Saturday, December 21, 2024
Homeഅമേരിക്കഓണങ്ങളുടെ ഓണമായ വെസ്റ്റ്ചെസ്റ്റർ ഓണം സെപ്റ്റംബർ 21 ശനിയാഴ്ച .

ഓണങ്ങളുടെ ഓണമായ വെസ്റ്റ്ചെസ്റ്റർ ഓണം സെപ്റ്റംബർ 21 ശനിയാഴ്ച .

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളിൽ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം 2024 സെപ്റ്റംബർ 21 ന് ശനിയാഴ്ച 11 മണി മുതല്‍ 6.00 മണി വരെ പോർചെസ്റ്റർ ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ (1 Tamarack Road , Port Chester,NY 10573) വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് . അൻപതാം ഓണാഘോഷമാണ് ഈ വർഷം .

അൻപത് ഓണം കണ്ട അപൂര്‍വ മലയാളി സംഘടനകളില്‍ ഒന്നാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ഓണാഘോഷം മാവേലിതമ്പുരന്റെ
കാലഘട്ടത്തെ നമ്മെ തിരികെ കൊണ്ടുവരുന്ന ഒരു പ്രതീതി കൂടി ഉണ്ടാക്കുന്നു. മത സൗഹാര്‍ദത്തിന്റെ സംഗമ വേദി കൂടിയാണ് വെസ്റ്റ് ചെസ്റ്ററിന്റെ ഓണാഘോഷം.

എല്ലാവര്‍ഷവും നൂതനമായ കലാപരിപാടികളാലും വിഭവ സമര്‍ത്ഥമായ സദ്യകൊണ്ടും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷങ്ങളില്‍ ഒന്നാക്കിമാറ്റാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ശ്രദ്ധിക്കാറുണ്ട് , ഈ വർഷം 50 ആം വാർഷികം പ്രമാണിച്ചു അതി വിപുലമായ പരിപാടികൾ ആണ് സംഘടപ്പിച്ചിരിക്കുന്നത് .

ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഓണസദ്യ പ്രിയങ്കരമാണ്. ഇത് കണ്ടറിഞ്ഞു ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ മുന്ന് റസ്റ്റോറന്റുകളെയാണ് ഓണസദ്യക്ക് വേണ്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. അവർ മത്സരിച്ചു ഉണ്ടാകുന്ന സദ്യ നമ്മെ ആസ്വാദക ലോകത്തു എത്തിക്കും എന്നകാര്യത്തിൽ സംശയം ഇല്ല.

ശിങ്കാരിമേളം, ചെണ്ട മേളം തിരുവാതിര എന്നുവേണ്ട ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും തുടങ്ങി നിരവധി പുതുമയാര്‍ന്ന പരിപാടികളോടെയാണ് ഈവര്‍ഷത്തെ ഓണം ചിട്ടപ്പെടുത്തിയിട്ടൂള്ളത്.

ഓണം എന്ന സങ്കൽപ്പം മലയാളികളിലേക്ക് പടർന്ന് കയറിയത് നുറ്റാണ്ടുകളോളം പഴക്കമുള്ളതാണ്. പഴഞ്ചൊല്ലുകൾ പോലെ ഓണത്തിനെ ചുറ്റിപറ്റി എത്രയോ കഥകൾ.നാം നമ്മുടെ മുൻ തലമുറയിൽ നിന്നും, അവർ അവരുടെ മുൻ തലമുറയിൽ നിന്നും, അങ്ങനെ അങ്ങനെ തലമുറകളായി പഠിച്ച ആ കഥ. ഇന്നും നാം മുന്നോട്ട്‌ കൊണ്ടുപോകുന്നു . എവിടെയൊക്കെയോ ഒരു സ്നേഹത്തിന്റെ പച്ചപ്പുമായി ഓണം നമ്മെ തലോടുകയും ചെയ്യുന്നു.

അൻപതാം ഓണാഘോഷം അവസ്മരണീയമാക്കാൻ ഈ വർഷത്തെ ഓണാഘോഷം എൻട്രൻസ് ഫീസ് ഇല്ലാതെയാണ് നടത്തുനന്നത്.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ അൻപതാം ഓണാഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി . പ്രസിഡന്റ് വർഗീസ് എം കുര്യൻ (ബോബൻ), സെക്രട്ടറി: ഷോളി കുമ്പിളിവേലി ,ട്രഷറര്‍ : ചാക്കോ പി ജോർജ് (അനി) , വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ ,ജോ. സെക്രട്ടടറി : നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍ രാജ് തോമസ് , കോർഡിനേറ്റേഴ്‌സ് ആയ ടെറൻസൺ തോമസ്, ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ അറിയിച്ചു .

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments