വിര്‍ജീനിയ: അമേരിക്കയിലെ വിര്‍ജീനിയയിൽ 11,700 കുടുംബങ്ങളെയാണ് ഒരു പാമ്പ് ഒന്നരമണിക്കൂർ ഇരുട്ടിൽ നിർത്തിയത്.
ഹൈ വോൾട്ടേജ് ട്രാന്‍സ്‌ഫോര്‍മറില്‍ പാമ്പ് കയറിയതോടെയാണ് വലിയ പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായത്. കിന്‍ ക്രീക്ക് ന്യൂപോര്‍ട്ട് ന്യൂസ്, ക്രിസ്റ്റഫര്‍ ന്യൂപോര്‍ട്ട് യൂണിവേഴ്‌സിറ്റി തുടങ്ങിയ ഭാഗങ്ങളിലുൾപ്പെടെ വൈദ്യുതി മുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ഹൈ വോള്‍ട്ടേജ് ഏരിയയിലൂടെയു പാമ്പ് പോയതാണ് വൈദ്യുതി തകരാറിന് ഇടയാക്കിയതെന്ന് ഡൊമീനിയന്‍ എനര്‍ജി അധികൃതര്‍ അറിയിച്ചു. ഇതിനിടെ പാമ്പ് ട്രാന്‍സ്‌ഫോമറില്‍ സ്പര്‍ശിക്കുകയും ചെയ്തിരുന്നു. രാത്രി 9:15ന് പോയ വൈദ്യുതി 10:30 നാണ് പുനഃസ്ഥാപിക്കാനായത്.
പാമ്പിനെ കണ്ടെത്താനായില്ലെങ്കിലും പാമ്പ് കയറിയത് മൂലമാണ് ട്രാന്‍സ്‌ഫോര്‍മറിലെ വൈദ്യുതി കണക്ഷന്‍ ഇല്ലാതായതെന്നാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ മേയ് മാസത്തിലും സമാനമായ നാല് സംഭവങ്ങള്‍ അമേരിക്കയിൽ ഉണ്ടായതായി പീപ്പിള്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.
പാമ്പുകൾ ഇലക്ട്രിക്കൽ സബ് സ്റ്റേഷനുകളിൽ പ്രവേശിച്ച് വൈദ്യുതി തടസ്സങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ജീവനക്കാരെയും വലയ്ക്കുന്നുണ്ട്. സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വൈദ്യുതി ജീവനക്കാർ അതിവേഗം വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.