ജിസ് ജോയിയുടെ സംവിധാനത്തിൽ പൂർണ്ണമായും ഒരു പൊലീസ് കഥതികഞ്ഞ ഉദ്വേഗത്തോടെ അവ അവതരിപ്പിക്കുന്ന തലവൻ എന്ന ചിത്രം മെയ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു.
ഒരു കേസന്വേഷണം രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തിലുള്ള അന്വേഷണവും അവർക്കിടയിലെ കിടമത്സരങ്ങളുമെല്ലാം കോർത്തിണക്കിയുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായണനും, സിജോ സെബാസ്റ്റ്യനും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ
ബിജു മേനോനും ആസിഫ് അലിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തലവൻ ബിജു മേനോനാണോ, ആസിഫ് അലിയാണോ എന്ന സസ്പെൻസ് നിലനിർത്തിക്കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്കു പുറമേ പ്രമുഖ താരങ്ങളായ: ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ ,മിയാ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ,.. ദിനേശ്, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്.
ശരത് പെരുമ്പാവൂർ ,ആനന്ദ് തേവർ കാട്ട് എന്നിവരുടേതാണ് തിരക്കഥ.
ഛായാഗ്രഹണം – ശരൺ വേലായുധൻ.
എഡിറ്റിംഗ് -സൂരജ്.ഈ.എസ്.
കലാസംവിധാനം -അജയൻ മങ്ങാട്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റും – ഡിസൈൻ -ജിഷാദ് ഷംസുദീൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാഗർ.
ഗാനങ്ങൾ – ജിസ് ജോയ്.
സംഗീതം – ദീപക് ദേവ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷെമീജ് കൊയിലാണ്ടി.
പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ.
സെൻട്രൽപിക്ച്ചേഴ്‌സ് ഈ ചിത്രം |
ക്കുന്നു. വാഴൂർ ജോസ്.