Thursday, November 14, 2024
Homeഅമേരിക്കമുൻ  ദീർഘകാല   യുഎസ് ജനപ്രതിനിധി വില്യം ഡെലാഹണ്ട് (82) അന്തരിച്ചു

മുൻ  ദീർഘകാല   യുഎസ് ജനപ്രതിനിധി വില്യം ഡെലാഹണ്ട് (82) അന്തരിച്ചു

-പി പി ചെറിയാൻ

മസാച്യുസെറ്റ്‌സ്: മസാച്യുസെറ്റ്‌സിൽ നിന്നും  ഡെമോക്രാറ്റ് യുഎസ് ജനപ്രതിനിധിയായി 14 വർഷം കോൺഗ്രസിൽ സേവനമനുഷ്ഠിച്ച  വില്യം ഡെലാഹണ്ട് (82) അന്തരിച്ചു ശനിയാഴ്ച മസാച്യുസെറ്റ്‌സിലെ ക്വിൻസിയിലെ വസതിയിൽ വെച്ചു ദീർഘകാല രോഗത്തെ തുടർന്ന് മരണമടഞ്ഞതായി അദ്ദേഹത്തിൻ്റെ കുടുംബം അറിയിച്ചു.

മസാച്യുസെറ്റ്‌സിൻ്റെ 10-ാമത്തെ കോൺഗ്രസ് ഡിസ്ട്രിക്റ്റിനായി 1997 മുതൽ 2011 വരെ യു.എസ്. ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവ്‌സിൽ 14 വർഷം ഡെലാഹണ്ട് സേവനമനുഷ്ഠിച്ചു. 1973 മുതൽ 1975 വരെ മസാച്യുസെറ്റ്‌സ് ജനപ്രതിനിധി സഭയിൽ സേവനമനുഷ്ഠിച്ച ശേഷം 1975 മുതൽ 1996 വരെ നോർഫോക്ക് കൗണ്ടി ജില്ലാ അറ്റോർണിയായിരുന്നു അദ്ദേഹം.2010 മാർച്ചിൽ വിരമിക്കൽ പ്രഖ്യാപിച്ചു.“എൻ്റെ ശേഷിച്ച സമയം, എൻ്റെ കുടുംബത്തോടൊപ്പം, എൻ്റെ സുഹൃത്തുക്കൾക്കും എൻ്റെ പ്രിയപ്പെട്ടവർക്കുമൊപ്പം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായി,” ഡെലാഹണ്ട് പറഞ്ഞു.

മുൻ പ്രസിഡൻ്റ് ബരാക് ഒബാമയുടെ നിയമനിർമ്മാണ അജണ്ട പാസാക്കാൻ സഹായിക്കുന്നതിനായി വാഷിംഗ്ടണിൽ നിന്നുള്ള സ്വന്തം വിരമിക്കൽ മാറ്റിവച്ച ഡെമോക്രാറ്റിക് നേതാവായിരുന്നു  മസാച്ചുസെറ്റ്സിലെ ദീർഘകാല യുഎസ് പ്രതിനിധി വില്യം ഡി ഡെലാഹണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments