Wednesday, December 25, 2024
Homeസിനിമസലാറിന് ഫിലിം ഓഫ് ദി ഇയര്‍ പുരസ്കാരം.

സലാറിന് ഫിലിം ഓഫ് ദി ഇയര്‍ പുരസ്കാരം.

ബംഗളൂരു > പാൻ ഇന്ത്യ സൂപ്പർസ്റ്റാർ പ്രഭാസ് നായകനായ സലാര്‍ പാര്‍ട്ട് 1 -സീസ് ഫയറിന് ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍സില്‍ ഫിലിം ഓഫ് ദി ഇയര്‍ പുരസ്കാരം ലഭിച്ചു. ജവാനിലെ പ്രകടനത്തിന് ഷാരൂഖ് ഖാന് മികച്ച നടനുള്ള പുരസ്കാരവും ‘മിസിസ് ചാറ്റര്‍ജി വെസ് നോര്‍വെ’ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖര്‍ജിക്ക് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു.

ഡിസംബര്‍ 22 ന് തീയേറ്ററുകളില്‍ എത്തിയ സലാര്‍ 800 കോടിയോളം രൂപയാണ് ആഗോളബോക്സോഫീസില്‍ നിന്നും കളക്റ്റ് ചെയ്തത്. ഇംഗ്ലീഷ്,സ്പാനിഷ് തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. രണ്ടു ഭാഗങ്ങളായി എത്തുന്ന സലാറില് പൃഥ്വിരാജ് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രഭാസിന്റെ കഥാപാത്രമായ ദേവയുടെ അടുത്ത സുഹൃത്ത് വരദരാജ് മാന്നാറായിട്ടാണ് പൃഥ്വി എത്തിയത്.

ഇരുവരേയും കൂടാതെ ബോബി സിംഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവൂ തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. ശ്രുതി ഹാസനായിരുന്നു നായിക. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് സലാര്‍ നിര്‍മിച്ചിരിക്കുന്നത്.കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

RELATED ARTICLES

Most Popular

Recent Comments