Thursday, December 26, 2024
Homeഅമേരിക്കസെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ പ.പത്രോസ് ശ്ലീഹായുടെ ഓർമ്മ പെരുന്നാളും വിബിഎസും സംയുക്തമായി നടത്തപ്പെടുന്നു

സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ പ.പത്രോസ് ശ്ലീഹായുടെ ഓർമ്മ പെരുന്നാളും വിബിഎസും സംയുക്തമായി നടത്തപ്പെടുന്നു

ജീമോൻ ജോർജ് ഫിലഡൽഫിയ

ഫിലഡൽഫിയ: അമേരിക്കൻ അതിഭദ്രാസനത്തിലെ മുഖ്യദേവാലയങ്ങളിലൊന്നായ സെ.പീറ്റേഴ്സ് കത്തീഡ്രലിൽ ഇടവകയുടെ കാവൽ പിതാവായ പ.പത്രോസ് ശ്ലീഹായുടെ ദു:ക്‌റോന പെരുന്നാളും കുട്ടികൾക്കായുള്ള അവധിക്കാല ബൈബിൾ സ്ക്കൂളും(വിബിഎസ്) സംയുക്തമായി ജൂൺ 26, 27, 28, 29(വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നതാണ്.

ജൂൺ 23 ഞായറാഴ്‌ച വി.കുർബ്ബാനാനന്തരം നടന്ന കൊടി ഉയർത്തൽ ശുശ്രൂഷയോടു കൂടി ഈ വർഷത്തെ പെരുന്നാൾ മഹാമഹത്തിന് തുടക്കം കുറിക്കുകയുണ്ടായി. ശനിയാഴ്‌ച(ജൂൺ 29) വൈകുന്നേരം 6 മണിക്ക് സന്ധ്യാപ്രാർത്ഥനയോടു കൂടി ആരംഭിച്ച് റവ.ഫാ.ഡോ.പോൾ പറമ്പത്ത് നയിക്കുന്ന സുവിശേഷ പ്രസംഗവും തുടർന്ന് പ്രദക്ഷിണം, ചെണ്ടമേളം, ക്രിസ്തീയ സംഗീത ഗാനാലാപനം, വെടികെട്ട്, കൂടാതെ സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. പിറ്റേദിവസം ഞായറാഴ്‌ച(ജൂൺ 30) രാവിലെ 8.30-ന് പ്രഭാതപ്രാർത്ഥനയോടു കൂടി ശുശ്രൂഷകൾ ആരംഭിക്കും. അമേരിക്കൻ അതിഭദ്രാസന മെത്രാപോലീത്ത അഭി.യൽദോ മോർ തീത്തോസ് മുഖ്യകാർമ്മികത്വത്തിലും, റവ.ഫാ. അഭിലാഷ് ഏലിയാസ്, റവ.ഫാ.ഡോ.അരുൺ ഗീവറുഗീസ് എന്നിവരുടെ സഹകാർമ്മികത്വത്തിലുമായിട്ട് വി.മൂന്നിൻ മേൽ കുർബ്ബാനയും അതിനുശേഷം ഹൈസ്ക്കൂൾ-കോളേജ് തലത്തിൽ ഈ വർഷം വിജയം കരസ്ഥമാക്കിയിട്ടുള്ളവരെ പ്രത്യേകമായിട്ടുള്ള ആദരിക്കൽ ചടങ്ങും, റാസ, ആശീർവാദം തുടർന്ന് കൊടിയിറക്കൽ ശുശ്രൂഷയും പിന്നീട് നേർച്ച വിളമ്പോടു കൂടി ഈ വർഷത്തെ പെരുന്നാളിനു സമാപനം കുറിക്കുകയായി.

ജൂൺ 27, 28 (വ്യാഴം, വെള്ളി) തീയതികളിലായി ക്രമീകരിച്ചിരിക്കുന്ന വിബിഎസ് സൺഡേ സ്കൂളിലെ അദ്ധ്യാപകരും യൂത്ത് ലീഗിൻ്റെ പ്രവർത്തകരും സംയുക്തമായി ചേർന്ന് ക്ലാസുകൾ നടത്തും. ഈ വർഷത്തെ വിബിഎസ് തീം Raising Towards God’s Glory: Faith Winsi’ എന്നാണ് 4 വയസ് മുതൽ 10-ാം ക്ലാസു വരെയുള്ള കുട്ടികൾക്കായി വ്യാഴം രാവിലെ 9 മണി മുതൽ വൈകുന്നേരം നാലു മണി വരെയും, വെള്ളിയാഴ്‌ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഫിലാഡൽഫിയായിലെ സമീപ്രപദശങ്ങളിലുള്ള എല്ലാ വിശ്വാസികളേയും കുട്ടികളേയും പെരുന്നാളിനും, വിബിഎസിനും പങ്കെടുക്കുന്നതിന് കർത്ത്വനാമത്തിൽ സാദരം ക്ഷണിച്ചുകൊള്ളുന്നതായി ഒരു പ്രതകുറിപ്പിലൂടെ അറിയിക്കുകയുണ്ടായി. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : stpeterscathedral.org

ജീമോൻ ജോർജ് ഫിലഡൽഫിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments