ഡാലസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യത്തിന്റെ ഇരുപത്തി രണ്ടാമത് ഭദ്രാസന കോൺഫ്രറൻസ് സെപ്റ്റംബർ 26 വ്യാഴാഴ്ച മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വെച്ച് വൈകുന്നേരം 5 മണിക്ക് നടത്തപ്പെടുന്ന സമ്മേളനത്തിൽ ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉത്ഘാടനം ചെയ്ത് തുടക്കം കുറിക്കും.
ചടങ്ങിൽ വെരി റവ.ഡോ.ചെറിയാൻ തോമസ് (മുൻ മാർത്തോമ്മാ സഭാ സെക്രട്ടറി), റവ.സാം കെ ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ് ), ബിജി ജോബി ( ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ), ബിജു മാത്യു (കോപ്പൽ സിറ്റി കൗൺസിൽ മെമ്പർ ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിക്കും.
വിശ്വാസ തികവുള്ള ഭാവി (Mould – Fashioning A Faith Full Future) എന്ന മുഖ്യ ചിന്താവിഷയത്തെ അധികരിച്ച് നടത്തപ്പെടുന്ന കോൺഫ്രറൻസിന് ബാംഗ്ളൂർ എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ ഡയറക്ടറും, വികാരി ജനറാളും ആയ റവ.ഡോ.ശ്യാം പി. തോമസ് മുഖ്യ നേതൃത്വം നൽകും.
വിവിധ സെഷനുകളിൽ റവ.ജോസഫ് ജോൺ, റവ.എബ്രഹാം കുരുവിള, റവ. എബ്രഹാം തോമസ്, ഷിനോദ് മാത്യു, ഡോ.ഏബൽ മാത്യു, സിസിൽ ചെറിയാൻ സിപിഎ, ദിലീപ് ജേക്കബ്, ജോതം സൈമൺ എന്നിവരും, കുട്ടികളുടെ പ്രത്യേക സെഷന് സ്റ്റേയ്സി വർഗീസ് ആൻഡ്രൂസും നേതൃത്വം നൽകും. ഭദ്രാസനത്തിന്റെ വിവിധ ഇടവകളിൽ നിന്നായി ഏകദേശം 450 ൽ പരം യുവജനസഖ്യാംഗങ്ങൾ ഇതിനോടകം കോൺഫ്രറൻസിനായി രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു.
കോൺഫ്രറൻസ് പ്രസിഡന്റ് റവ. അലക്സ് യോഹന്നാൻ, റവ. എബ്രഹാം തോമസ്, ജോബി ജോൺ (ജനറൽ കൺവീനർ ) റിജാ ക്രിസ്റ്റി (കോ. കൺവീനർ ), ഭദ്രാസന യുവജനസഖ്യം കൗൺസിൽ അംഗങ്ങളായ റവ.സാം കെ ഈശോ, ബിജി ജോബി, അനീഷ് വർഗീസ്, ബിൻസി ജോൺ (ഭദ്രാസന കൗൺസിൽ മെമ്പർ ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ കോൺഫ്രറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.