Tuesday, December 24, 2024
Homeഅമേരിക്കവെരി. റവ. ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പായുടെ സപ്തതി ആഘോഷം

വെരി. റവ. ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പായുടെ സപ്തതി ആഘോഷം

രാജു മൈലപ്രാ

കഴിഞ്ഞ 35 വർഷമായി റ്റാമ്പാ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വികാരിയായി സുത്യർഹമായ സേവനം അനുഷ്ഠിച്ചു പോരുന്ന വെരി റവ ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പായുടെ എഴുപതാം ജന്മദിനം ഇടവകയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു.

വിശുദ്ധ കുർബ്ബാനാനന്തരം ചേർന്ന അനുമോദന യോഗത്തിൽ പൗലോസ് കോർ-എപ്പിസ്കോപ്പായ്ക്ക് ജന്മദിനാശംസകൾ അറിയിച്ചുകൊണ്ടുള്ള ഭദ്രാസന മെത്രാപോലിത്ത, അഭിവന്ദ്യ ഡോ തോമസ് മാർ ഈവാനിയോസിന്റെ അനുഗ്രഹ സന്ദേശം ഫാദർ തോമസ് ജോർജ്ജ് വായിച്ചു.

തുടർന്ന് വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് വൈദികരും, സാമുദായിക സംഘടനാ നേതാക്കന്മാരും, ആത്മീയ സംഘടനാ ഭാരവാഹികളും, ആശംസകൾ അറിയിച്ചു.

ഇടവകയുടെ സ്നേഹോപഹാരം ട്രഷറർ മനോജ് പാലക്കാട്, സെക്രട്ടറി ജോൺ ടിറ്റോ, മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് അച്ചന് കൈമാറി.

മറുപടി പ്രസംഗത്തിൽ തൻറെ ബാല്യം മുതൽ ഇന്നുവരെ കടന്നു വന്ന ദൈവീക മുഹൂർത്തങ്ങളെ അച്ഛൻ അനുസ്മരിച്ചു. മുപ്പത്തിയഞ്ചു വർഷം തുടർച്ചയായി ഒരേ ഇടവകയിൽ വികാരിയായി സേവനം അനുഷ്ഠിക്കുവാൻ സഹായ സഹകരണങ്ങൾ നൽകിയ ഇടവകാംഗങ്ങളോടുള്ള പ്രത്യേക നന്ദി അദ്ദേഹം അറിയിച്ചു

വിഭവ സമൃത്ഥമായ സ്നേഹവിരുന്നോടെ കൂടി ജന്മദിന പരിപാടികൾ സമാപിച്ചു

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments