Saturday, December 21, 2024
Homeഅമേരിക്കഅമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്തിലെ മലയാളി അസോസിയേഷൻ, വിസ്മ (WISMA), ഈ വർഷത്തെ ഓണാഘോഷം "വിസ്മയ പൊന്നോണം"...

അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്തിലെ മലയാളി അസോസിയേഷൻ, വിസ്മ (WISMA), ഈ വർഷത്തെ ഓണാഘോഷം “വിസ്മയ പൊന്നോണം” സെപ്റ്റംബർ 7-ന് വിപുലമായി ആഘോഷിച്ചു.

രമേശ്

നമ്മുടെ നാടിന്റെ സമ്പ്രദായിക ഓണാഘോഷങ്ങളുടെ തനിമയും, ഗ്രഹാതുരത്വവും, ഓർമ്മകളും പുതിയ തലമുറയ്ക്ക് പകർന്നു നൽകുന്നതിനായി, വിസ്മ സംഘാടകർ “പൂ പറിക്കാൻ പോരുമോ, പോരുമോ” എന്ന പരിപാടി സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ഭാഗമായി വിവിധ വീടുകളിൽ നിന്ന് കുട്ടികൾ ശേഖരിച്ച പൂക്കളുകൾ കൊണ്ടാണ് ഈ വർഷത്തെ വിസ്മയുടെ അതുല്യമായ പൂക്കളം രൂപകൽപ്പന ചെയ്തത്.

വിഭവ സമൃദ്ധമായ ഓണസദ്യ, വാദ്യഘോഷങ്ങളോടെ മാവേലി മന്നന്റെ എഴുന്നള്ളത്ത്, അതിനു കൂട്ടായി വിസ്മയിലെ അംഗങ്ങൾ അവതരിപ്പിച്ച വർണശബളമായ കലാവിരുന്ന്—ഇതെല്ലാം കൂടി ചേർന്നപ്പോൾ ഈ വർഷത്തെ വിസ്മയുടെ ഓണാഘോഷം വാസ്തവത്തിൽ അനശ്വരമാക്കി.

ഈ വർഷത്തെ വിസ്മയ ഓണാഘോഷത്തിന് ചുക്കാൻ പിടിച്ചത് വിസ്മ 2024 കമ്മിറ്റി അംഗങ്ങളായ മഹേഷ് ദാമോദർ, നിധി മഹേഷ്, സനീഷ് കുമാർ, ഷിത സനീഷ്, വിജയ് മാമുകുട്ടി, ധന്യ വിജയ്, ഗിൽസൺ ജോസഫ്, ഷൈനീ ഗിൽസൺ, അരുൺ പ്രഭാകരൻ, ദീപക് ഡേവിസ് എന്നിവരാണ്.വിസ്മയുടെ ഓണ പരിപാടി നിങ്ങളുടെ കൈരളിടിവിയിൽ ശനി 4PM ഞായർ 8 പിഎം നും (ന്യൂയോർക് ടൈം) സംപ്രേക്ഷണം ചെയ്യുന്നു ..

രമേശ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments