മലങ്കര മാർത്തോമാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഡോക്ടർ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഡിസംബർ 15 ഞായറാഴ്‌ച രാവിലെ 10:00 മണിക്ക് , 1085 ക്യാമ്പ് ഹിൽ റോഡ് , ഫോർട്ട് വാഷിങ്ടണിൽ ഉള്ള മാർത്തോമ്മാ ചർച്ച് ഫിലഡൽഫിയയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.
ഈ ശൂശ്രുശയിൽ ഇടവക വികാരി റെവ: ബിജു പി സൈമൺ അച്ചനെ കൂടാതെ, ഭാദ്രാസന സെക്രട്ടറി റെവ : ജോർജ് എബ്രഹാം , മുൻ വികാരി റെവ: ജോസഫ് ചാക്കോ, റെവ: ഡോ: കെ. ജെയിംസൺ എന്നിവർ പങ്കെടുക്കുന്നതായിരിക്കും.
മെത്രാപ്പോലീത്താ സ്ഥാനാഹരണത്തിന് ശേഷം ആദ്യമായിട്ടാണ് അഭിവന്ദ്യ തിരുമേനി ഫിലഡൽഫിയ മാർത്തോമ്മാ ചർച്ചിൽ എത്തുന്നത് .
കൂടുതൽ വിവരങ്ങൾക്ക്: വികാരി, റെവ: ബിജു പി സൈമൺ , സെക്രട്ടറി തോമസ് എബ്രഹാം (ബിജു) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.