ഒരേസമയം ഒരു കൂട്ടം സ്ത്രീകൾ ആരാധന നടത്താൻ ക്ഷേത്രങ്ങളിൽ ഒത്തുകൂടുന്ന തിരുവിളക്ക് പൂജയെ കുറിച്ചുള്ള കുഞ്ഞു വിവരണത്തിലൂടെ..
തിരുവിളക്ക് പൂജ
******
കലാപരമായി രൂപകൽപ്പന ചെയ്ത ഒരു വിളക്കാണ് തിരുവിളക്ക് അല്ലെങ്കിൽ കുത്ത് വിളക്ക്. ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും ദേവതയായ മഹാലക്ഷ്മിയുടെ പ്രതീകമായി ചെയ്യുന്ന പൂജയാണ് തിരുവിളക്ക് പൂജ.
ദൈവീകാനുഗ്രഹങ്ങളുടെ തുടക്കത്തിന്റെയും, തടസ്സനിവാരണത്തിന്റെയും പ്രതീകമായി പൂജാ ബലിപീഠം ഒരുക്കി വിളക്കുകൾ തെളിയിച്ച് വലിയൊരു കൂട്ടം സ്ത്രീകൾ ഒരേസമയം മഹാലക്ഷ്മിയെ ആരാധിച്ചു കൊണ്ട് നടത്തുന്ന ആചാരമാണിത്. ഭക്തർ ദേവിക്ക് പൂക്കളും പഴങ്ങളും പ്രത്യേക വിഭവങ്ങളും സമർപ്പിക്കുന്നു. ഈ പൂജ ഐശ്വര്യവും സന്തോഷവും പ്രദാനം ചെയ്യുന്നു.
വെള്ളിയാഴ്ചകളിൽ രാവിലെയോ, വൈകുന്നേരമോ വിളക്ക് കൊളുത്തി തിരുവിളക്ക് പൂജ നടത്തുന്നു. പവിത്രമായ ഈ പൂജ ദീപാരാധന അമാവാസി പൗർണമി ദിവസങ്ങളിലും നടത്താം.
ക്ഷേത്രങ്ങളിൽ 108, അല്ലെങ്കിൽ 1008, അല്ലെങ്കിൽ 10008 തിരുവിളക്കുകൾ സ്ത്രീകൾ സംഘങ്ങളായി ചേർന്ന് ഒരേ സമയം ആരാധന നടത്തുന്നു. തിരുവിളക്ക് ദിവസവും, ദക്ഷിണേന്ത്യൻ ഹിന്ദു ഭവനങ്ങളിൽ കത്തിക്കുന്നു.
സമ്പത്തിന്റെയും, ഭാഗ്യത്തിന്റെയും ദേവിയായ മാഹാലക്ഷ്മിയുടെ രൂപമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.
ദിവ്യമാതാവായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം തേടി സ്ത്രീ ഭക്തരാണ് തിരുവിളക്ക് പൂജ നടത്തുന്നത്.
തിരുവിളക്ക് പൂജ നടത്തുമ്പോൾ ആ ഐശ്വര്യത്തിൽ മഹാലക്ഷ്മി സാന്നിധ്യം ഉണ്ടാകുമെന്നും ദീപാരാധനയിൽ പങ്കെടുക്കുന്നവരെ അനുഗ്രഹിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ദീപാവലി, നവരാത്രി ഇതുപോലുള്ള പ്രധാനപ്പെട്ട ആഘോഷവേളകളിലും തിരുവിളക്ക് പൂജ നടത്താവുന്നതാണ്.
ദക്ഷിണേന്ത്യൻ വീടുകളിൽ വിളക്കിനെ തന്നെ ദൈവമായി ആരാധിക്കുമ്പോൾ ക്ഷേത്രങ്ങളിലും വീടുകളിലും ഹിന്ദുക്കൾ അവരുടെ ദൈവത്തിനു മുന്നിൽ വിളക്ക് കത്തിക്കുന്നു.
മഹാലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ ദേവീദിവ്യ പ്രകാശം അജ്ഞത നീക്കി ജ്ഞാനവും, വ്യക്തതയും നൽകുന്നതോടൊപ്പം, ജീവിത വിജയങ്ങളിലേക്കുള്ള തടസ്സങ്ങൾ നീക്കപ്പെടുമെന്നും, നിഷേധാത്മക സ്വാധീനങ്ങളെയും ദുരാത്മാക്കളെയും ദേവി കൃപയാൽ അകറ്റപ്പെടുമെന്നുമാണ് വിശ്വാസം.
വേദ പുരാണ ഗ്രന്ഥത്തിൽ ഉടനീളം മഹാലക്ഷ്മി ദേവിയുടെ അതുല്യമായ ശക്തിയും ഗുണങ്ങളും ആഘോഷിക്കപ്പെടുന്നു. ദേവീ കടാക്ഷത്താൽ അനുഗ്രഹിക്കപ്പെടുമെ ന്നുള്ള വിശ്വാസത്താൽ ഇന്നും തിരുവിളക്ക് പൂജ നടത്തിവരുന്നു.
ശുഭം 🙏