Thursday, December 26, 2024
Homeഅമേരിക്കഫിലഡൽഫിയയിലെയൊരു വീട്ടിനുള്ളിൽ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ

ഫിലഡൽഫിയയിലെയൊരു വീട്ടിനുള്ളിൽ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ

നിഷ എലിസബത്ത്

ഫിലഡൽഫിയ- ഫിലഡൽഫിയയിൽ ചൊവ്വാഴ്ച അയൽവാസിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ഒരാളെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു .വെസ്റ്റ് വെനാംഗോ സ്ട്രീറ്റിലെ 1400 ബ്ലോക്കിലാണ് രാവിലെ പതിനൊന്നു മണിയോടെ തെക്വഷ ബോക്‌സിൽ (43) എന്ന യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്.

ഇതേ സെക്ഷനിലെ അപ്പാർട്ട്‌മെൻ്റിൽ താമസിക്കുന്ന ബോക്‌സിലിൻ്റെ അയൽവാസിയായ അലൻ ലെഗ്രി(55)യെ അധികൃതർ അറസ്റ്റ് ചെയ്തു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, നീതി തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ലെഗ്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ലെഗ്രീയെക്കുറിച്ച് ബോക്‌സിലിന് ആശങ്കയുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവകാശപ്പെടുന്നു.
ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഹോമിസൈഡ് യൂണിറ്റിനെ 215-686-3334 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments