Monday, November 25, 2024
Homeഅമേരിക്കഇസ്രയേലിൽ വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട് പതിനായിരങ്ങളുടെ പ്രതിഷേധറാലി

ഇസ്രയേലിൽ വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട് പതിനായിരങ്ങളുടെ പ്രതിഷേധറാലി

ഹമാസ് ബന്ദികളാക്കിയവരിൽ ആറുപേരുടെ മൃതദേഹം റാഫയിൽ കണ്ടെത്തിയതിന് പിന്നാലെ വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട് ഇസ്രയേലിൽ പതിനായിരങ്ങളുടെ പ്രതിഷേധറാലി.

ബന്ദികളുടെ കുടുംബാംഗങ്ങളുടെ ആഹ്വാനപ്രകാരം നടന്ന റാലിയിൽ വെടിനിർത്തലിന് വഴങ്ങാത്ത ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനമുയർന്നു. വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട് നാഷണൽ ലേബർ യൂണിയൻ തിങ്കളാഴ്ച‌ ഏകദിന പൊതുപണിമുടക്കും പ്രഖ്യാപിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിലും വെടിനിർത്തൽ കരാർ ഉണ്ടാക്കാത്തതിലും പ്രതിഷേധിച്ചാണ് പണി മുടക്കെന്ന് യൂണിയൻ ചെയർമാൻ അർനോൺ ബാർ ഡേവിഡ് പറഞ്ഞു.

ഇസ്രയേലിലെ ആരോഗ്യപ്രവർത്തകരുടെ സംഘടനയായ വൈറ്റ് കോട്ട്സും സമരപ്രഖ്യാപനവുമാ യി രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് യായ്ർ ലാപിഡും നാഷണൽ യൂണിറ്റി പാർടിയുടെ തലവൻ ബെന്നി ഗാൻ്റ്സും സമരത്തിന് പിന്തുണയറിയിച്ചു.

അമേരിക്ക, ഈജിപ്ത്‌ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളുടെ മധ്യ സ്ഥതയിൽ വെടിനിർത്തൽ കരാ റിനായുള്ള ചർച്ചകൾ തുടരവേയാ ണ് ഹമാസ് ബന്ദികളാക്കിയവരെ കൊല്ലപ്പെട്ടനിലയിൽ കാണുന്നത്. യുഎസ് വിദേശസെക്രട്ടറി ആൻ്റ് ണി ബ്ലിങ്കൻ ഇസ്രയേലിലെത്തി പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവ രുമായി കൂടിക്കാഴ്ച നടത്തി ഉടൻ വെടിനിർത്തൽ കരാറിന് തയ്യാറാ കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കരാർ ചർച്ചകൾ നടക്കു ന്നതിനിടെതന്നെ ഗാസയിൽ ശക്തമായ ആക്രമണം ഇസ്രായേൽ തുടരുകയായിരുന്നു

അഭയാർഥി ക്യാമ്പുകളിലേക്കുവരെ ആക്രമ ണം തുടർന്നു. ഇതിനിടെയാണ് ആറ് ഇസ്രയേൽ ബന്ദികളെ കൊ ല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ 47 പലസ്തീൻ സ്വദേശികൾ കൊല്ല പ്പെട്ടു. ഒക്ടോബർ ഏഴ് മുതൽ 40,738 പലസ്ത‌ീൻകാർ കൊല്ലപ്പെട്ടു. 94,154 പേർക്ക് പരിക്കേറ്റു. പലസ്തീനിൽ പോളിയോ വാക് സിൻ വിതരണം തുടരുകയാണ്.

12 ലക്ഷത്തിലേറെ ഡോസ് വാക്സിൻ ഇതിനകം ഗാസയിൽ എത്തിച്ചെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പത്തുവയസിന് താഴെയുള്ള 6.40.000 കുട്ടികൾക്ക് വാക്സിൻ വിതരണം ചെയ്യാനാണ്‌ ശ്രമം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments