Thursday, December 26, 2024
Homeഅമേരിക്കഫിലഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് സുമോദ് നെല്ലിക്കാലായ്ക്ക് ലഭിച്ചു.

ഫിലഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് സുമോദ് നെല്ലിക്കാലായ്ക്ക് ലഭിച്ചു.

ജോർജ് ഓലിക്കൽ

ഫിലഡൽഫിയ: ഫിലഡൽഫിയ സിറ്റി പോലീസ് ഡിപ്പാർട്ട്മെൻ് റ്റിൻറ്റെ ഈ വർഷത്തെ കമ്മ്യൂണിറ്റി സർവീസ് അവാർഡിന് സുമോദ് തോമസ് നെല്ലിക്കാല അർഹനായി. ഫിലഡൽഫിയ സിറ്റി പോലീസ് കമ്മീഷണർ കെവിൻ ജെ ബെഥേൽ നേരിട്ടെത്തിയാണ് അവാർഡ് സമ്മാനിച്ചത്. ഫിലഡൽഫിയ മേയർ ഷെറിൽ പാർക്കർ ഉൾപ്പെടെ നിരവധി സാമൂഹിക സാംസ്‌കാരിക നേതാക്കൾ ചടങ്ങിൽ സന്നിഹിതയായിരുന്നു.

ഏഷ്യൻ ഫെഡറേഷൻ ചെയർമാൻ മഹൻ പാർക്ക്, ഏഷ്യൻ ഫെഡറേഷൻ ഇന്ത്യൻ പ്രതിനിധി അലക്സ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവാർഡ് നൈറ്റ് ആൻഡ് ബാങ്ക്‌റ്റിൽ വച്ചായിരുന്നു അവാർഡുദാനം.

നെല്ലിക്കാല ഫിലഡൽഫിയയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമാണ്. നിലവിൽ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, ഫിലഡൽഫിയ ചാപ്റ്ററിൻ്റെ ജനറൽ സെക്രട്ടറി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പെൻസിൽവാനിയ ചാപ്റ്റർ ജനറൽ സെക്രട്ടറി, പമ്പ അസോസിയേഷൻ ട്രെഷറർ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു. പെൻസിൽവാനിയ അസോസിയേഷൻ ഫോർ മലയാളി പ്രോസ്‌പെരിറ്റി ആൻഡ് അഡ്വാൻസ്‌മെൻ്റ് (പമ്പ) എന്ന നോൺ പ്രോഫിറ്റ് സംഘടനയുടെ പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഇദ്ദേഹം പ്രസിഡൻ്റായിരിക്കെ, പമ്പയുടെ 25-ാം വാർഷികം ഒരു മെഗാ ഇവൻ്റായി ആഘോഷിക്കുകയുണ്ടായി . 2020-2021 വർഷങ്ങളിൽ പെൻസിൽവാനിയ , ന്യൂ ജേഴ്‌സി , ഡെലവെയർ ഏരിയയിലെ 15 ഇന്ത്യൻ അസോസിയേഷനുകൾ ഉൾപ്പെടുന്ന കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാനായി സുമോദ് സേവനമനുഷ്ഠിച്ചു. 2020 ലെ കോവിഡ് സമയത്ത്, സുമോദിൻ്റെ നേതൃത്വത്തിൽ, സംഘടന ആയിരക്കണക്കിന് N95 മാസ്കുകളും സാനിറ്റൈസറുകളും പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. ഈ സംരംഭം പ്രാദേശിക വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുകയും അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെതടക്കം ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. 2018 ൽ ഫൊക്കാന കൺവെൻഷൻ രജിസ്ട്രേഷൻ കോർഡിനേറ്ററായും സേവനമനുഷ്ഠിച്ചു. അമേരിക്കയിലെയും കാനഡയിലെയും കേരള അസോസിയേഷനുകളുടെ ഫെഡറേഷനാണ് ഫൊക്കാന. ഫൊക്കാനയുടെ നേതൃത്വത്തിൽ നിരവധി ചാരിറ്റി പരിപാടികളും കൺവെൻഷനുകളും നടത്തപ്പെടാറുണ്ട് . ട്രൈസ്റ്റേറ്റ് കേരള ഫോറം, പമ്പ, ഐഒസി, ഇന്ത്യ പ്രസ് ക്ലബ്, ഫ്രണ്ട്‌സ് ഓഫ് റാന്നി എന്നിവയുടെ ഭാരവാഹിയായി നിരവധി തവണ പ്രവർത്തിച്ചിട്ടുണ്ട്.

ജോർജ് ഓലിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments