Thursday, December 26, 2024
Homeഅമേരിക്കസോഷ്യൽ ക്ലബ് ഓഫ് ന്യൂ ജേഴ്‌സി അമേരിക്കൻ ഇലക്ഷൻ വാച്ച് നൈറ്റ് നവംബർ 5 ന്

സോഷ്യൽ ക്ലബ് ഓഫ് ന്യൂ ജേഴ്‌സി അമേരിക്കൻ ഇലക്ഷൻ വാച്ച് നൈറ്റ് നവംബർ 5 ന്

ജോസഫ് ഇടിക്കുള

ന്യൂ ജേഴ്‌സി: സോഷ്യൽ ക്ലബ് ഓഫ് ന്യൂ ജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ ഇലക്ഷൻ വാച്ച് നൈറ്റ് സംഘടിപ്പിക്കുന്നു, അമേരിക്കയിലെ ജനറൽ ഇലക്ഷൻ നടക്കുന്ന നവംബർ 5 ന് വൈകിട്ട് 6 മണിയോടെയാണ് പ്രോഗ്രാം ആരംഭിക്കുന്നത്, ഏതാണ്ട് മിഡ്‌നെറ്റ് വരെ നീളുന്ന പരിപാടിയിൽ ന്യൂ ജേഴ്സി യിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം മലയാളികൾ പങ്കെടുക്കും,

ബെർഗൻ കൗണ്ടി സിറ്റി ഓഫ് പരാമസ്‌ ഫയർ ഡിപ്പാർട്മെൻറ് കമ്പനി 1 ബിൽഡിംഗ് ഓഡിറ്റോറിയത്തിലാണ് ഇലക്ഷൻ വോട്ട് എണ്ണൽ വിവിധ ചാനലുകളിൽ നേരിട്ട് കാണുവാൻ അവസരമൊരുക്കുന്നത്, കൗണ്ടിങ് നടക്കുന്നതിന്റെ റിയൽ ടൈം അപ്ഡേറ്റുകൾ വലിയ സ്‌ക്രീനുകളിൽ ഒന്നിച്ചിരുന്നു കാണുകയും അതിനെക്കുറിച്ചുള്ള അവലോകനം നടത്തുകയും ഡിബേറ്റുകൾ, ബെറ്റിങ്, റാഫിൾ കൂടാതെ വിജയിയെ പ്രവചിക്കുന്നവർക്ക് സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്,

ഫോക്സ്, എബിസി, സി എൻ എൻ തുടങ്ങി അനേകം പ്രമുഖ ചാനലുകൾ ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെടും, കൂടാതെ ഏഷ്യാനെറ്റ് ഫ്ളവേഴ്സ് ടിവി, 24 ന്യൂസ്, ന്യൂസ് 18, പ്രവാസി ചാനൽ, ഇന്ത്യ ഫോർ ലൈഫ്, സംഗമം ന്യൂസ്, ഇമലയാളി തുടങ്ങിയ ചാനലുകളുടെ പ്രതിനിധികളും പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് നേരിട്ട് ന്യൂസ് കവറേജ്‌ ചെയ്യുകയും ചെയ്യും

മലയാളികൾക്കിടയിൽ അമേരിക്കൻ തിരഞ്ഞെടുപ്പുളെക്കുറിച്ചു കൂടുതൽ അറിവുണ്ടാക്കുക, അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്ക് കൂടുതൽ ഇടപെടൽ നടത്തുവാൻ മലയാളിയെ പ്രാപ്തമാക്കുക, അമേരിക്കൻ രാഷ്ട്രീയത്തെക്കുറിച്ചു കൂടുതൽ അവബോധം മലയാളി മാതാപിതാക്കളും യുവജനങ്ങളിലും ഉണ്ടാക്കിയെടുക്കുക എന്നൊരു ലക്‌ഷ്യം കൂടി ന്യൂ ജേഴ്സി സോഷ്യൽ ക്ലബ്ബിന്റെ ഈ ഉദ്യമത്തിൽ ഉണ്ടെന്ന് സംഘാടകർ അറിയിച്ചു

അമേരിക്കൻ മലയാളികൾക്കിടയിൽ ആദ്യമായാണ് ഇങ്ങനെ ഒരു പരിപാടി ഇലക്ഷൻ സമയത്ത് സംഘടിപ്പിക്കുന്നത്, ബീവറേജ്, മൾട്ടി കുസിൻ ഡിന്നർ എന്നിവയും പ്രോഗ്രാമിന്റെ ഭാഗമാകും, ഈ പരിപാടികളിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു – 201-421-5303, 914-552-2936 ,646-373-2458, 619-729-3036, 201-832-8400, 201-925-4157, 201-370-5019, 973-985-8432, 201-893-1505 914-573-1616, 201-403-1179

ജോസഫ് ഇടിക്കുള

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments