Thursday, December 26, 2024
Homeഅമേരിക്കഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ്

ഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ്

-പി പി ചെറിയാൻ

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാലസും ഇന്ത്യ കൾച്ചറൽ എജുക്കേഷൻ സെൻററും സംയുക്തമായി സംഘടിപ്പിച്ച വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കി.ആവേശം തിരതല്ലിയ ,അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തിയ ഫൈനൽ മത്സരത്തിൽ സെവൻസ് ചിക്കാഗോ ടീമിനെ പരാജയപ്പെടുത്തിയാണ് ന്യൂയോർക് കിങ്‌സ് ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കിയത്. ഹൂസ്റ്റൺ കൊമ്പൻസ്, ആഹാ ഡാളസ് എന്നീ ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി.

വനിതാ വിഭാഗത്തിൽ ഡാളസ് ഡാർലിംഗ്‌സിനെ പരാജയപ്പെടുത്തി ഹൂസ്റ്റനിൽ നിന്നെത്തിയ പെൺപുലികൾ ഹൂസ്റ്റൺ വാരിയേഴ്സ് ട്രോഫി നേടി.
ഇന്റർ നാഷണൽ റ്റഗ് ഓഫ് വാർ റഫറിയായ റോയി ജേക്കബ് മറ്റപ്പള്ളിയായിരുന്നു മുഖ്യ റഫറി. ചാക്കോച്ചൻ അമ്പാട്ട് , ഷിബു ജോൺ, രാധാകൃഷ്ണൻ, മാത്യു ഒഴുകയിൽ എന്നിവരും വിവിധ മസ്തരങ്ങളിൽ റഫറിമാരായി.

1976 ആരംഭിച്ച കേരള അസോസിയേഷൻ ആദ്യമായി സംഘടിപ്പിച്ച നാഷണൽ വടംവലി മത്സരത്തിന്റെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൻറെ അധ്യക്ഷതയിൽ ജൂൺ 22 ശനിയാഴ്ച രാവിലെ 9 മണിക് ഗാർലാൻഡ് സിറ്റിയിലുള്ള സെൻറ് തോമസ് കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്നു. ഗാർലാൻഡ് സിറ്റി മേയർ സ്കോട് ലെമ ,അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ കൌൺസിൽ അംഗം മാർഗരറ്റ് ലോട്, മെഗാ സ്പോൺസർ ഡോ. ഷിബു സാമുവേൽ, സെക്രട്ടറി മൻജിത് കൈനിക്കര തുടങ്ങിയവർ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന വടം വലിമാമാങ്കത്തിൽ പുരുഷന്മാരുടെ 9 ടീമുകളും വനിതകളുടെ മൂന്ന് ടീമുകളുമാണ് മാറ്റുരയ്ക്കുന്നതെന്നും ന്യൂയോർക്ക് ചിക്കാഗോ തുടങ്ങി മറ്റു പല സ്റ്റേറ്റുകളിൽ നിന്നുള്ള ടീമുകൾ ആവേശകരമായ മത്സരത്തിൽ പങ്കുകൊള്ളുന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രദീപ് നാഗനൂലിൽ (പ്രസിഡൻ്റ്) പറഞ്ഞു. തുടർന്ന് സെന്റ് തോമസ് പള്ളി പാർകിംഗ് ലോട്ടിൽ പ്രത്യേകമായി സജ്ജീകരിച്ച വേദിയിലേക്ക് ബൈക്ക് റാലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ ആനയിച്ചു. മേയർ സ്‌കോട്ട് ലിമേ മസ്തരാർത്ഥികൾക്ക് വടം കൈമാറി. സുബി ഫിലിപ്പ്, നിഷാ മാത്യൂസ് എന്നിവർ ഉദ്ഘാടന പരിപാടികൾ നിയന്ത്രിച്ചു.

ചർച്ച് പാർക്കിംഗ് ലോട്ടിൽ രാത്രി 9 മണി വരെ നീണ്ട 46 റൌണ്ട് മത്സരത്തിൽ പുരുഷന്മാരുടെ 9 ടീമുകളും വനിതകളുടെ മൂന്ന് ടീമുകളുമാണ് മാറ്റുരച്ചത്. വടം വലി മത്സരത്തിൽ പങ്കെടുത്ത ഓരോ ടീമിനും ആവേശകരമായ പിന്തുണയാണ് ഗ്രൗണ്ടിൽ തടിച്ചുകൂടിയ സ്പോർട്സ് പ്രേമികൾ നൽകിയത്. ഹരിദാസ് തങ്കപ്പൻ, സിബി തലക്കുളം, ജിജി പി സ്കറിയാ, ദീപ്തി സഖറിയാ എന്നിവരുടെ തത്സമയ വിവരണം മസ്തരങ്ങളിൽ ആവേശമേകി. മരിയൻ ചെണ്ടമേളം ടീമിന്റെ വനിതാ ചെണ്ടമേളക്കാർ വാദ്യാഘോഷങ്ങളുമായി കാണികളുടെ ആർപ്പുവിളികൾക്കു കൊഴുപ്പേകി.

കേരള അസോസിയേഷൻ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻറർ പ്രസിഡണ്ട് ഷിജു എബ്രഹാം എന്നിവർ രക്ഷാധികാരികളായി സെക്രട്ടറി മഞ്ജിത് കൈനിക്കര, ട്രഷറർ ദീപക് നായർ ജനറൽ കോർഡിനേറ്റർമാരായ സാബു അഗസ്റ്റിൻ ,വിനോദ് ജോർജ് , ജോസി ആഞ്ഞിലിവേലിൽ , അനശ്വർ മാംമ്പിള്ളി ,സുബി ഫിലിപ്പ് , ജെയ്സി രാജു ,ടോമി നെല്ലുവേലിൽ, ജിജി സ്കറിയ , ഹരിദാസ് തങ്കപ്പൻ, സാബു മാത്യു എന്നിവരുടെ നേതൃത്വത്തിൽ 70 വളണ്ടിയർമാരും കേരള അസോസിയേഷൻ ,ട്രസ്റ്റി ബോർഡ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നൽകിയത് .

മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 3000 ഡോളറും ട്രോഫിയും ഹിമാലയൻ വാലി ഫുഡ്സ്, രണ്ടാം സമ്മാനമായി 2000 ഡോളറും ട്രോഫിയും ഫെറ്റി റൈഡ്, മൂന്നാം സമ്മാനമായി 1000 ഡോളറും ട്രോഫിയും ബുക്ക് ഓ ട്രിപ്പ്, നാലാം സമ്മാനമായി 500 ഡോളറും ട്രോഫിയും സ്കൈലൈൻ റൂഫിംഗ് വനിതാ വിഭാഗം ഒന്നാം സമ്മാനമായി 750 ഡോളറും ട്രോഫിയും ഡോൾഫിൻ ഡിജിറ്റൽ മീഡിയ, രണ്ടാം സമ്മാനമായ 500 ഡോളറും ട്രോഫിയും കുമാർസ് റസ്റ്ററൻറ് , അഞ്ചു മുതൽ ഒൻപതു വരെ സ്ഥാനക്കാർക്കുള്ള ട്രോഫി ഷിജു എബ്രഹാം എന്നിവരാണ് സ്പോൺസർ ചെയ്തിരുന്നത്.

മെഗാ സ്പോൺസർ ഡോ. ഷിബു സാമുവേൽ, ഹിമാലയൻ വാലി ഫുഡ്‌സ്‌ ഡയറക്ടർ ഫ്രിക്സ്മോൻ മൈക്കിൾ, ,ഗാർലാൻഡ് സിറ്റി സീനിയർ ഫോറം കമ്മീഷ്ണർ പി സി മാത്യു, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ എന്നിവർ മത്സരത്തിന് ആശംസകൾ അറിയിച്ചു.

അമേരിക്കയിലെ സാംസ്‌കാരിക- കായിക നഗരമായ ഡാളസിൽ, കേരള അസോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യൻ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച അഖില അമേരിക്ക വടംവലി മത്സരത്തിന് പ്രദീപ് നാഗനൂലിൽ ( KAD, പ്രസിഡന്റ് ) ഷിജു എബ്രഹാം (ICEC, പ്രസിഡന്റ് ) രക്ഷാധികാരികൾ,ജനറൽ കോർഡിനേറ്റേഴ്സ്:കോർഡിനേറ്റെഴ്സ് ദീപക് നായർ (KAD, ട്രഷറർ ഫ്രാൻസിസ് തോട്ടത്തിൽ (KAD, ജോയിന്റ് സെക്രട്ടറി ) സാബു മുക്കാലടിയിൽ സ്പോർട്സ് ഡിറക്ടർ ) വിനോദ് ജോർജ് (KAD, മെമ്പർഷിപ് ഡിറക്ടർ) ജോസി ആഞ്ഞിലിവേലിൽ വോളന്റീയർ കോർഡിനേറ്റർ: അനശ്വർ മാമ്പള്ളി (KAD, വൈസ് പ്രസിഡന്റ്‌ ) ഫിനാൻസ് കോർഡിനേറ്റെഴ്സ് ദീപക് നായർ (KAD, ട്രഷറർ ഫ്രാൻസിസ് തോട്ടത്തിൽ (KAD, ജോയിന്റ് സെക്രട്ടറി ) സേഫ്റ്റി ആൻഡ് ഹോസ്പിറ്റാലിറ്റി കോർഡിനേറ്റെഴ്സ് : ജേക്കബ് സൈമൺ (ICEC, സെക്രട്ടറി ) മാത്യു നൈനാൻ ഫുഡ്‌ ആൻഡ് റിഫ്രഷ്മെന്റ് കോർഡിനേഷൻ ടോമി നെല്ലുവേലിൽ (ICEC Treasurer ) സാബു മാത്യു ( KAD Recreation Director) പ്രോഗ്രാം മാനേജ്മെന്റ് : സുബി ഫിലിപ്പ് (KAD ആർട്സ് ഡിറക്ടർ ) ജോസി ആഞ്ഞിലിവേലിൽ ഗെയിം മാനേജ്മെന്റ്: മാത്യു ഒഴുകയിൽ നെബു കുര്യക്കോസ് ടീം മാനേജ്മെന്റ് വിനോദ് ജോർജ് ജിജി പി സ്കറിയ Venue മാനേജ്‌മെന്റ് : സിബി വർക്കി രഞ്ജിത്ത്

കമന്ററി മാനേജ്മെന്റ് ഹാരിദാസ് തങ്കപ്പൻ (KAD ബോർഡ്‌ ഓഫ് Trustee Member) നിഷാ മാത്യൂസ് (KAD Joint Treasurer ) മെഡിക്കൽ ടീം കോർഡിനേഷൻ : ജയ്‌സി ജോർജ് (KAD സോഷ്യൽ സർവീസ് ഡിറക്ടർ ) ഡിംപിൾ ജോസഫ് (KAD Education Director) രെജിസ്ട്രേഷൻ കോർഡിനേഷൻ : ഡാനിയേൽ കുന്നേൽ (KAD, Board of Trustee Chairman ) ജോർജ് ജോസഫ് വിലങ്ങോലിൽ (KAD Board of Trustee Member) ഗതാഗത നിയന്ത്രണം : റോബിൻ ബേബി (KAD, യൂത്ത് ഡിറക്ടർ ) അവാർഡ്സ് ആൻഡ് ട്രോഫീസ് കോർഡിനേഷൻ : ബേബി കൊടുവത്ത്(KAD Library Director ) ദീപു രവീന്ദ്രൻ (KAD, Publication Director ) ലൈവ് അപ്‌ഡേഷൻ:- പവർ വിഷൻ, സിജു വി ജോർജ്, എന്നിവർ ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നൽകിയത്.

അടുത്തവർഷം കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി മത്സരം കൊഴുപ്പിക്കുമെന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യര്ഥിക്കുന്നുവെന്നും .മത്സരത്തിൽ ഉടനീളം സജീവ സാന്നിധ്യമായിരുന്ന അസ്സോസിയേഷൻ സെക്രട്ടറി മൻജിത് കൈനിക്കര പറഞ്ഞു. തുടർന്നു എല്ലാവർക്കും നന്ദി രേഖപ്പെടുതുകയും ചെയ്തു

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments