Sunday, November 24, 2024
Homeഅമേരിക്കഇന്ത്യക്കാരൻ ഉൾപ്പെടെ 2 ഗ്യാസ് സ്റ്റേഷൻ ക്ലർക്കുമാരെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

ഇന്ത്യക്കാരൻ ഉൾപ്പെടെ 2 ഗ്യാസ് സ്റ്റേഷൻ ക്ലർക്കുമാരെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

-പി പി ചെറിയാൻ

ഡാളസ് – നോർത്ത് ടെക്‌സാസിൽ രണ്ട് കൺവീനിയൻസ് സ്റ്റോർ ക്ലർക്കുമാരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദി 21 കാരനായ ദാവോന്ത മാത്തിസിനെ പോലീസ് അറസ്റ്റ് ചെയ്തു.

വാരാന്ത്യത്തിൽ പ്ലസൻ്റ് ഗ്രോവിൽ ഒരു ഗ്യാസ് സ്റ്റേഷൻ ക്ലർക്കിനെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിനും ജൂൺ 20 ന് മെസ്‌കൈറ്റിൽ മറ്റൊരു ഗ്യാസ് സ്റ്റേഷൻ ക്ലർക്കിനെ കൊലപ്പെടുത്തിയതിനുമാണ് 21 കാരനായ മാത്തിസിനെ പോലീസ് അറസ്റ്റ്ചെയ്തത്

ലേക്ക് ജൂൺ റോഡിലെ ഫോക്സ് ഗ്യാസ് സ്റ്റേഷനിൽ ശനിയാഴ്ച പുലർച്ചെയാണ് പ്ലസൻ്റ് ഗ്രോവിൽ കവർച്ച നടന്നത്.മാത്തിസ് അകത്ത് കടന്ന് കൗണ്ടറിന് സമീപമെത്തി 32 കാരനായ ഗോപി കൃഷ്ണ ദാസരിയെ വെടിവെച്ചതായി ഡാലസ് പോലീസ് പറഞ്ഞു. ഓടിപ്പോകുന്നതിന് മുമ്പ് സാധനങ്ങൾ മോഷ്ടിച്ചു.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ദാസരി പിന്നീട് മരിച്ചു.

മാത്തിസിനെ ആദ്യം അറസ്റ്റ് ചെയ്യുകയും കവർച്ച കുറ്റം ചുമത്തുകയും ചെയ്തു. ദാസരിയുടെ മരണത്തെത്തുടർന്ന് ആ കുറ്റം വധശിക്ഷയായി ഉയർത്തി. ഓരോ ചാർജിനും 7.5 മില്യൺ ഡോളർ വീതം മൂന്ന് ബോണ്ടുകളാണ് ജയിൽ രേഖകൾ കാണിക്കുന്നത്.

ഇന്ത്യയിൽ നിന്ന് അടുത്തിടെ അമേരിക്കയിലേക്ക് ചേക്കേറിയ കഠിനാധ്വാനിയായിരുന്നു ദാസരിയെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറഞ്ഞു. അയാൾക്‌ ഭാര്യയും ഒരു കൊച്ചുകുട്ടിയും ഉണ്ട്.

രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന കൺവീനിയൻസ് സ്റ്റോർ ക്ലർക്ക് ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കൊലപാതകമാണ് ദാസരിയുടെ കൊലപാതകം

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments