Monday, December 23, 2024
Homeഅമേരിക്കശൗചാലയ ദിനത്തോടെന്താ പുച്ഛം ? ✍️അഫ്സൽ ബഷീർ തൃക്കോമല

ശൗചാലയ ദിനത്തോടെന്താ പുച്ഛം ? ✍️അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

വേൾഡ് ടോയ്‌ലറ്റ് ഓർഗനൈസേഷനാണ് 2001 മുതൽ നവംബർ 19 ശൗചാലയ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. 2013-ൽ ഐക്യ രാഷ്ട്ര സഭ ഇത് ആഗീകരിച്ചു അന്താരാഷ്ട്ര ശൗചാലയ ദിനത്തിന് അംഗീകാരം നൽകി. 250 കോടിയിലധികം ജനങ്ങൾ ആവശ്യത്തിന് ശുചിത്വ സംവിധാനങ്ങളില്ലാത്തതിനാൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പുറം ലോകമറിയാനും “ലോക ശുചിത്വം” എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനുമാണ് .ഈ ദിനമാചരിക്കുന്നത് അത് മാത്രമല്ല ശൗചാലയങ്ങളുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന വിശ്വാസങ്ങളും അബദ്ധ ധാരണകളും ഇല്ലാതാക്കുവാനാവശ്യമായ ബോധവൽക്കരണവും യുണിസെഫ് പോലുള്ള അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് ഈ
ദിനം ഗൗരവമായി ആചരിക്കുന്നു .

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ അന്താരാഷ്‌ട്ര തലത്തിൽ നാല് ബില്യണോളം ആളുകള്‍ക്ക് ഇപ്പോഴും സുരക്ഷിതമായ ശൗചാലയങ്ങളോ മറ്റു ശുചീകരണ മാര്ഗങ്ങളോ ഇല്ല വൃത്തിയുള്ള കക്കൂസും കുളിമുറിയും സുരക്ഷിതമായ മലമൂത്രവിസർജന സൗകര്യവും ഒരുക്കേണ്ടത് ഒരു ജനാധിപത്യ സമൂഹത്തിൽ സർക്കാരിന്റെ ബാധ്യതയാണ്. രോഗാണുക്കൾ അതിവേഗം വളരുവാനും പകർച്ച വ്യാധികൾ പടർന്നു പിടിക്കാനാവശ്യമായ കാരണങ്ങളും ഏറ്റവുമധികം സാധ്യത കൽപിക്കപ്പെടുന്ന സ്ഥലമാണ് ശൗചാലയങ്ങൾ എന്നത് കൊണ്ട് തന്നെ മല മൂത്ര വിസർജനത്തിനുശേഷം വൃത്തിയായി സൂക്ഷിക്കേണ്ടത് പൊതുജനാ രോഗ്യത്തിനും രോഗങ്ങളിൽനിന്ന് രക്ഷ നേടുന്നതിനും വളരെ അത്യാവശ്യമാണ്ആവശ്യത്തിന് ശൗചാലയങ്ങൾ ഇല്ലാതെ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാൻ സാധിക്കില്ലെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്

കോവിഡ് 19-ന്റെ കാലത്തു നാം അനുവർത്തിച്ചിരുന്ന ശുദ്ധവൃത്തി
സംവിധാനങ്ങൾ തുടരേണ്ടത് വർത്തമാന കാലത്തും അനിവാര്യമാണ് .
പൊതു സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്ന ഹരിയാന സര്‍ക്കാറിന്റെ 2013 ലെ നിയമം ഈ കാലത്തു വളരെ പ്രസക്തമാണ്. അതുപോലെ2013 ൽ വനിതാ ദിനത്തില്‍ മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു കൂട്ടം വനിതകള്‍ നഗരത്തില്‍ സ്ത്രീകള്‍ക്ക് മതിയായ ശൗചാലയങ്ങൾ ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് പുരുഷന്മാരുടെ മാത്രമായ ശൗചാലയങ്ങങയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സമര രീതി ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് .

അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മ കേരളത്തിൽ കോഴിക്കാട്ട് മിഠായി തെരുവിൽ നടത്തിയ “മൂത്രപ്പുരസമരം” എടുത്തു പറയേണ്ടതുണ്ട് .സ്ത്രീ തൊഴിലാളികൾക്ക് വേണ്ടത്ര ശൗചാലയങ്ങൾ ഒരുക്കാതെ തൊഴിലെടുപ്പിച്ചതിന്റെ പ്രതിഫലനമായി ആ സമരത്തെ കാണാവുന്നതാണ് .

പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ശൗചാലയങ്ങൾ വേണമെന്ന ആവശ്യവുമായി സ്ത്രീ സംഘടനകള്‍ ഉള്‍പ്പെടെ നടത്തിയ സമരങ്ങള്‍ക്കൊടുവിലാണ് കേരള സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലും ഇ- ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത്. എന്നാല്‍ . പലയിടങ്ങളിലും ഇത് എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്നറിയാത്തവരും ഇത് മനഃപൂർവം പ്രവർത്തന രഹിതമാക്കുന്നവരും ഇത്തരം ആധുനിക സംവിധാനങ്ങൾക്ക് പോലും ഭീഷണിയാണ്.

ഈ പറഞ്ഞതൊക്കെ പൊതുവിടങ്ങളിലെ കാര്യങ്ങളാണ് .എന്നാൽ സ്വന്തം വീട്ടിൽ സുരക്ഷിതമായ ശൗചാലയങ്ങളില്ലാത്തവർ ഏറ്റവുംകൂടുതലുള്ള ഇന്ത്യ രാജ്യത്ത് സർക്കാർ സംവിധാനങ്ങൾ തീവ്ര യന്ജം നടത്തിയിട്ടും ലക്ഷ്യത്തിലെത്താനാകുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ് .എന്നാൽ കേരളം ഈ കാര്യത്തിൽ ഇന്ന് ഏറെ മുൻപിൽ നിൽക്കുമ്പോഴും പൊതു ശൗചാലയങ്ങളോടുള്ള മലയാളി സമീപനം അത്ര സുഖമുള്ളതല്ല ,വൃത്തിഹീനമായി ഉപയോഗിക്കുകയും പരിസരങ്ങൾ വൃത്തിഹീനമാക്കുകയും മാത്രമല്ല ശൗചാ ലയങ്ങളുടെ ചുമരുകളിൽ അശ്ലീലമെഴുതുന്നത് നിർബാധം തുടരുന്നുമുണ്ട്. കക്കൂസ് അഥവാ ശൗചാലയം മറപ്പുര, വെളിപ്പുര എന്നൊക്കെ നാം വിളിക്കുന്ന ഈ മുറിക്കു നാല് ചുമരുകളും വാതിലുകളും മേൽക്കൂരയും സ്വപ്നം കണ്ടു കിടക്കുന്നവരെ ചേർത്ത് നിർത്താൻ ഈ ദിനം നമുക്ക് ഉപയോഗപ്പെടുത്താം .ഒപ്പം ഈ ദിനത്തെ പരിഹസിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം …

✍️അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments