സാഹിത്യ കുലപതി
വിടപറഞ്ഞകന്നുപോയ്
മലയാള മണ്ണിന്റെ സുകൃതം
മറഞ്ഞുപോയ്
കനക തൂലിക നിശ്ചലം തേങ്ങുന്നു
കാലാതിവർത്തിയാം ശിലാ
ലിഖിതങ്ങളും..
അക്ഷരനിറദീപം കാറ്റിലണഞ്ഞു
പോയ്
ജ്ഞാനപീഠങ്ങളിൽ ഇരുട്ടു
പരക്കുന്നു
പ്രണയവും വിരഹവും ശിഥില
മോഹങ്ങളും
വരികളിൽ തെളിയിച്ച
യുഗത്തിനന്ത്യമായ്..
ഋതുക്കളെത്ര വിടർന്നു
കൊഴിഞ്ഞാലും
മറക്കുകില്ല മലയാളമൊരു നാളും
സൂര്യകിരണങ്ങൾ
അസ്തമിച്ചെന്നാലും
പുലരിയിൽ വീണ്ടും
വന്നെത്തുമെന്ന പോൽ..
ഒഴിഞ്ഞുകിടക്കുന്നു മഹാഗുരോ
അങ്ങേക്കായ്
മലയാളം നൽകിയ രജത
സിംഹാസനം
“ഇനിയാര്” എന്നൊരു ചോദ്യം
മുഴങ്ങുന്നു
അങ്ങു തെളിയിച്ച അക്ഷര
സരണിയിൽ..
നിളയെ പ്രണയിച്ച മഹാനുഭാവാ
നിളയേറ്റുവാങ്ങട്ടെ അവിടുത്തെ
ദേഹവും
നിത്യതയിലേക്കു
പറന്നകന്നെങ്കിലും
നിത്യവും മലയാളം അങ്ങയെ
ഓർത്തിടും..
മലയാളത്തിന്റെ മഹാസുകൃതം എം ടി സാറിന് പ്രണാമങ്ങളോടെ.