Friday, September 20, 2024
Homeഅമേരിക്കസീറോമലബാർ ഫാമിലി കോൺഫറൻസിനു ആവേശം പകർന്ന് യുവജനമുന്നേറ്റം

സീറോമലബാർ ഫാമിലി കോൺഫറൻസിനു ആവേശം പകർന്ന് യുവജനമുന്നേറ്റം

ജോസ് മാളേയ്ക്കൽ

ഫിലഡൽഫിയ: ചിക്കാഗൊ സീറോമലബാർ രൂപതയുടെ അത്മായ സംഘടനയായ എസ്. എം. സി. സി യുടെ രജതജൂബിലിയോടനുബന്ധിച്ച് 2024 സെപ്റ്റംബർ ഫിലഡൽഫിയയിൽ 27 മുതൽ 29 വരെ ദേശീയ തലത്തിൽ നടക്കുന്ന സീറോമലബാർ കുടുംബസംഗമത്തിനു ആശയും, ആവേശവും പകർന്ന് ഊർജ്ജസ്വലരായ യുവജനങ്ങളും, യംഗ് വർക്കിംഗ് പ്രൊഫഷണൽസും ചേർന്ന് യുവജനകൂട്ടായ്‌മക്കു രൂപം നൽകി.

സെപ്റ്റംബർ 1 ഞായറാഴ്ച്‌ച യുവജനകൂട്ടായ്മയുടെ പ്രതിനിധികൾ ഫിലഡൽഫിയ സീറോമലബാർ പള്ളി യൂത്ത് ട്രസ്റ്റി ജെറി കുരുവിളയുടെ നേതൃത്വത്തിൽ എസ്. എം. സി. സി നാഷണൽ ഡയറക്ടർ റവ. ഫാ. ജോർജ് എളംബാശേരിലിനെ (ജോഷി അച്ചൻ) ഫ്ളോറിഡാ കോറൽ സ്പ്രിംഗ്‌സ് ആരോഗ്യമാതാവിന്റെ ദേവാലയത്തിൽ സന്ദർശിച്ച് ഫാമിലി കോൺഫറൻസിൻ്റെ പൂർണ വിജയത്തിനായി തങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്തു.

ദിവ്യബലിക്കുശേഷം നടന്ന രജിസ്ട്രേഷൻ പ്രൊമോഷനിൽ ജെറി കുരുവിളക്കൊപ്പം ടോഷൻ തോമസ്, ടിജോ പറപ്പുള്ളി, ആൽബിൻ ബാബു, ജിതിൻ ജോണി, എബിൻ സെബാസ്റ്റ്യൻ, ആദർശ് ഉള്ളാട്ടിൽ, ഷിബിൻ സെബാസ്റ്റ്യൻ, അനിക്‌സ് ബിനു, ക്രിസ്റ്റി ബോബി, ജിയോ വർക്കി, ജിബിൻ ജോബി, ആൽവിൻ ജോൺ, എസ്. എം. സി. സി നാഷണൽ കമ്മിറ്റി അംഗം റോഷിൻ പ്ലാമൂട്ടിൽ എന്നിവരാണു പിന്തുണയറിയിച്ചത്.

കോറൽ സ്പ്രിംഗ്‌സ് ആരോഗ്യമാതാവിന്റെ ദേവാലയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ എസ്. എം. സി. സി ചാപ്റ്റർ ഭാരവാഹികളായ ജോയി കുറ്റിയാനി, ഡെന്നി ജോസഫ്, മേരി ജോസഫ്, സൈമൺ പറത്താഴം, മത്തായി വെമ്പാല എന്നിവർ സംബന്ധിച്ചു.

മൂന്നുദിവസത്തെ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, മിസ് സീറോ പ്രിൻസ്, സീറോ ക്വീൻ സൗന്ദര്യ മൽസരം, ക്വയർ ഫെസ്റ്റ്, ബ്രിസ്റ്റോ സേവ്യർ, സുഷ്‌മാ പ്രവീൺ എന്നീ ഗായകർക്കൊപ്പം “പാടും പാതിരി” റവ. ഡോ. പാൾ പൂവത്തിങ്കൽ സി. എം. ഐ നയിക്കുന്ന സംഗീത നിശ, വൈവിദ്ധ്യമാർന്ന കലാപരിപാടികൾ, സെമിനാറുകൾ, ചർച്ചാസമ്മേളനങ്ങൾ, നസ്രാണിതനിമയിലുള്ള പൈതൃകഘോഷയാത്ര, 2024 വിവാഹജീവിതത്തിൻ്റെ 25/50 വർഷങ്ങൾ പിന്നിട്ട് ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിക്കൽ, മതാദ്ധ്യാപകസംഗമം, ബാങ്ക്വറ്റ്, വോളിബോൾ ടൂർണമെന്റ്, ഫിലാഡൽഫിയ സിറ്റി ടൂർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

സീറോമലബാർ കത്തോലിക്കാ കോൺഗ്രസിൻ്റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സീറോമലബാർ
കുടുംബസമ്മേളനത്തിൽ പങ്കെടുക്കാൻ ഒരാൾക്ക് മൂന്നുദിവസത്തെ ഭക്ഷണമുൾപ്പെടെ 150 ഡോളറും, ഫാമിലിക്ക് 500 ഡോളറുമാണു രജിസ്ട്രേഷൻ ഫീസ്.

കോൺഫറൻസിനു രജിസ്റ്റർ ചെയ്യുന്നതിനു ഓൺലൈൻ വഴിയുള്ള രജിസ്ട്രേഷൻ ആണ് ഏറ്റവും സ്വീകാര്യം. കോൺഫറൻസ് സംബന്ധിച്ച എല്ലാവിവരങ്ങളും ജൂബിലി വെബ്സൈറ്റിൽ ലഭ്യമാണ് .

വെബ്സൈറ്റ്: www.smccjubilee.org

ജോസ് മാളേയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments