Monday, November 25, 2024
Homeഅമേരിക്കരാജ്യാന്തര ഷോർട്ട് ഫിലിം മേളയുമായി വേൾഡ് മലയാളി കൗൺസിൽ കലാ സാംസ്കാരിക വേദി

രാജ്യാന്തര ഷോർട്ട് ഫിലിം മേളയുമായി വേൾഡ് മലയാളി കൗൺസിൽ കലാ സാംസ്കാരിക വേദി

ചെറിയാൻ കീക്കാട്

ദുബായ്: ലോകമലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം. സി.) ഇന്‍റർനാഷനൽ ആർട്ട് ആൻഡ് കൾച്ചറൽ ഫോറം രാജ്യാന്തര ഷോർട്ട് ഫിലിം മേള സംഘടിപ്പിക്കുന്നു. മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി മലയാള സിനിമയുടെ പ്രീയപ്പെട്ട സംവിധായകൻ ഐ വി ശശി യുടെ സ്മരണ നിലനിർത്തി “ഐ വി ശശി ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെറ്റിവൽ “(ivsisff) എന്ന പേരിലായിരിക്കും മേള.

‘ദുബായ് ലാവണ്ടർ ഹോട്ടലിൽ വച്ച് ‘സി.പി.എം. സംസ്ഥാന സെക്രട്ടറി .എം.വി. ഗോവിന്ദൻ ഉത്ഘാടനം നിർവ്വഹിച്ച വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് മേഖല സമ്മേളനത്തിലാണ് ഗ്ലോബൽ പ്രസിഡൻ്റ് ജോൺ മത്തായി മേളയുടെ പോസ്റ്ററും, ടീസറും പ്രകാശനം ചെയ്തത്.

വേൾഡ് മലയാളി കൗൺസിൽ 14-ാം മത് ബൈനിയൽ കോൺഫ്രൻസിനോട് അനുബന്ധിച്ച് തിരുവനന്തരപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ വച്ച് അവാർഡുകൾ പ്രഖ്യാപിക്കുമെന്ന് ഡബ്ല്യു.എം .സി .ഇൻ്റർനാഷണൽ കലാ സാംസ്കാരിക വേദി പ്രസിഡൻ്റ് ചെറിയാൻ ടി കീക്കാട് അറിയിച്ചു.

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് മേഖല പ്രസിഡൻറ് ഷൈൻ ചന്ദ്രസേനൻ്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ സെക്രട്ടറി ഡോ. ജെറോ വർഗീസ് , ട്രഷറർ മനോജ് മാത്യു, വനിത വിഭാഗം സെക്രട്ടറി ബാവാ സാമുവേൽ, കൺവീനർ ഷാജി ഡി.ആർ, ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി രാജേഷ് പിള്ള , ഗ്ലോബൽ വനിത വിഭാഗം സെക്രട്ടറി സിന്ധു ഹരികൃഷ്ണൻ, മേഖല ഗുഡ്‌വിൽ അംബാസിഡർ എൻ. എം . പണിക്കർ, ഡയസ് ഇടിക്കുള, കലാ സാംസ്കാരിക വേദി സെക്രട്ടറി സൂരജ് ലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ, 2 മിനിറ്റു മുതൽ 15 മിനിറ്റു വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകൾ ജൂലൈ 10 ന് മുമ്പ് സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് :
ചെറിയാൻ ടി കീക്കാട് (പ്രസിഡന്‍റ്)
+971 56 6418002
സൂരജ് ലാൽ (ജന. സെക്രട്ടറി)
+971 50 467 7543
വിനോദ് നാരായണൻ
(കൺവീനർ)
+973 3343 4380
ഇമെയിൽ: wmc.iacf@gmail.com

ചെറിയാൻ കീക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments