കുളിർ മഞ്ഞുപെയ്യും
നിലാവിൽ നക്ഷത്ര
കുഞ്ഞുങ്ങൾ
മിന്നും പാരിൽ
കുളിച്ചു തോർത്തി
ഈറൻമാറ്റി നെറ്റിയിൽ ചന്ദനകുറി
ചാർത്തി.
കാർ കൂന്തലിൽ
മുല്ലപ്പൂവും ചൂടി നവവധുവിനെപ്പോൽ
സുന്ദരിയായി
നിൽക്കുന്നു
പുതുവർഷം.
കാലിൽചിലങ്ക
അണിഞ്ഞു ചുവടുവെച്ചു
അരങ്ങത്തെത്തിയപ്പോൾ
എതിരേറ്റങ്ങു കരഘോഷത്താൽ
അനുദിനം മർത്യ മനസ്സുകളിൽ
നിറയുന്നപ്രത്യാശകളും സ്വപ്നങ്ങളും.
ഫലമായ് തീർന്നിടുവാൻ
പരിശ്രമിച്ചിടാം
ഒരുമയോടെ
സമഭാവനയുടെ സൽപ്രതീഷകളുടെ
പുതു വർഷത്തെ എതിരേൽക്കാം.