Thursday, December 26, 2024
Homeഅമേരിക്കആത്മസംഗീതം" കെസ്റ്റർ , ശ്രേയ ജയദീപ് നയിക്കുന്ന സംഗീതമേള ഹൂസ്റ്റണിൽ ഒക്ടോബർ 12 ന് :...

ആത്മസംഗീതം” കെസ്റ്റർ , ശ്രേയ ജയദീപ് നയിക്കുന്ന സംഗീതമേള ഹൂസ്റ്റണിൽ ഒക്ടോബർ 12 ന് : ഒരുക്കങ്ങൾ പൂർത്തിയായി.

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്മ്യൂണിറ്റി ഓഫ്‌ ഹുസ്റ്റന്റെ ആഭിമുഖ്യത്തിൽ (ICECH) ക്രൈസ്തവ സംഗീത മേഖലയിലെ അനുഗ്രഹീത ഗായകൻ കെസ്റ്ററും സുപ്രസിദ്ധ ഗായിക ശ്രേയ ജയദീപും സംഘവും നയിക്കുന്ന ക്രിസ്തീയ ഗാനസന്ധ്യ ” ആത്മസംഗീതം” ലൈവ് മ്യൂസിക്കൽ നൈറ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ഒക്ടോബർ 12 ന് ശനിയാഴ്ച വൈകിട്ടു 6 മണിയ്ക്ക് ഹൂസ്റ്റൺ സെന്റ് തോമസ്‌ കത്തിഡ്രൽ ഹാളിൽ വെച്ചാണ് സംഗീത സന്ധ്യ ഒരുക്കിയിക്കുന്നത്.

ഹുസ്റ്റനിലെ ഇരുപതു ഇടവകകളുടെ സഹകരണത്തിൽ നടത്തുന്ന ഈ സംഗീത പരിപാടി ആസ്വദിക്കാൻ കലാ സ്നേഹികളായ എല്ലാവരെയും ക്ഷണിക്കുന്നു.

ഐസിഇസിഎച്ച് പ്രസിഡന്റ്‌ റവ. ഫാ . ഡോ .ഐസക്ക് .ബി .പ്രകാശ് , വൈസ് പ്രസിഡന്റ്‌ റവ .ഫാ .രാജേഷ് ജോൺ, റവ. ഫാ . ജെക്കു സക്കറിയ, റവ. സോനു വറുഗീസ്, സെക്രട്ടറി റെജി ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം ഓർഡിനേറ്റർ ശ്രീമതി .സിമി എബ്രഹാം, പിആർഓ. ജോൺസൻ ഉമ്മൻ, ജോൺസൻ വറുഗീസ്, ഷീജ വറുഗീസ് , എബ്രഹാം തോമസ്, എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങൾ പരിപാടിയുടെ വിജയത്തിന് പ്രവർത്തിക്കുന്നു.

ഈ സംഗീത പരിപാടി ആസ്വദിക്കാനുള്ള പാസ്സുകൾ ഐസിഇസിഎച്ച് . ഭാരവാഹികളിൽ നിന്നും ലഭ്യമാണ്. അന്നേദിവസം കൗണ്ടറിൽ നിന്നും പാസുകൾ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയിൽ സംബന്ധിക്കുന്നവർക്കു നിരവധി ഡോർ പ്രൈസുകളും ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക്‌

ഫാ.ഐസക് ബി പ്രകാശ് – 832 997 9788
റജി ജോർജ് – 713 806 6751
രാജൻ അങ്ങാടിയിൽ – 713 459 4704
സിമ്മി തോമസ് – 713 377 3233

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments