Friday, January 10, 2025
Homeപുസ്തകങ്ങൾമറാത്തി നോവലിസ്റ്റായ വി. എസ്. ഖാണ്ഡേക്കറുടെയും, അയാളുടെ കൃതിയായ യയാതി എന്ന നോവലിന്റേയും ദാർശനീകത

മറാത്തി നോവലിസ്റ്റായ വി. എസ്. ഖാണ്ഡേക്കറുടെയും, അയാളുടെ കൃതിയായ യയാതി എന്ന നോവലിന്റേയും ദാർശനീകത

ശ്യാമള ഹരിദാസ്

1959ൽ ശ്രീ വിഷ്ണു സഖാരം ഖാണ്ഡേകർ മറാത്തി ഭാഷയിൽ രചിച്ചതാണ് യയാതി. അതിനെ P. മാധവൻ പിള്ള മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ഈ നോവലിൽ ചന്ദ്രവംശ രാജാവായ നഹുഷന്റെ മകൻ യയാതിയുടെ ജീവിത പശ്ചാത്തലമാണ്.

യയാതി എന്ന നോവലിന്റെ യഥാർത്ഥ സംഭവം മഹാഭാരതം ആദിപർവ്വത്തിലെ യാതോപാഖ്യാനത്തിൽ നിന്നാണ് എടുത്തിരിക്കുന്നത്. രചയിതാവ് ഈ യഥാർത്ഥ സംഭവത്തിന് നിരവധി മാറ്റങ്ങൾ വരുത്തുകയും മറ്റനേകം ഭാവനകൾ ചേർക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കലും തൃപ്തിപ്പെടാൻ കഴിയാത്ത ജഡികവും ഭൗതികവുമായ മോഹങ്ങൾക്ക് പിന്നാലെ ഓടുന്ന രാജാവിന്റെ കഥയാണിത്. ഹസ്തിനപുരിയിലെ ചന്ദ്രവംശ രാജാവായ നഹുഷനും അദ്ദേഹത്തിന്റെ മകനായ യയാതിയും ആണ് ഇതിലെ കഥാപാത്രങ്ങൾ.

കഥാതന്തു :-

ചന്ദ്രവംശ രാജാവായ നഹുഷന്റെ മകൻ യയാതി എന്ന രാജാവിന്റെ ജീവിത പശ്ചാത്തല ഇതിലെ കഥ. ഇതിലെ പ്രധാന കഥാനായകൻ യയാതി ആണ്. യയാതി, ദേവയാനി, ശർമ്മിഷ്ഠഎന്നിവർ തങ്ങളുടെ വൃ ത്തങ്ങളും, ജീവിതങ്ങളും, പങ്കു വെയ്ക്കുന്നതാണ് ഈ നോവലിലെ പ്രമേയം,

പുരാണങ്ങളിൽ പരമാർശിച്ചിട്ടുള്ള പുരൂരവസ്സിന്റെ പൗത്രനായ നഹുഷ രാജാവിന്റേയും അശോകസുന്ദരിയുടേയും മകനാണ് യയാതി. അസുരന്മാര ഗുരു ശുക്രാചാര്യർ, അദ്ദേഹത്തിന്റെ മകൾ ദേവയാനി, അസുര രാജാവായ വൃഷപർവ്വൻ, മകൾ ശർമ്മിഷ്ഠ, വേറൊരു കഥാപാത്രം ദേവയാനിയുടെ പ്രണയിതാവായ കചൻ എന്നിവരുമാണ്. ദേവയാനിയും ശർമ്മിഷ്ഠയും ബാല്യകാല സുഹൃത്തുക്കളാണ്.

ചന്ദ്രവംശത്തിലെ പരാക്രമിയായ ഇന്ദ്രനെ പോലും തോൽപിച്ച ആളാണ്‌ യയാതി.
പുരൂരവസ്സിന്റെ പൗത്രനും ചന്ദ്രവംശത്തിലെ പരാക്രമിയുമായ ഇന്ദ്രനെ പോലും തോൽപ്പിച്ച നഹുഷ മഹാരാജാവിന്റെ രണ്ടാമത്തെ പുത്രനാണ് യയാതി.
മൂത്തപുത്രനായ യതി ബാല്യം കഴിഞ്ഞപ്പോൾ തന്നെ ജീവിത വിരക്ത
നായി ഹിമാലയ സാനുക്കളിലേയ്ക്ക് തപസ്സിനായി പോയി. അതു മൂലം രാജ്യഭരണം യയാതിയുടെ കരങ്ങളിൽ വന്നു ഭവിച്ചു. നഹുഷ മഹാരാജാവിനു അഗസ്ത്യമുനിയിൽ നിന്നും ലഭിച്ച ശാപം ഒരു കൂടപ്പിറപ്പുകളെ പോലെയായി.

പരാക്രമിയായ നഹുഷന് ഇന്ദ്രനെ തോൽപ്പിച്ചശേഷം ഇന്ദ്രാണിയോട് പ്രണയം തോന്നി. അതവളെ അറിയിക്കുകയും ചെയ്തു.

ഇന്ദ്രാണിയുടെ പ്രതികരണം വിപരീതമായിരുന്നു. ലോകത്തിലെ വിശിഷ്ഠമായ മുനിമാർ നോക്കുന്ന പല്ലക്കിൽ എന്നെ വന്നു കാണു അപ്പോൾ ആലോചിക്കാം എന്നായിരുന്നു അവളുടെ മറുപടി. ഇന്ദ്രാണിയിൽ ആകൃഷ് ഠനായ നഹുഷൻ മുനിമാർ നോക്കുന്ന പല്ലക്കിൽ ഇന്ദ്രാണിയെ കാണാൻ പുറപ്പെട്ടു. ഇന്ദ്രാണിയെ കാണാനുള്ള തിടുക്കത്തിൽ പല്ലക്കിന് വേഗത പോരാ എന്നു തോന്നിയ നഹുഷൻ പല്ലക്ക് ചുമന്നിരുന്ന അഗസ്ത്യമുനിയെ ചവിട്ടുകയും പെട്ടെന്ന് നടക്കാൻ ആജ്ഞാപിക്കുകയും ചെയ്തു.

ഇതുകേട്ട് കോപിഷ്ഠനായ അഗസ്ത്യമുനി നിന്നിൽ നിന്നും പിറക്കുന്നവന് സമാധാനമില്ലാതെ പോകട്ടെ എന്ന് ശപിക്കുകയും ചെയ്തു. ഈ ശാപം മൂ ലം അയാളുടെ മക്കളായ യതുവിനും, യയാതിക്കും ഒരിക്കലും മനസമാധാനം ലഭിച്ചിട്ടില്ല. ആ ശാപം കൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ മൂത്ത പുത്രൻ താപസം സ്വീകരിക്കാൻ ഇട വന്നതും. നഹുഷന്റെ മരണ സമയത്തുള്ള അവസ്ഥയെ കണ്ട് യയാതി മരണത്തെ അത്യധികം ഭയപ്പെട്ടു. അച്ഛന്റെ മരണശേഷം ജ്യേഷ്ഠനായ യതിയുടെ അഭാവത്തിൽ രാജ്യഭരണം യയാതിയുടെ കൈകളി ൽ വന്നു ഭവിച്ചു. ദേവന്മാരും അസുരന്മാരും നിരന്തരം യുദ്ധത്തിലേർപ്പെട്ടിരുന്ന കാലത്ത് തന്റെ കഠിനമായ തപസ്സിനാൽ മൃതസഞ്ജീവനി എന്ന വരം സ്വന്തമാക്കിയ ശുക്രാചാര്യർ യുദ്ധത്തി ൽ മരണപ്പെടുന്ന അസുരന്മാരെ മൃതസഞ്ജീവനി എന്ന അത്ഭുതം കൊണ്ട് ജീവിപ്പിച്ചിരുന്നു. ഈ കാരണം കൊണ്ട് യുദ്ധത്തിൽ പരാജിതരായ ദേവന്മാരെ രക്ഷിക്കാൻ ദേവഗുരുവായ brhaspathi തന്റെ മകനായ” കചനെ ” ശുക്രാചാര്യരുടെ അടുത്തേയ്ക്ക് മൃതസഞ്ജീവനി സ്വന്തമാക്കാൻ അയക്കുന്നു. ശുക്രാചാര്യരുടെ മകളായ ദേവയാനി യുദ്ധത്തിൽ അതീവ നൈപുണ്യമുള്ളവളുമായിരുന്നു. അതിസുന്ദരിയുമായിരുന്നു. “കചൻ ” ദേവഗണത്തിൽ പെട്ട ആളാണെന്നു മനസ്സിലാക്കിയ ദാനവർ അവനെ വക വരുത്തുകയും മകളോട് അതീവ വാത്സല്യമുണ്ടായിരുന്ന ശുക്രാചാര്യർ മൃതസഞ്ജീവനി നൽകി ദേവയാനിയുടെ അപേക്ഷപ്രകാരം ” കചനെ പുനർജീവിപ്പിക്കുകയും ചെയ്യുന്നു.

ഈ സമയം “കചൻ”ദേവയാനിയ്ക്ക് ദേവലോകത്തുനിന്നും കൊണ്ടുവന്ന പുടവ സമ്മാനമായി കൊടുക്കുന്നു. ” കജൻ” ദേവയാനിയുടെ പ്രണയം നിരസിക്കുകയും ഈ കാരണം കൊണ്ട് ദേവയാനി “കരനെ” ശപിക്കുകയും ചെയ്യുന്നു. നീ കൈകൊണ്ട വിദ്യ നിനക്ക് ഉപയോഗമില്ലാതാവട്ടെ എന്ന് ശപിക്കുന്നു. ശാപം കേട്ട കരൻ തിരിച്ചു ദേവയാനിയെ ശപിക്കുന്നു. ദേവഗണത്തിൽ പെട്ടവരാരും നിന്നെ പാണിഗ്രഹണം ചെയ്യാതിരിക്കട്ടെ.

നഹുഷൻ മനസമാധാനത്തിനു വേണ്ടി വനത്തിലേക്ക് നായാട്ടിനായി പരിവാരങ്ങളോടുകു‌ടി പോവുകയും ചെയ്തു. മൃഗങ്ങളെ വേട്ടയാടുന്നതിൽ മതിമറന്ന രാജാവ് ഒരു മാനിന്റെ പുറകെ പോയി കൂടെ ഉണ്ടായിരുന്നവരിൽ നിന്ന് ഒറ്റപ്പെട്ടുപ്പോവുകയും ചെയ്യുന്നു. അങ്ങിനെ ഒറ്റപ്പെട്ട രാജാവ് ദാഹിച്ചു വലഞ്ഞ് തൊട്ടടുത്തുള്ള കിണറ്റിൽ നിന്നും വെള്ളം കുടിക്കാനായി ചെന്നു. അദ്ദേഹം കിണറ്റിലേയ്ക്ക് നോക്കിയപ്പോൾ അതിനുള്ളിൽ അതിസുന്ദരിയായ ഒരു യുവതിയെ കണ്ടു.

അദ്ദേഹം അവളോട് ചോദിച്ചു ഹേ! സുന്ദരി നീ ആരാണ്?.. എങ്ങിനെയാണ് ഈ ചെടികളും പുല്ലുകളും നിറഞ്ഞ കിണറ്റിൽ വീണത്?..

കിണറ്റിൽ കിടന്നിരുന്നത് അസുരഗുരു ശുക്രാചാര്യരുടെ മകൾ ദേവയാനി ആയിരുന്നു. അസുരരാജാവ് വൃഷപർവ്വ രാജാവിന്റെ പുത്രി ശർമ്മിഷ്ഠയോടും തോഴിമാരോടും കൂടി കാനന ചോലയിൽ നീരാടാൻ വന്നതായിരുന്നു. ദേവയാനിയും ശർമ്മിഷ്ഠയും വസ്ത്രം മാറിയുടുത്തതിന്റെ പേരിൽ പിണങ്ങുകയും കുപിതയായ രാജപുത്രി ദേവയാനിയെ പൊട്ടക്കിണറ്റിലേക്ക് തള്ളിയിടുകയും ചെയ്തു. ദേവയാനി ആ കഥ യയാതിയോട് പറയുകയും അയാൾ വലതു കൈയിൽ പിടിച്ച് അവളെ കിണറ്റിൽ നിന്നും കരകയറ്റി. ദേവയാനി യയാതിയോട് അവളെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു. അവൾ പറഞ്ഞു കിണറ്റിൽ പെട്ടുപോയ എന്നെ വലതു കയ്യിൽ പിടിച്ചു രക്ഷിച്ചത് അങ്ങാണ്. അവിടുന്ന് എന്റെ കൈ പിടിച്ചപ്പോൾ അങ്ങെന്റെ ഭർത്താവായി തീർന്നിരിക്കുന്നു, അതുകൊണ്ട് എന്നെ ഭാര്യയായി സ്വീകരിച്ച് അന്തപുരത്തിലേക്ക് കൊണ്ടുവാനായി യയാതിയോട് പറയുന്നു. സ്ത്രീകളുടെ വലതു കൈ ഭർത്താവാണ് പിടിക്കുക എന്നുള്ളതാണ് രചയിതാവ് വരച്ചു കാട്ടുന്നത്.

യയാതി അവൾ ബ്രാഹ്മ ണനും താൻ ക്ഷത്രിയനുമാണെന്നും അതുകൊണ്ട് അവളെ വിവാഹം ചെയ്യാൻ സാധ്യമല്ലെന്നും ഭവതിയുടെ അച്ഛൻ ഭവതിയെ എനിക്ക് നൽകിയാൽ ഞാൻ സ്വീകരിക്കാം എന്നും പറയുന്നു. ദേവയാനി തോഴിയെ വിട്ട് പിതാവിനെ വരുത്തുകയും തന്റെ ആഗ്രഹം പിതാവിനോട് പറയുകയും വാത്സല്യനിധിയായ ആ അച്ഛൻ വിവാഹത്തിന് അനുവാദം കൊടുക്കുകയും ചെയ്യുന്നു.

അനന്തരം ദേവയാനിയും യയാതിയുമായുള്ള വിവാഹം നടന്നു. ദേവയാനിയും യയാതിയും യയാതിയുടെ നാട്ടിലേയ്ക്ക് തിരിച്ചു പോകുന്നു. ദാസിയായി ശർമ്മിഷ്ഠയേയും കൊണ്ടുപോകുന്നു. യയാതി ശർമ്മിഷ്ഠക്ക് വസിക്കാനായി വേറൊരു ഗൃഹം നിർമിച്ചു കൊടുത്തു. ഒരിക്കൽ പൂനിലാവത്ത് മന്ദമാരുതന്റെ തലോടലുമേറ്റുകൊണ്ട് രാജാവ് പുറത്തിറങ്ങി നടക്കവേ അവിചാരിതമായി ശർമ്മിഷ്ഠയെ കാണുകയും അവൾ രാജാവിനെ വിനയപൂർവ്വം കൊട്ടാരത്തിലേക്ക് കൂട്ടികൊണ്ടുപോയി അവൾ ഒരു അമ്മയായി തീരാനുള്ള ഒടുങ്ങാത്ത ആഗ്രഹം അയാളോട് പറയുകയും ശർമ്മിഷ്ഠയുടെ വാക്കുകൾ കേട്ട യയാതി താനൊരു ക്ഷത്രിയനാണ് ദാനം ചോദിക്കുന്നവർക്ക് നൽകുക എന്നത് തന്റെ കർത്തവ്യമാണെന്നും പറഞ്ഞ് രാജാവ് അവളുടെ ആഗ്രഹം നടത്തി കൊടുക്കുന്നു.
അതിൽ അവർക്ക് പുരു എന്നു പേരായ ഒരു പുത്രൻ ഉണ്ടായി.

ഇതു മനസ്സിലാക്കിയ ദേവയാനി തപസ്സു കഴിഞ്ഞെത്തിയ പിതാവിനോട് തന്റെ അവസ്ഥ പറയുകയും കോപിഷ്ഠനായ മുനി യയാതിയെ ശപിക്കുകയും ചെയ്യുന്നു.

നിന്റെ യൗവ്വനം നശിച്ചു പോട്ടെ എന്ന് ശപിച്ച ഉടൻ തന്നെ യയാതി ജരാനരകൾ ബാധിച്ചു വൃദ്ധനായി തീരുകയും ചെയ്തു. എന്നാണ് രചയിതാവ് ചിത്രീകരിക്കുന്നത്.

ശാപവാക്കുകൾക്കുശേഷം ശാന്തനായ ശുക്രാചാര്യർ യയാതിയോട് പറയുന്നു നിന്റെ വാർദ്ധക്യം സ്വമേധയാൽ സ്വീകരിക്കാൻ നിന്നിൽ പിറന്ന ആരെങ്കിലും തയ്യാറായാൽ നിനക്ക് യൗവ്വനവും അവന് വാർദ്ധക്യവും കൈമാറാൻ സാധിക്കും. യയാതി തന്റെ ഓരോ മക്കളേയും വിളിച്ചു വരുത്തി ചോദിച്ചു. പക്ഷെ അവരാരും അതിന് തയ്യാറല്ലായിരുന്നു. അവസാനം ഇളയമകനായ പുരു അതിന് സ്വമേധയാ തയ്യാറായി വന്നു. അങ്ങിനെ യയാതി യുവാവും പുരു വൃദ്ധനുമായി. ഇതിൽ മനം നൊന്ത് കരയുന്ന ശർമ്മിളയെ കണ്ട് തന്റെ യൗവനം തിരിച്ചു നൽകി മരണം സ്വീകരിക്കാൻ തയ്യാറായി. എന്നാൽ മരണത്തിനു മുൻപ് കചൻ വരുകയും യയാതിയെ പുനർജീവി പ്പിക്കുകയും ചെയ്യുന്നു. ഈ ഭാഗം മഹാഭാരതത്തിൽ നിന്നും വ്യത്യസ്ത രീതിയിലാണ് രചയിതാവ് വിവരിച്ചിരിക്കുന്നത്. നോവലിസ്റ്റിന് കഥാപാത്രങ്ങളുടെ മാനസിക സംഘർഷണങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.

ദേവയാനി ഉണ്ടായ കഥകൾ പിതാവായ ശുക്രാചാര്യരോട് പറയുകയും കോപിഷ്ടനായ അദ്ദേഹം നഗരം വിട്ട് പോകാനൊരുങ്ങുകയും എന്നാൽ ശർമ്മിഷ്ഠ തന്റെ ദാസി ആയാൽ താൻ ക്ഷമിക്കാം എന്ന ദേവയാനിയുടെ വാക്കിൽ അവിടെ തന്നെ തുടരുകയും ചെയ്യുന്നു.

നേട്ടങ്ങൾ :-

1958-67 കാലഘട്ടത്തിൽ വിവിധ ഭാരതീയ ഭാഷകളിൽ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും മെച്ചപ്പെട്ട കൃതിക്കുള്ള ജ്ഞാനപീഠം അവാർഡ് നേടി.

1960ൽ സാഹിത്യ അക്കാദമി അവാർഡും, മഹാരാഷ്ട്ര ഗവണ്മെന്റിന്റെ അവാർഡ്.

കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുത്തു. പത്മ ഭൂഷൻ ബഹുമതി നൽകി ഭാരത സർക്കാർ ആദരിച്ചു.

1974ൽ ജ്ഞാനപീഠം പുരസ്‌കാരം കിട്ടിയതോടെ അദ്ദേഹത്തിന്റെ യയാതി സാഹിത്യ സദസ്സിലെ ധ്രുവനക്ഷത്രമായി തിളങ്ങി.

അവതരണം: ശ്യാമള ഹരിദാസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments