ഹൂസ്റ്റൺ: ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയിൽ ടെക്സാസ് – ഒക്ലഹോമ റീജിയനിലെ പാരീഷുകൾ പങ്കെടുക്കുന്ന അഞ്ചാമത് ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്‌റ്റ് മെഗാ കായിക മേളക്ക് (IPSF 2024) ഹൂസ്റ്റണിൽ ഉജ്വല തുടക്കം.
ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്, ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോർജ് പുലിശ്ശേരി, ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, മിസ്സൂറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ് , മുഖ്യ സ്പോൺസർ ജിബി പാറക്കൽ, ഫെസ്റ്റ് ചീഫ് കോർഡിനേറ്റേഴ്‌സ് സിജോ ജോസ്, ടോം കുന്തറ എന്നിവർ ചേർന്ന് തിരി തെളിച്ചു ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചു.
രൂപതാ പ്രൊക്യൂറേറ്റർ റവ ഫാ കുര്യൻ നെടുവേലിചാലുങ്കൽ, രൂപതാ യൂത്ത് അപ്പോസ്റ്റലേറ്റ് ഫാ. മെൽവിൻ പോൾ മംഗലത്ത്, ഹൂസ്റ്റൺ ഫൊറോനാ അസിസ്റ്റന്റ് വികാരി ഫാ.ജോർജ് പാറയിൽ, ഫാ. ജെയിംസ് നിരപ്പേൽ, ഫാ. മാത്യൂസ് മുഞ്ഞനാട്ട്, ഫാ ജിമ്മി എടക്കളത്തൂർ, ഫാ ആന്റോ ആലപ്പാട്ട്, ഫാ. ജിമ്മി ജെയിംസ് പയ്യമ്പള്ളിൽ, ഫാ ആന്റണി പിട്ടാപ്പിള്ളിൽ , ഫാ. വർഗീസ് കുന്നത്ത്. ഫാ. ജോർജ് സി ജോർജ് ,ഫാ റോയ് കാലായിൽ, ഫാ. ജോസഫ് അലക്സ് , ഗ്രാന്റ് സ്പോൺസർ അലക്സ് കുടക്കച്ചിറ , പ്ലാറ്റിനം സ്പോൺസർ അനീഷ് സൈമൺ, മറ്റു ഇടവകകളിലെ സ്പോർട്സ് കോർഡിനേറ്റേഴ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
റീജണിലെ സഭാവിശ്വാസികളുടെ കൂട്ടായ്മക്കും ദൈവമഹത്വത്തിനായും കായികമേള ഉപകരിക്കട്ടെയെന്നും മാർ ജോയ് ആലപ്പാട്ട് ആശംസിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ചു പാരീഷുകളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പാസ്ററ് വർണ്ണശഭളമായി. ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ മാർച്ച പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് വൈവിധ്യങ്ങളാർന്ന കൾച്ചറൽ പ്രോഗ്രാമുകളും വേദിയിൽ നടന്നു.
അമേരിക്കയിലെ രൂപതയിലെ ഏറ്റവും വലിയ സ്പോർട്സ് ഫെസ്റ്റാണിത്. 17 കായിക ഇനങ്ങളിലായി എട്ടു ഇടവകകളിൽ നിന്നു 1500 ൽ പരം കായികാർഥികൾ ഉൾപ്പെടെ അയ്യായിരം പേർ പെങ്കെടുത്തപ്പോൾ സഭാവിശ്വാസികളുടെ കൂട്ടായ്മയായി മാറി സ്പോർട്സ് ഫെസ്റ്റ്.
ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനായാണ് അഞ്ചാമത് ഫെസ്റ്റിന് ആതിഥ്യം വഹിക്കുന്നത്. ഓഗസ്റ്റ് 1 നു തുടങ്ങിയ കായിക മേളക്കു ഓഗസ്റ്റ് 4 നു തിരശീല വീഴും.