“നാളെയ്ക്ക് ആഴമില്ല, ഇന്നാകട്ടെ സത്യം പോലെ അഗാധവും”
ഫ്യൂഗ് പ്രാഥർ
ഭൂമിയില്‍ നാം ജീവിക്കുന്ന നിമിഷങ്ങളാണ് നമ്മുടെ നല്ല സമയം. മനുഷ്യനു മാത്രമാണ് നാളെയെക്കുറിച്ചുള്ള ആവലാതിയും സങ്കല്പങ്ങളുമുള്ളത്. നാളേയ്ക്ക് വേണ്ടി വെട്ടിപ്പിടിക്കലും കൂട്ടിവയ്ക്കലുമുള്ളൂ. നാളെയെന്നത് വെറും വ്യാമോഹമാണെങ്കിലും ഇന്നിൽ സമാധാനത്തോടെ ജീവിക്കാതെ നാളെക്കുറിച്ചുള്ള സ്വാർത്ഥ മനോഭാവമാണ് ഹൃദയത്തിൽ നിറയുന്നത്. ഓരോരുത്തരും ജീവിതത്തിൽ സന്തോഷവും, സമാധാനവും സ്വയം കണ്ടെത്തണം, ആവശ്യമില്ലാത്ത കാര്യങ്ങളിലൊക്കെ ചെന്നു അഭിപ്രായം പറഞ്ഞിട്ട് ആകുലതയോടെ നടക്കുന്നയാളുകളെ കാണാം.
നമ്മളായിരിക്കുന്ന ഈ അവസ്ഥയ്ക്കാണ് ജീവിതമെന്നു പറയുന്നത്. ജീവിക്കുന്ന ഇന്നിനാണ് ജീവിതത്തിൽ ഏറ്റവും പ്രധാന്യം. നമ്മളായിരിക്കുന്ന സമൂഹത്തോടും രാജ്യത്തോടും മനസ്സില്‍ പ്രതിബദ്ധത സൂക്ഷിക്കുന്ന ഏതൊരാൾക്കും രാജ്യത്തോട് സമൂഹത്തോട് സ്നേഹവുമുണ്ടായിരിക്കും. പരിഹരിക്കപ്പെടാൻ ബാക്കി നില്‍ക്കുന്നതും മനസ്സിനെ അലട്ടുന്നതുമായ അനേകമനേകം ഇന്നിൽ പ്രശ്നങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്യാന്‍ സമയം തികയാതെ വരും. അനുഭഗവത്തിന് അങ്ങനെ ചിന്തിക്കുകയും പരിശോധിക്കുകയും ചെയ്യുമ്പോള്‍ നാളെ എന്നതിനേക്കാള്‍ ഇന്നിന് ഏറെയാഴമാണ്.
സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കാം സന്തോഷിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ