Thursday, January 9, 2025
Homeഅമേരിക്കയുദ്ധഭീഷണികളും പ്രകൃതിക്ഷോഭങ്ങളും (കോര ചെറിയാൻ)

യുദ്ധഭീഷണികളും പ്രകൃതിക്ഷോഭങ്ങളും (കോര ചെറിയാൻ)

കോര ചെറിയാൻ ഫിലഡൽഫിയ

ഫിലഡൽഫിയ, യു. എസ്. എ.: ലോക സമാധാനത്തിനും സന്തുഷ്ടിക്കും വിനാശകരമായ തടസ്സം സൃഷ്ടിച്ചു ഗാസയിലും യുക്രെയ്‌നിലും രാജ്യാതിർത്തി നിബന്ധനകൾ നിരസിച്ചും സമാധാന സഹവർത്തിത്വം നിശേഷം നിരാകരിച്ചുള്ള യുദ്ധകെടുതിയിൽ 2023 അന്ത്യഘട്ടംവരെയുള്ള റിപ്പോർട്ടിൻ പ്രകാരം അപരാധികളും നിരപരാധികളും അടക്കം 1,62,000 ത്തിലധികം മനുഷ്യജീവിതം നരബലിയായി മാറി. ഇരുമേഖലയിലുമുള്ള ഹമാസ് – ഇസ്രായേൽ യുദ്ധവും, റഷ്യൻ-യുക്രെയ്ൻ പോരാട്ടവും അശേഷം ശമനമില്ലാതെ തുടരുന്നു.

2014 ആരംഭകാലയളവിൽ റഷ്യൻ സൈന്യം യുക്രെയ്ൻ്റെ ഭാഗമായ ക്രൈമിയൻ – പെനിൻസുല പ്രദേശങ്ങൾ യുക്രെയ്ന‌ിലെതന്നെ റഷ്യൻ അനുഭാവികളുടെ സഹായത്തോടെ ആക്രമിച്ച് കീഴടക്കിയശേഷം പ്രസിഡൻ്റ് വിക്ടർ യനുകോവ്യച്ചയെ നീക്കം ചെയ്തു. ബ്ലാക്ക്‌സി കടലിലെ തുറമുഖമായ സിവാസ്റ്റോപോളിന്മേലുള്ള ആധിപത്യം റഷ്യയ്ക്ക് സ്ഥാപിക്കുവാനുള്ള ദുരുദ്ദേശത്തോടെയാണ് ആക്രമണം ആരംഭിച്ചതെന്ന പ്രസ്സ് റിപ്പോർട്ടുകളിലെ യാഥാർത്ഥ്യം അവ്യക്തമാണ്.

2023, ഒക്ടോബർ 7 ന് ആരംഭിച്ച ഇസ്രായേൽ- ഹമാസ് യുദ്ധ ഭീകരതയിൽ 2024, ഓഗസ്റ്റ് 9 വരെയുള്ള ക്യാഷ്വാലിറ്റി റിപ്പോർട്ടിൻപ്രകാരം 41,000 (39,677 പാലസ്തീനികൾ, 1478 ഇസ്രായേല്യർ) ത്തിലധികം ജനങ്ങൾ കൊല്ലപ്പെട്ടവരിൽ 113 മാദ്ധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. യുദ്ധത്തിൽ മുറിവേറ്റവരെയും യുദ്ധക്കെടുതിയിൽ വെള്ളവും ഭക്ഷണവും കിട്ടാതെ ദുഃഖത്തിലും വിശപ്പിലും ഉള്ളവരെയും പരിരക്ഷിക്കുവാൻ സ്വന്തം ജീവൻപോലും അവഗണിച്ചെത്തിയ 224 ജീവകാരുണ്യ പ്രവർത്തകരും വെടിയേറ്റു മരിച്ചു.

രണ്ടാം ലോകമഹായുദ്ധാനന്തരം 92 രാജ്യങ്ങൾ ഉൾപ്പെട്ട 56-ൽപ്പരം നേരിയ രീതിയിലും ഗൗരവതരത്തിലുമുള്ള ആയുധപോരാട്ടങ്ങൾ നടന്നതായി അമേരിക്കൻ യുദ്ധ ചരിത്രത്തിൽ പറയുന്നു. ലോകസമാധാനത്തിനും സ്വസ്തമായ ജീവിതസിദ്ധിക്കും പോർവിളിയായി ആഗോളതലത്തിൽ ഭീകര സംഘട്ടനങ്ങൾ ഇപ്പോഴും നടക്കുന്നു. 2008-ലെ ഗ്ലോബൽ പീസ് ഇൻഡക്സിന്റെ പ്രാരംഭകാലശേഷം 92 രാജ്യങ്ങളിലെ സൈ്‌വര്യ ജീവിതം വൻ പ്രതിസന്ധിയില്ലാതെ നിശ്ചലനമായി നിലകൊള്ളുന്നു. നിരന്തര കലഹങ്ങളുടെ തടസ്സങ്ങൾമൂലം ലോകവ്യാപകമായ കരമാർഗ്ഗവും കടൽമാർഗ്ഗവുമായ വ്യാപാര മേഖലയെ ശക്തമായി ബാധിച്ചു ഗ്രോസ്സ് ഡൊമസ്റ്റിക് പ്രൊഡക്ഷൻ (ജി.ഡി.പി.) 13.5 ശതമാനം താഴുകയും യുദ്ധസന്നാഹത്തിനുവേണ്ടിയുള്ള ഡിഫൻസ് പ്രൊഡക്ഷൻ ഉയരുകയും ചെയ്തു.

ഈ യുഗത്തിലെ നേരിയ വിഭാഗം ലോകജനതയുടെ ആക്രമണ പ്രവണത ശാന്തമാകാതെ ശക്തിപ്രാപിച്ചാലുണ്ടാകുന്ന സാമ്പത്തിക ക്ലേശം നിഗമനത്തിലും വളരെ വിപുലമായിരിക്കും. നേരിയ രാജ്യാതിർത്തി സംഘട്ടനംപോലും വിപുലമായ നിലയിലെത്തിയാൽ മൂന്നാം ലോകമഹായുദ്ധമായി പരിണമിക്കുവാനുള്ള സാദ്ധ്യതകൾ കുറവല്ല. സകല ലോക രാഷ്ട്രങ്ങളും ശാന്തിമാർഗ്ഗത്തിലെത്തുമെന്നുള്ള ശുഭപ്രതീക്ഷ പരിരക്ഷിക്കണം.

പ്രകൃതിക്ഷോഭം കെട്ടടങ്ങളാതെ നാളുകളായി ഭീകരതയോടെ മനുഷ്യരാശിയെ ഹോമിക്കുവാനുള്ള താണ്ഡവനൃത്തം ചെയ്യുന്നു. ആഴ്‌ചകൾക്കുമുൻപുണ്ടായ വയനാട്ടിലെ മലപൊട്ടിയൊഴുകിയ ജലപ്രവാഹവും മണ്ണൊലിപ്പ്, സുനാമി, കൊടുങ്കാറ്റ്, ഭൂമികുലുക്കം, കാട്ടുതീ, അഗ്നിപർവ്വത പൊട്ടൽ, മഹാപ്രളയം തുടങ്ങിയുള്ള പ്രകൃതിയുടെ ഭീകരതകൾ വർദ്ധിക്കുന്നു.

വയനാട്ടിലെ ദാരുണമായ ദുരന്തത്തിൽ സംഭവിച്ച ആൾനാശമടക്കമുള്ള പ്രകൃതി ക്രൂരതയെ തടയുവാനും പീഡിതരെ പരിരക്ഷിക്കുവാനുമുള്ള നിവാരണ മാർഗ്ഗങ്ങൾ ദേശീയ തലത്തിലും ലോകവ്യാപകമായും ഉണ്ടാകുവാനുള്ള ഉദ്യമങ്ങൾ ഉടനെ തുടങ്ങണം. നവയുഗത്തിൽ ജനസമൂഹം സുരക്ഷിതമായും സൗഹാർദ്ധമായും സാമാന്യം സമ്പന്നരായും ജീവിക്കുന്നതിനോടൊപ്പം അരാജകത്വവും അവസാനിക്കണം.

കോര ചെറിയാൻ ഫിലഡൽഫിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments