ടാമ്പാ : വേൾഡ് മലയാളി കൗൺസിൽ ഫ്ളോറിഡാ പ്രൈം പ്രോവിൻസിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്‌മസ് – പുതുവത്സരാഘോഷം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് വർണ്ണാഭമായി.
‘Winter Wonderland gala’ എന്ന ടാഗ് ലൈനിൽ നടത്തപ്പെട്ട ആഘോഷപരിപാടികൾ, ഡിസംബർ 28-ന് ക്രിസ്മസ് രാവുകളെ അനുസ്മരിക്കുംവിധം അതിമനോഹരമായി അലങ്കരിച്ച ടാമ്പാ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിലാണ് അരങ്ങേറിയത്.
ടാമ്പാ മലയാളികളുടെ നിറസാന്നിധ്യത്തിൽ മികവുറ്റ കലാപ്രതിഭകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വീണാതന്ത്രികളിൽ (harp) മിസ് ഷെറിൻ ഉതിർത്ത സംഗീതവീചികൾ അലയടിച്ച സാന്ദ്രമായ അന്തരീക്ഷത്തിൽ പരിപാടികൾക്ക് തുടക്കമായി.
പ്രോവിൻസ് പ്രസിഡൻ്റ് ബ്ലെസൻ മണ്ണിലിന്റെ സ്വാഗത പ്രസംഗത്തിനുശേഷം മിഖേല ജോസഫ് അമേരിക്കൻ ദേശീയ ഗാനവും, സ്‌മിതാ ദീപക് ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു.
വിശിഷ്ടാതിഥിയായി സന്നിഹിതയായിരുന്ന ഹിൽസ്ബറോ കൗണ്ടി കോർട്ട് ജഡ്‌ജ് ബഹുമാനപ്പെട്ട മോണിക്കാ സ്കോട്ടിനെ, ചെയർമാൻ ഡോ. അംബ്രോസ് ചാഴിക്കാട്ട് പൊന്നാട അണിയിച്ച് സ്വീകരിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് തോമസ് മൊട്ടയ്ക്കൽ, ബിസിനസ് ഫോറം വൈസ് ചെയർമാൻ സുരേന്ദ്രൻ കാനാട്ട്, ടൂറിസം ഫോറം ചെയർമാൻ സുജിത് ശ്രീനിവാസൻ, വള്ളുവനാട് ബിസിനസ് ഫോറം ചെയർമാൻ ജോൺ ആലുക്കാ, ഗ്ലോബൽ ജോയിൻ്റ് ട്രഷറർ ഡോ. ഷിബു സാമുവേൽ, ഡാളസ് ചെയർമാൻ ജോ സാമുവേൽ, ബിസിനസ് ഫോറം സെക്രട്ടറി സുഖേഷ് ഗോവിന്ദൻ, അമേരിക്കൻ റീജിയൻ പ്രസിഡൻ്റ് ജിനേഷ് തമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു.
നിവേദ്യ ഷിബു, അനുപമ റോബിൻ, സിനി സാജു, ആഗ്നാ മാത്യു, ടിയാ ബാബു എന്നിവർ അവതരിപ്പിച്ച താളനിബുഡ ചടുലനൃത്തങ്ങളും, ആന്റണി ചേലക്കാട്ട്, ചിബി ചെരുവിൽ കിഴക്കേതിൽ, ശശ്രീതാ സാജു എന്നിവർ ആലപിച്ച ശ്രുതി മധുരമായ ഗാനങ്ങളും ആഘോഷങ്ങൾക്ക് മിഴിവേകി. ജെയ്നി ജോൺ കോർഡിനേറ്റ് ചെയ്‌ത ‘വിൻഡോ വണ്ടർലാൻഡ് ഫാഷൻ ഷോ’ അവതരണത്തിലും ആവിഷ്കാരത്തിലും ഉന്നത നിലവാരം പുലർത്തി കാണികളുടെ മുക്തകണ്ഠ പ്രശംസ നേടി.
വർണ്ണാഭമായ ഈ ആഘോഷപരിപാടികൾക്ക് എവിൻ ദീപക് (ഡിജിറ്റൽ മാർക്കറ്റിംഗ്), ബേബി സെബാസ്റ്റ്യൻ, ദീപക് സതീഷ്, സിദ്ധാർത്ഥ് നായർ (ജസ്ട്രേഷൻ ഡെസ്‌ക്) എന്നിവർ പ്രവർത്തിച്ചു.
കാരളിൻ ജോൺസൺ കോർഡിനേറ്റ് ചെയ്ത ഈ പരിപാടികളിൽ രമ്യാ തരുൺ, അഞ്ജലി നായർ, റോസ് രാജൻ എന്നിവർ മാസ്റ്റർ ഓഫ് സെറിമണീസ് ആയി പ്രവർത്തിച്ചു.
ക്രിസ്മസ് -ന്യൂഇയർ ആഘോഷങ്ങൾ ഓർമ്മയിലെന്നും സൂക്ഷിക്കുവാൻ, സാന്തയുമൊത്ത് ചിത്രം എടുക്കുവാനുള്ള ഫോട്ടോ ബുത്ത് സൗകര്യവും ഒരുക്കിയിരുന്നു.
സാഖ് കുരുവിള നിയന്ത്രിച്ച യൂത്ത് വോളണ്ടിയേഴ്‌സും, സാനാ ജോസഫിൻ്റെ നേതൃത്വത്തിൽ പ്രവർത്തിച്ച ഇരുപത്തിയാറ് കൗമാരക്കാരായ വോളണ്ടിയേവ്സിൻ്റെ സേവനവും പ്രത്യേകം പ്രശംസയർഹിക്കുന്നു. സിബി ചരുവിൽ കിഴക്കേതിൽ നന്ദി പ്രകാശിപ്പിച്ചു. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾ സമാപിച്ചു.