ന്യൂ ജേഴ്സി: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ്) യുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു , സോഫിയ മാത്യു പ്രസിഡന്റ്.
2024 ഡിസംബർ പതിനാലിന് ന്യൂ ജേഴ്‌സി ടാഗോർ ഹാളിൽ ട്രസ്റ്റീ ബോർഡ് ചെയർ ദീപ്തി നായരുടെ അധ്യക്ഷതയിൽ ചേർന്ന ആനുവൽ ജനറൽ ബോഡിയിൽ ഇലക്ഷൻ കമ്മീഷൻ സ്വപ്ന രാജേഷാണ് 2025 ലേക്കുള്ള പുതിയ കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിച്ചത്. വിജയ് നമ്പ്യാർ ( വൈസ് പ്രസിഡന്റ്), ഖുർഷിദ് ബഷീർ (ജനറൽ സെക്രട്ടറി), ജോർജി സാമുവൽ ( ട്രഷറർ ), ദയ ശ്യാം ( ജോയിന്റ് സെക്രട്ടറി), കൃഷ്ണ പ്രസാദ് (ജോയിന്റ് ട്രഷറർ),സൂരജിത് കിഴക്കയിൽ (കൾച്ചറൽ അഫയേഴ്സ്), അസ്‌ലം ഹമീദ് (സ്പോർട്സ് അഫയേഴ്സ് ), നിധിൻ ജോയ് ആലപ്പാട്ട് ( ഐ ടി ഓഫീസർ ), അനൂപ് മാത്യൂസ് രാജു (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), ജയകൃഷ്ണൻ എം മേനോൻ ( ചാരിറ്റി അഫയേഴ്സ്), ടോണി മാങ്ങന്‍ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), രേഖ നായർ ( യൂത്ത് അഫയേഴ്സ്) എന്നിവരാണ് മറ്റു പുതിയ ഭാരവാഹികൾ.
സ്വപ്ന രാജേഷാണ് പുതിയ ട്രസ്റ്റീ ബോർഡ് ചെയർ, കാൻജിന്റെ വിവിധ സ്ഥാനങ്ങൾ വഹിച്ചു നേതൃപാടവം തെളിയിച്ചിട്ടുള്ള സ്വപ്ന രാജേഷ് കാൻജിന്റെ മുൻ പ്രസിഡന്റ് കൂടിയാണ്, ജോൺ ജോർജ്, ജോസഫ് ഇടിക്കുള, വിജേഷ് കാരാട്ട്, സണ്ണി വാലിപ്ലാക്കൽ എന്നിവരാണ് ട്രസ്റ്റീ ബോർഡ് അംഗങ്ങൾ . ബൈജു വർഗീസ് എക്സ് ഓഫീഷ്യോ.
സോഫിയ മാത്യു (പ്രസിഡന്റ്) – പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട സോഫിയ മാത്യു, ന്യൂജേഴ്‌സിയിലെ മലയാളികൾക്ക് ഏറെ സുപരിചിതയാണ്. ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് കാഞ്ചിന്റെ ഓണാഘോഷങ്ങളിൽ ഡാൻസ് അവതരിപ്പിച്ചു കൊണ്ട് കാഞ്ചിന്റെ ഭാഗമായ സോഫിയ കഴിഞ്ഞ വിവിധ കമ്മറ്റികളിൽ സെക്രട്ടറിയായും കൾച്ചറൽ കോർഡിനേറ്ററായും ഒക്കെ പ്രവർത്തിച്ചു കൊണ്ട് കാൻജിന്റെ പ്രവർത്തനങ്ങളിൽ വളരെ സജീവമായി രംഗത്തുണ്ട്. മിക്കേസ് ഇവെന്റ്സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടമയെന്ന നിലയിലും, ഫന സ്കൂൾ ഓഫ് ഡാൻസിന്റെ സ്ഥാപകയെന്ന നിലയിലും ഒരു മികച്ച സംരഭക കൂടിയാണ് സോഫിയ. ഫ്ലവേഴ്സ് ടിവി യുഎസ്എയുടെ നോർത്ത് ഈസ്റ്റേൺ മേഖല മാർക്കറ്റിംഗ് ഹെഡ്, പ്രോഗ്രാം കോർഡിനേറ്റർ, അവതാരക എന്നീ നിലകളിലും സോഫിയ സേവനമനുഷ്ഠിക്കുന്നു.
ഖുർഷിദ് ബഷീർ (ജനറൽ സെക്രട്ടറി) കാൻജ് ഗോട്ട് ടാലന്റ്ലൂടെ ന്യൂ ജേഴ്സി മലയാളികൾക്ക് സുപരിചിതനാണ് ഖുർഷിദ്. കാൻജിന്റെ മുൻ ജോയിന്റ് സെക്രട്ടറി, കൾച്ചറൽ അഫേയർസ് സെക്രട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഖുർഷിദ് യുണൈറ്റഡ് നേഷൻസിൽ ഐ ടി ഓഫീസർ ആയി ജോലി ചെയ്യുന്നു.
ജോർജി സാമുവേൽ ( ട്രഷറർ ) ട്രഷററായി ചുമതലയേൽക്കുന്ന ജോർജി കഴിഞ്ഞ രണ്ട് വർഷമായി കാൻജിന്റെ ചാരിറ്റി അഫയേഴ്സ് സെക്രട്ടറി ആയി വളരെ സാമൂഹിക പ്രതിബദ്ധ ഉള്ള പരിപാടികൾ വിജയകരമായി നടത്തി. രണ്ട് ബ്ലഡ് ഡ്രൈവുകൾ ഒരു വർഷം സംഘടിപ്പിക്കാനും, അമേരിക്കയിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ള വീട്ടിലെ കുട്ടികൾക്ക് പഠനത്തിനാവശ്യമായ പുസ്തകവും, ഫുഡ് കളക്ഷൻ ഡ്രൈവും, ഇരുപതോളം അമേരിക്കൻ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും വളരെ അധികം സ്വീകാര്യത ലഭിച്ച പ്രവർത്തനങ്ങളായിരുന്നു. റാക്സ്പേസ് ടെക്നോളജിയിൽ അക്കൗണ്ട് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോർജി, ഈസ്റ്റ് ബ്രൺസ്വിക്ക് നിവാസിയാണ്,
വിജയ് നമ്പ്യാർ ( വൈസ് പ്രസിഡന്റ്) വിജയ് പുത്തൻ വീട്ടിൽ ആണ് കാൻജിന്റെ വൈസ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടത്.പതിനെട്ടു വർഷമായി ന്യൂ ജേഴ്സിയിൽ താമസിക്കുന്ന വിജയ് കാഞ്ചിന്റെ പല കമ്മറ്റികളിലും വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്, സിറ്റി ബാങ്കിൽ സീനിയർ വൈസ് പ്രസിഡന്റ് ആയി സേവനം അനുഷ്ഠിക്കുന്നു . മുൻ ട്രഷറർ കൂടിയായ വിജയ് ഒരു മികച്ച ക്രിക്കറ്ററും ന്യൂജേഴ്‌സി ക്രിക്കറ്റ് ലീഗ് അംഗവും ആണ്.
ദയ ശ്യാം ( ജോയിന്റ് സെക്രട്ടറി) ബ്രിക്‌സ് 4 കിഡ്‌സിൻ്റെ ഫ്രാഞ്ചൈസിയുടെ ബിസിനസ്സ് ഉടമയായും ആശ 4 എഡ്യുക്കേഷൻ എന്ന ചാരിറ്റി ഓർഗനൈസേഷനു വേണ്ടി വാക്ക്/റൺ ഫണ്ട് റൈസർ സംഘടിപ്പിക്കുന്നതിൽ സജീവമായ സന്നദ്ധപ്രവർത്തകയായും ദയ വർഷങ്ങളായി പ്രാദേശിക സമൂഹത്തിൻ്റെ ഭാഗമാണ്. കഴിഞ്ഞ 2 വർഷമായി ദയ കാൻജിന്റെ മീഡിയ ആൻ്റ് കമ്മ്യൂണിക്കേഷൻസ് മുന്നോട്ടു നയിക്കുന്നു. കൊല്ലം സ്വദേശിയായ ദയ കുടുംബത്തോടൊപ്പം സൗത്ത് ബ്രൺസ്വിക്കിലാണ് താമസിക്കുന്നത്. സിബിആർഇ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെൻ്റ് മാനേജ്‌മെൻ്റ് കമ്പനിയിൽ ബിസിനസ് ഓപ്പറേഷൻസ് ലീഡായി ദയ പ്രവർത്തിക്കുന്നു.
കൃഷ്ണ പ്രസാദ് ജോയിന്റ് (ട്രഷറർ) ജോയിന്റ് ട്രഷററായി സ്ഥാനമേൽക്കുന്ന കൃഷ്ണ പ്രസാദ് (കെ.പി) കാലിഫോർണിയയിലുള്ള സ്മാർട് എനർജി വാട്ടർ എന്ന കമ്പനിയിൽ സീനിയർ ടെക്നോളജി ഡെലിവറി മാനേജർ ആയി പ്രവർത്തിക്കുന്നു . 2022 മുതൽ കാൻജ് അംഗമാണ്. 2024 കാൻജ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗവും ഐ ടി ഓഫിസർ ആയും പ്രവർത്തിച്ചുട്ടുണ്ട്.
അസ്ലം ഹമീദ് (സ്പോർട്സ് അഫയേഴ്സ് ). 2024 ലിൽ ആറോളം കായിക പരിപാടികൾ അഞ്ചു മാസത്തെ കാലയളവിൽ വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസവുമായാണ് അസ്‍ലം സ്പോർട്സ് അഫയേഴ്സ് ചുമതലയിലേക്ക് വരുന്നത്. മികച്ച സാമൂഹിക സംഘാടകനായ അസ്ലം ഗോൾഡ്മാൻ സാക്ക്സിൽ വൈസ് പ്രസിഡന്റ് എഞ്ചിനീയറിംഗ് ആണ്, കുടുംബ സമേതം പ്രിൻസ്റ്റണിൽ താമസം.
അനൂപ് മാത്യൂസ് രാജു(മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ). 2024 ഇൽ കാൻജിന്റെ എല്ലാ പരിപാടികളിലും കേരള സമൂഹത്തിന്റെ യുവ പ്രാതിനിധ്യം ഉറപ്പാക്കിയ അനൂപ്, റട്ഗേഴ്സിൽ എച് ആറിൽ ജോലി ചെയ്യുന്ന അനൂപ് 2024 കമ്മറ്റിയിൽ കാൻജ് യൂത്ത് പ്രതിനിധി ആയിരുന്നു. കിങ്സ് ക്രിക്കറ്റ് ലീഗ് അംഗം കൂടിയായ അനൂപ് കുടുംബ സമേതം ബയോണിൽ താമസിക്കുന്നു.
സുരജിത് കിഴക്കയിൽ (കൾച്ചറൽ അഫയേഴ്സ്). കൾച്ചറൽ അഫയേഴ്സ് വിഭാഗത്തിന്റെ ചുമതലയേൽക്കുന്ന സുരജിത്ത് ഒരു അറിയപ്പെടുന്ന കലാകാരൻ കൂടിയാണ്, ഏതാനും വർഷങ്ങളായി ന്യൂ ജേഴ്‌സിയിലെ വിവിധ സംഘടനകളുടെ കല, സാംസ്കാരിക വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. കഴിഞ്ഞ വർഷങ്ങളിലെ കാൻജ് നെക്സ്റ്റ്ജൻ ടീമിലെ പ്രവർത്തനമികവുമായാണ് ഈ സ്ഥാനത്തേക്ക് സുരജിത്ത് എത്തുന്നത്. ന്യൂ യോർക്ക് ടൈംസിൽ എഞ്ചിനീറിംഗ് മാനേജരായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം നോർത്ത് എഡിസണിൽ താമസിക്കുന്നു.
നിതിൻ ജോയ് ആലപ്പാട്ട് (ഐ ടി ഓഫീസർ ). ഐ ടി വിഭാഗത്തിന്റെ ചുമതലയേൽക്കുന്ന നിതിൻ കഴിഞ്ഞ 3 വർഷമായി സ്പോർട്സ് ഫോക്കസ് ഗ്രൂപ്പിന്റെ പ്രവർത്തന മികവുമായി ആണ് കാൻജ് ഐ ടി വിങ്ങിന്റെ ചുമതലയേൽക്കുന്നത്, നോക്കിയയിൽ ഐ ടി ലീഡ് ആയി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ഓൾഡ് ബ്രിഡ്ജിൽ താമസിക്കുന്നു.
ജയകൃഷ്ണൻ എം മേനോൻ ( ചാരിറ്റി ആൻഡ് എൻവയ്‌റോൺമെന്റൽ അഫയേഴ്സ്) ചാരിറ്റി വിഭാഗത്തിന്റെ ചുമതല ഏൽക്കുന്ന ജയകൃഷ്ണൻ 2023 മുതൽ കാൻജ് കുടുംബത്തിന്റെ ഭാഗമാണ്. കാരുണ്യ പദ്ധതികളുടെ ചുമതലക്കാരനായി സ്ഥാനമേൽക്കുന്ന ജയകൃഷ്ണനെ കാത്തിരിക്കുന്നത് കാൻജിന്റെ നിരവധി സേവന പദ്ധതികളാണ് . ബ്രില്ലിയോ സർവിസസ് കമ്പനിയിൽ പ്രോഡക്റ്റ് ആൻഡ് ഡെലിവറി മാനേജർ ആയി ജോലി ചെയ്യുന്നു. ഫ്രാങ്ക്‌ളിൻ പാർക്കിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു,
ടോണി മാംഗൻ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്) പബ്ലിക് & സോഷ്യൽ അഫയേഴ്സ് സ്ഥാനമേൽക്കുന്ന ടോണി ഒരു ടെക്നോളജി കൺസൾട്ടൻ്റും NYC OTI-യിലെ ഒരു ടെക്നോളജി ലീഡറാണ്. മുമ്പ് സോമർസെറ്റിലെ ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ സേവനമനുഷ്ഠിച്ചിരുന്നു , മോണ്ട്ഗോമറി ബാസ്കറ്റ്ബോൾ അസോസിയേഷൻ്റെ പരിശീലകനുമാണ്.
രേഖ നായർ ( യൂത്ത് അഫയേഴ്സ്). യുവജന പ്രതിനിധിയായി തെരെഞ്ഞടുക്കപ്പെട്ട രേഖ, ഏതാനും വർഷങ്ങളായി കാൻജിന്റെ വിവിധ സബ് കമ്മറ്റികളിൽ പ്രവർത്തിച്ചു വരുന്നു. കാൻജ് ഓണം ഫോക്കസ് ഗ്രൂപ്പ് , ചാരിറ്റി ഫോക്കസ് ഗ്രൂപ്പ് തുടങ്ങിയ വിഭാഗങ്ങളിൽ സജീവ സാന്നിധ്യമാണ് രേഖ നായർ . ജോൺസൺ ആൻഡ് ജോൺസൺ ആർ ആൻഡ് ഡിയിൽ പ്രിൻസിപ്പൽ സയന്റിസ്റ്റായി ജോലി ചെയ്യുന്നു. കാൻജിന്റെ വിവിധ നേതാക്കൾ പുതിയ കമ്മറ്റിക്ക് ആശംസകൾ അറിയിച്ചു, കാഞ്ചിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പ്രവർത്തനങ്ങൾക്കും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് നിയുക്ത പ്രസിഡന്റ് സോഫിയ മാത്യു അഭ്യർഥിച്ചു.
വിവരങ്ങൾക്ക് കടപ്പാട് – ജോർജി സാമുവൽ.