാബു ആൻ്റെണി രൺജി പണിക്കർ,
,, ഇർഷാദ്, അജു വർഗീസ്, ഇന്ദ്രൻസ്, പത്മരാജ് രതീഷ്, കോട്ടയം നസീർ, രവീന്ദ്രൻ, കൃഷ്ണ, ഡ്യക്കുള സുധീർ, സെന്തിൽ കൃഷ്ണ, ഇടവേള ബാബു’ റിയാസ് ഖാൻ ,ഗൗരി നന്ദ, രാജാസാഹിബ്, കുഞ്ചൽ, അമീർ നിയാസ്, കിരൺ രാജ് സലീമാ (നഖക്ഷതങ്ങൾ ഫെയിം)സീത, ശിവാനി, അഞ്ജലി അമീർ. എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ, തിരക്കഥ, സംഭാഷണം – എ.കെ.സന്തോഷ്.
പ്രശസ്ത നടി സുകന്യയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
സംഗീതം – ശരത്.
ഛായാഗ്രഹണം രവിചന്ദ്രൻ.
എഡിറ്റിംഗ് – ജോൺ കുട്ടി.
കലാസംവിധാനം – ശ്യാംകാർത്തികേയൻ.
കോസ്റ്റ്വും – ഡിസൈൻ – നാഗരാജ്.
മേക്കപ്പ് -രഞ്ജിത്ത് അമ്പാടി.
സംഘട്ടനം – സ്റ്റണ്ട് സെൽവാ. പഴനി രാജ്, കനൽ കണ്ണൻ, റൺ രവി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ
അസ്സോസ്സിയേറ്റ് ഡയറക്ടർ -വൈശാഖ് നന്ദിലത്തിൽ
പ്രൊഡക്ഷൻ ഇൻചാർജ് റിനി അനിൽകുമാർ.
പ്രൊഡക്ഷൻ എക്സിക്യട്ടീവ് – ജസ്റ്റിൻ കൊല്ലം.
പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്.
വാഴൂർ ജോസ്.
ഫോട്ടോ – ശാലു പേയാട്.