Thursday, December 26, 2024
Homeഅമേരിക്കബർലിംഗ്ടൺ കൗണ്ടിയിൽ തോക്ക് കടയിൽ മോഷണം നടത്തിയ 15 വയസ്സുകാരൻ അറസ്റ്റിൽ

ബർലിംഗ്ടൺ കൗണ്ടിയിൽ തോക്ക് കടയിൽ മോഷണം നടത്തിയ 15 വയസ്സുകാരൻ അറസ്റ്റിൽ

നിഷ എലിസബത്ത്

മാർൾട്ടൺ, ന്യൂജേഴ്‌സി– ബർലിംഗ്ടൺ കൗണ്ടിയിലെ ഒരു തോക്ക് കടയിൽ കവർച്ച നടത്തിയ സംഭവത്തിൽ ഒരു കൗമാരക്കാരൻ അറസ്റ്റിൽ. മാർച്ച് 7 ന് നടത്തിയ സെർച്ച് വാറണ്ട് എക്സിക്യൂഷനു ശേഷം കുട്ടിയെ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ഫെബ്രുവരി 26 ന് മാർൾട്ടണിലെ അർബൻ ടാക്‌റ്റിക്കൽ തോക്കു കടകളിൽ അതിക്രമിച്ചു കയറിയ നാല് മോഷ്ടാക്കളിൽ ഒരാളാണ് ഈ 15കാരൻ. കുറ്റകൃത്യത്തിന് ഉപയോഗിച്ച മോഷ്ടിച്ച വാഹനത്തിൽ നിന്ന് ലഭിച്ച തെളിവുകളിൽ നിന്നാണ് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞതായി പോലീസ് പറയുന്നു.

നാല് കൈത്തോക്കുകളും നീളൻ തോക്കുകളും നിരവധി വെടിയുണ്ടകളും മോഷ്ടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. നാല് പേരും മോഷ്ടിച്ച ഹ്യൂണ്ടായ് ഉപയോഗിച്ചു സംഭവസ്ഥലത്ത് എത്തുകയും രണ്ട് ദിവസത്തിന് ശേഷം ചെറി ഹില്ലിലെ ബ്രീഡേഴ്‌സ് കപ്പ് ഡ്രൈവിൽ വാഹനം ഉപേക്ഷിച്ചതായി പോലീസ് കണ്ടെത്തി.

പോലീസ് ഹ്യുണ്ടായ് പ്രോസസ്സ് ചെയ്യുകയും തോക്ക് കടയിൽ ഉപയോഗിച്ച അതേ വാഹനം തന്നെയാണെന്ന് നിർണ്ണയിക്കുകയും തെളിവുകളിൽ നിന്ന് ഒരു പ്രതിയെ തിരിച്ചറിയാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. അവർ ചെറി ഹിൽ വിലാസത്തിൽ സെർച്ച് വാറണ്ട് നടപ്പിലാക്കുകയും കുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു, മോഷ്ടിച്ച തോക്കും മറ്റ് തെളിവുകളും കണ്ടെടുത്തു.

15 വയസ്സുകാരനെതിരെ മോഷണം, ഗൂഢാലോചന, മറ്റ് അനുബന്ധ കുറ്റങ്ങൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കാംഡൻ കൗണ്ടി യൂത്ത് ഡിറ്റൻഷൻ ഫെസിലിറ്റിയിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.

കവർച്ചയിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പേർക്കായി നിയമപാലകർ തിരച്ചിൽ തുടരുകയാണ്, കൂടാതെ വിവരമുള്ള ആരെയെങ്കിലും ഈവേഷം പോലീസിനെ 856-983-1116 എന്ന നമ്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നു,

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments