ന്യൂയോർക്ക്: കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി.തോമസ് അമേരിക്കയിൽ സന്ദർശനത്തിനെത്തി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ക്നാനായ സഭ, സാൽവേഷൻ ആർമി, കൽദായ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ, ബിലീവേഴ്സ് ഈസ്റ്റേർൺ ചർച്ച്, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഫെലോഷിപ്പ് തുടങ്ങിയ 16 സഭകളുടെയും വൈ. എം. സി. എ, വൈ.ഡബ്ല്യൂ. സി. എ, ബൈബിൾ സൊസൈറ്റി തുടങ്ങിയ 21 ക്രൈസ്തവ പ്രസ്ഥാനങ്ങളുടെയും ഐക്യ വേദിയാണ് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്.
1940 മുതൽ കേരളത്തിലെ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്ന കെ.സി.സി.യുടെ അമേരിക്കയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മലയാളി ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ ആഗോള വേദിയായ ഇന്റർ നാഷണൽ അസോസിയേഷൻ ഓഫ് മലയാളി ക്രിസ്ത്യൻ ഓർഗനൈസേഷന്റെ അമേരിക്കൻ റീജിയണൽ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമായിട്ടാണ് ഈ സന്ദർശനം.
മാർത്തോമ്മാ സഭയുടെ മുൻ സഭാട്രസ്റ്റിയായ പ്രകാശ് പി. തോമസ് സി.എസ്.ഐ., സി.എൻ. ഐ., മാർത്തോമ്മാ സഭകളുടെ കമ്മ്യൂണിയൻ ആയ കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ ദേശീയ സെക്രട്ടറി, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ ബോർഡ് ഓഫ് ആർബിട്രേഷൻ ചെയർമാൻ, നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസ് സംസ്ഥാന പ്രസിഡന്റ് , നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ദേശീയ ചെയർമാൻ, നാഷണൽ കൗൺസിൽ ഫോർ കമ്മ്യൂണൽ ഹാർമണിയുടെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
പ്രകാശുമായി ബന്ധപ്പെടാവുന്ന നമ്പരുകൾ: +1708 954 6188, +91 94474 ൭൨൭൨൫