Thursday, September 19, 2024
Homeഅമേരിക്കവേളാങ്കണ്ണി മാതാവിൻ്റെ തിരുനാൾ ഫിലഡൽഫിയ ജർമ്മൻടൗൺ തീർത്ഥാടനകേന്ദ്രത്തിൽ 13-ാം വർഷത്തിലേക്ക്

വേളാങ്കണ്ണി മാതാവിൻ്റെ തിരുനാൾ ഫിലഡൽഫിയ ജർമ്മൻടൗൺ തീർത്ഥാടനകേന്ദ്രത്തിൽ 13-ാം വർഷത്തിലേക്ക്

ജോസ് മാളേയ്ക്കൽ

ഫിലഡൽഫിയ: പ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രവും മൈനർ ബസിലിക്കയുമായ ജർമ്മൻ ടൗൺ മിറാക്കുലസ് മെഡൽ ഷൈനിലേക്ക് എട്ടുനോമ്പിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന പ്രാർത്ഥനാപൂർണമായ മരിയൻ തീർത്ഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും 2024 സെപ്റ്റംബർ 7 ശനിയാഴ്ച്ച ആഘോഷിക്കപ്പെടുന്നു. ജർമ്മൻടൗണിന് തിലകമായി നിലകൊള്ളു മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രത്തിൽ (The Basilica Shrine of Our Lady of the Miraculous Medal; 475 E. Chelten Avenue, Philadelphia, PA 19144( വർഷമാണ് വേളാങ്കണ്ണി മാതാവിൻ്റെ തിരുനാൾ ഭക്തിപൂർവം ആഘോഷിക്കപ്പെടുത്. വിവിധ ഇൻഡ്യൻ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡൽഫിയാ സീറോമലബാർ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡൽ തീർത്ഥാടനകേന്ദ്രമാണ് തിരുനാളിന് നേതൃത്വം നൽകുന്നത്.

സെപ്റ്റംബർ 7 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിമുതൽ ആരംഭിക്കുന്ന തിരുനാൾ കർമ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷൈൻ റെക്ടർ ഫാ. തിമോത്തി ലയസ്, സീറോമലബാർപള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, കൈക്കാരന്മാർ എിവർ സംയുക്തമായി ക്ഷണിക്കുന്നു.

കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (Our Lady of Good Health) തിരുസ്വരൂപം 2012 സെപ്റ്റംബർ എട്ടിനാണ് ഫിലഡൽഫിയാ ജർമ്മൻടൗൻ മിറാക്കുലസ് മെഡൽ ഷൈനിൽ ആശീർവദിച്ചു പ്രതിഷ്‌ഠിക്കപ്പെട്ടത്. അന്നുമുതൽ ഒരു വ്യാഴവട്ടക്കാലമായി മുടക്കം വരാതെ എല്ലാ വർഷങ്ങളിലും ഈ തിരുനാൾ ആഘോഷമായി നടത്തിവരുന്നത്. മൈനർ ബസിലിക്കയായി ഉയർത്തപ്പെട്ടതിനുശേഷം ഇതു രണ്ടാം തവണയാണ് വേളാങ്കണ്ണിമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത്.

എല്ലാ തിങ്കളാഴ്ച്ച ദിവസങ്ങളിലും ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ ഷൈനിൽ രാവിലെ മുതൽ വൈകിട്ടു വരെ വിവിധ സമയങ്ങളിൽ നടക്കുന്ന വി. കുർബാനയിലും, നൊവേനയിലും മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് മരിയഭക്തർ പങ്കെടുക്കാറുണ്ട്.

മിറാക്കുലസ് മെഡൽ നൊവേന, ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, വിവിധ ഇൻഡ്യൻ ഭാഷകളിലുള്ള ജപമാലപ്രാർത്ഥന, തിരുസ്വരൂപം വണങ്ങി നേർച്ചസമർപ്പണം എന്നിവയാണ് തിരുനാൾ ദിവസത്തെ തിരുക്കർമ്മങ്ങൾ.

സീറോമലബാർ പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, റവ. ഫാ. സിമ്മി തോമസ് (സെ. ജോർജ് സീറോമലബാർ, പാറ്റേഴ്‌സ, ന്യൂജേഴ്‌സി), റവ. ഫാ. വർഗീസ് സ്രാംബിക്കൽ വി. സി. (ചാപ്ലൈൻ, സൂപ്പർ ഹോസ്‌പിറ്റൽ, കാംഡൻ, ന്യൂജേഴ്‌സി), റവ. ജോ കെറ്റിൽബർഗർ സി. എം. (സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ ഷെൻ) എന്നിവർ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും.

സീറോമലബാർ ഇടവകയും, വിവിധ ഇന്ത്യൻ ക്രൈസ്തവരും ഒന്നുചേർന്ന് നടത്തുന്ന ഈ തിരുനാളിൽ പങ്കെടുത്ത് ആരോഗ്യമാതാവിൻ്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ മരിയഭക്തർക്ക് സുവർണാവസരം. ഇന്ത്യൻ അമേരിക്കൻ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിൻ്റെയും, മരിയൻ ഭക്തിയുടെയും അത്യപൂർവമായ ഈ കൂടിവരവിലേക്ക് ജാതിമതഭേദമെന്യേ എല്ലാവർക്കും സ്വാഗതം.

സീറോമലബാർ ഇടവകവികാരി റവ. ജോർജ് ദാനവേലിൽ, കൈക്കാരന്മാരായ സജി സെബാസ്റ്റ്യൻ, ജോജി ചെറുവേലിൽ, ജോസ് തോമസ് (തിരുനാൾ കോർഡിനേറ്റർ), പോളച്ചൻ വറീദ്, ജെറി കുരുവിള, സെക്രട്ടറി ടോം പാറ്റാനിയിൽ എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് കൗസിൽ അംഗങ്ങൾ, ഭക്തസംഘടനകൾ, മതബോധനസ്‌കൂൾ എന്നിവ തിരുനാളിന്റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

ജോസ് മാളേയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments