രണ്ടു തവണയായി 10 വർഷം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നുപോയതെന്നു രാഹുലിൻറ്റെ പ്രതിപക്ഷം. അമ്പതുവർഷം മുൻപ് ഇന്ത്യക്കു മുറിവേൽപ്പിച്ച ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ ഓർമ്മിച്ചുകൊണ്ടാണ് പതിനെട്ടാം പാർലിമെണ്ട് തുടക്കംകുറിച്ചത്.
അജണ്ടയിൽ ഇല്ലാതെ സ്വയം പ്രമേയം അവതരിപ്പിച്ചു സ്വയം പാസ്സാക്കി കൂക്കുവിളിയും കയ്യടിയും വാങ്ങി ഇന്ത്യൻ പാർലിമെന്റ് കണ്ട ഏറ്റവും കിരാതനായ സ്പീക്കർ എന്ന് പ്രതിപക്ഷം വിശേഷിപ്പിക്കുന്ന ഓംബിർള ജി. കഴിഞ്ഞ പ്രാവശ്യം 260 പേരെയാണ് പുള്ളി അടിച്ചു പുറത്താക്കിയത്. ഒരു ദിവസം തന്നെ 79 പേരെ ഒറ്റയടിക്ക് സസ്‌പെൻഡ് ചെയ്തു , പിറ്റേന്ന് 49 പേരെയും അദ്ദേഹം പുറത്താക്കി. പാർലിമെന്റ് സുരക്ഷാവീഴ്‌ച്ചയെക്കുറിച്ചു ചർച്ചവേണം എന്ന് പ്രതിപക്ഷം പറഞ്ഞതിനാണ് അവരെ പുറത്താക്കിയത്.
രാഹുൽ ഗാന്ധിയെ വീട്ടിൽനിന്നും ഇറക്കിവിട്ടു, മഹുവ മൊയ്ത്രയെ സഭയിൽനിന്നു തന്നെ പറഞ്ഞുവിട്ടു. അതുകൊണ്ടരിശം തീരാഞ്ഞിട്ടാ പാർലമെന്റിനു ചുറ്റും മങ്ങിനടക്കയായിരുന്നു അദ്ദേഹം. ഇപ്പോൾ വീണ്ടും വർദ്ധിത വീര്യത്തോടെ പ്രതിപക്ഷത്തെ നേരിടാനാണ് അമിത്‌ഷാ ജി യും മോഡി ജി യും പുതിയ ജി ടെക്നോളജിയുമായി ഇറങ്ങിയിരിക്കുന്നത്. ഇനി എന്തൊക്കെ കാണണമോ ആവൊ ?
Varghese Korason
516-398-5989
www.facebook.com/varghese.korason
http://vkorason1960.blogspot.com