Wednesday, November 27, 2024
Homeഅമേരിക്കലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് സമ്മേളനം അവിസ്മരണീയമായി

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് സമ്മേളനം അവിസ്മരണീയമായി

- കോരസൺ/ ഉമ സജി

ന്യൂയോർക്കിലെ എൽമോണ്ടിലുള്ള അക്ഷരനഗരിയിൽ നവംബർ ഒന്നിന് ആരംഭിച്ച ലാന സാഹിത്യോത്സവം കേരളസെന്ററിൽ പര്യവസാനിച്ചു. നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയ സാഹിത്യകാരന്മാരുടെ സമ്മേളനത്തിനു എഴുത്തുകാരൻ ഇ. സന്തോഷ്‌കുമാർ അതിഥിയായെത്തി. അമേരിക്കയിലെ എഴുത്തുകൂട്ടത്തിൽനിന്നും ഓർമ്മകളിലേക്കുമാറഞ്ഞ എം. എസ്. ടി നമ്പൂതിരി, എബ്രഹാം തെക്കേമുറി, റീനി മമ്പലം എന്നിവരുടെ സ്മരണാഞ്ജലി മീനു എലിസബത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

തുടർന്ന് കവിത/ലിംഗസമത്വം/വിവർത്തനം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ കേരളത്തിൽ നിന്ന് വെബ് കോൺഫറൻസ് വഴി സാഹിത്യകാരായ ആയ പ്രൊഫ. ഡോ. ജെ ദേവിക, ഡോ. നിഷി ലീല ജോർജ്ജ്, സ്റ്റാലിന എന്നിവർ പങ്കെടുത്തു. ജയൻ കെ സി, ഡോണ മയൂര, സന്തോഷ് പാല എന്നിവർ സംവാദം നിയന്ത്രിച്ചു.

എഴുത്തിന്റെയും വായനയുടെയും മേഖലയിൽ ഉരുത്തിരിയുന്ന സ്വവർഗ്ഗ സൗഹൃദസംഘളെക്കുറിച്ചും, അവയുടെ പിൻബലമില്ലാതെ എഴുത്തുകാരി മുഖ്യധാരയിലേക്ക് വരുമ്പോൾ നേരിടുന്ന കടമ്പകളെക്കുറിച്ചും ഡോ. ദേവിക സംസാരിച്ചു. പല എഴുത്തുകാരും അവരുടെ എഴുത്തുകളോടുള്ള പ്രത്യക്ഷവും പരോക്ഷവുമായ പ്രതികരണങ്ങളിൽ മനം നൊന്ത് എഴുത്ത് ഉപേക്ഷിച്ചതിനെയും ജീവിതം തന്നെ ഉപേക്ഷിച്ചതിനെയും കുറിച്ചു ഡോ. ദേവിക പറഞ്ഞു. എഴുത്തുകാർ സ്വന്തം സ്വത്വം കണ്ടെത്തുന്നുന്നതിനുള്ള മാധ്യമമായി കവിതയെ അവലംബിയ്ക്കുന്നു. സ്ത്രീകൾക്ക് എഴുത്തിനു സംവരണം നൽകണമെന്ന പ്രയോഗം സ്ത്രീകളോടുള്ള അപമാനമായിട്ടാണ് കാണേണ്ടത്. ഒരാൾക്ക് ഇഷ്ടമല്ലാത്ത കൃതികളൊന്നും നല്ലതല്ല എന്ന വാദത്തോടും യോജിക്കുന്നില്ലെന്നും ഡോ. ദേവിക പറഞ്ഞു. തുടർന്നു നടന്ന ചോദ്യോത്തരവേളയിൽ ബിന്ദു ടി. ജി, ഉമ സജി, സോയ നായർ, കെ. കെ ജോണസൺ, ഡോ. സുകുമാർ കാനഡ, ത്ര്യേസ്യാമ്മ നാടവള്ളി, ജോസ് ചരിപ്പുറം, ഡോ. ദർശന മനയത്ത് എന്നിവർ പങ്കെടുത്തു. രാജു തോമസ് നന്ദി പ്രകാശനം നടത്തി.

സമകാലീന മലയാള ചെറുകഥയെക്കുറിച്ചുള്ള ചർച്ചയിൽ സാംസി കൊടുമൺ. അനിൽലാൽ ശ്രീനിവാസൻ എന്നിവർ മോഡറേറ്റ് ചെയ്തു. ബിജോ ജോസ് ചെമ്മാന്ത്ര, നീന പനക്കൽ കെ വി പ്രവീൺ, നിർമ്മല, മനോഹർ തോമസ്, അബ്ദുൽ പുന്നയൂർക്കുളം, എം പി ഷീല, റഫീഖ് തറയിൽ, സിജു വി. ജോർജ്ജ്, ഷാജു ജോൺ എന്നിവർ ചർച്ചയിൽ സജ്ജീവമായി. അമേരിക്കൻ മലയാള കഥകളുടെ അവലോകനത്തിൽ 11 കഥകൾ അവലോകനം ചെയ്യപ്പെട്ടു;സാമുവേൽ യോഹന്നാൻ മോഡറേറ്റ് ചെയ്തു. രചനയിൽ നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകൾ – ഡോ. സുകുമാർ കാനഡ, യാത്രയും സാഹിത്യവും – അനിൽലാൽ ശ്രീനിവാസൻ, മൾട്ടി മീഡിയയും പുതുകവിതാ സാധ്യതകളും – ഡോണ മയൂര, ഗോസ്റ്റ് എഴുത്ത് ആധികാരികത – ഷിബു പിള്ള, വിവർത്തനം – ഡോ . ദർശന മനയത്ത്, എഴുത്തിടത്തിലെ രാഷ്ട്രീയ ഇടപെടലുകൾ – മാമ്മൻ മാത്യു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജെ. മാത്യൂസും കെ. കെ ജോൺസണും ചർച്ചകൾ നയിച്ചു.

പുതുകാല നോവലുകളിലെ സൗന്ദര്യ ശാസ്ത്രവും ഭാഷയും എന്ന വിഷയത്തിലെ ചർച്ചയിൽ രതീ ദേവി , നിർമ്മല, കെ വി പ്രവീൺ, വേണുഗോപാലൻ കൊക്കോടൻ, ഷിനോ കുര്യൻ, ബാജി ഓടംവേലിൽ, മനോ ജേക്കബ്, ബിജോ ജോസ് ചെമ്മാന്ത്ര, സാംസി കൊടുമൺ, അബ്ദുൽ പുന്നിയൂർകുളം എന്നിവർ പങ്കെടുത്തു, എം പി ഷീല, ശങ്കർ മന എന്നിവർ നിയന്ത്രിച്ചു.

മാധ്യമ വിചാരം എന്ന ചർച്ചയിൽ കോരസൺ വർഗീസ് മോഡറേറ്റർ ആയിരുന്നു. നവമാധ്യമ രീതിയിലെ രാഷ്ട്രീയ ശരികൾ എന്ന വിഷയത്തിൽ ജോർജ്ജ് ജോസഫ്, സമാന്തര മാധ്യമങ്ങളിലെ ശരിയും തെറ്റും എന്ന വിഷയത്തിൽ ജേക്കബ് റോയ്, അമേരിക്കൻ മാധ്യമ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ മധു കൊട്ടാരക്കര എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഷിബു പിള്ള, രാജീവ് പഴുവിൽ എന്നിവർ ചർച്ചയിൽ സജ്ജീവമായി.

കൺവെൻഷൻ ജനറൽ കൺവീനർ ജേക്കബ് ജോൺ സ്വാഗതവും, ലാന പ്രസിഡന്റ് അദ്ധ്യക്ഷ പ്രസംഗവും നടത്തിയ സമാപന സമ്മേളനത്തിൽ മുഖ്യാതിഥി ഈ സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഭാഷയുടെ പ്രാധാന്യവും ലോകരാജ്യങ്ങളെ ബന്ധിപ്പിയ്ക്കുന്നതിലും പുതിയ രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും ആവിർഭാവത്തിനും ഭാഷ വഹിച്ച പങ്കിനെക്കുറിച്ച് സന്തോഷ് കുമാർ സംസാരിച്ചു.

മലയാളം കേരളത്തിൽ മാത്രം ഒതുങ്ങി നില്ക്കുന്ന ഒരു ചെറിയ ഭാഷയല്ലെന്നും, ലോകമെമ്പാടും വേരുകളുള്ള ഒരു വലിയ ഭാഷയാണെന്നും സന്തോഷ് കുമാർ പറഞ്ഞു. പ്രവാസികൾ മലയാള ഭാഷയ്ക്ക് നല്കുന്ന പ്രാധാന്യത്തിൽ സന്തോഷ് കുമാർ അഭിനന്ദനം അറിയിച്ചു. ലാന സാഹിത്യസമ്മേളനം ഒരു മികച്ച സാഹിത്യ പ്രവർത്തനത്തിന്റെ പരിണിതഫമാണെന്ന് സന്തോഷ് കുമാർ പറഞ്ഞു. കേരളത്തിൽ പോലും കാണാത്ത അത്ര എഴുത്തുകാരുടെ പങ്കാളിത്തം ലാന സാഹിത്യോത്സവത്തിൽ കാണാൻ കഴിഞ്ഞതായും, സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും പങ്കാളിത്തം ഉറപ്പിയ്ക്കുന്നതിലും അമേരിയ്ക്കയുടെയും ക്യാനഡയുടെയും വിവിധഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ഒത്തുകൂടി ലാനപോലെ ഒരു സാഹിത്യ സംഘടനയുടെ കുടക്കീഴിൽ അണിനിരക്കുന്നത് മലയാളഭാഷയോടുള്ള ആദരവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാലിനിയും (നിർമ്മല തോമസ്), സന്തോഷ് പാലയും അവതാരകരായ പരിപാടിയിൽ കൺവെൻഷൻ ചെയർമാൻ മനോഹർ തോമസ്, അഡിവൈസറി ബോർഡ് ചെയർമാൻ അനിലാൽ ശ്രീനിവാസൻ , ലാന സെക്രട്ടറി സാമുവൽ യോഹന്നാൻ, ലാന ട്രഷറർ ഷിബു പിള്ള, കൺവെൻഷൻ ട്രഷറും മുൻ ലാന സെക്രട്ടറിയുമായ സാംസി കൊടുമൺ എന്നിവർ ആശംസ അർപ്പിച്ചു.

ലാനയുടെ മുതിർന്ന 8 അംഗങ്ങളെ ആദരിയ്ക്കുന്ന ചടങ്ങും നടന്നു.എൽസി യോഹന്നാൻ ശങ്കരത്തിൽ, നീന പനയ്ക്കൽ, സരോജ വർഗ്ഗീസ്, ഡോ. തോമസ് പാലയ്ക്കൽ, ജോൺ വേറ്റം, പീറ്റർ നീണ്ടൂർ, സി എം സി, അബ്ദുൾ പുന്നയൂർക്കുളം എന്നിവർ ലാനയുടെ ആദരവ് ഏറ്റുവാങ്ങി. മനോഹർ തോമസ് തയ്യാറാക്കിയ “ചെറിയാൻ കെ ചെറിയാന്റെ കവിതകൾ”, രതീദേവിയുടെ “സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം”, ഡോ. സുകുമാർ കാനഡ” എഴുതിയ Kaila’s Yates- Devine Expedition of A Life Time”, സാംസി കൊടുമൺ രചിച്ച “The First Book of An Exotic “, ലിൻഡ അലക്സാണ്ടർ രചിച്ച “The Girl Who Loved Thunderstorm” എന്നിവരുടെ പുസ്തക പ്രകാശനച്ചടങ്ങ് നടന്നു. കൺവെൻഷൻ വൈസ് ചെയർമാനും മുൻ ലാന സെക്രട്ടറിയുമായ ജെ മാത്യൂസ് നന്ദി പ്രകാശനം നടത്തി.

ദിവ്യ വാര്യരുടെ മോഹിനിയാട്ടവും, ഭരതകല തീയറ്റേഴ്സ്, കെഎൽ എസ് ഡാളസ്സിലെ പ്രതിഭകൾ അവതരിപ്പിച്ച “സ്ഥലത്തെ പ്രധാന കല്യാണം” എന്ന ലഘുനാടകത്തോടെ മൂന്നു ദിവസത്തെ ഈ വർഷത്തെ ലാന സാഹിത്യോത്സവത്തിന് തിരശ്ശീലവീണു.

– കോരസൺ/ ഉമ സജി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments