Monday, December 30, 2024
Homeഅമേരിക്കഇന്‍റർനാഷണൽ പ്രയർ ലെെനിൽ സെപ്റ്റ:10 നു ഡോ.ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത സന്ദേശം നല്‍കുന്നു

ഇന്‍റർനാഷണൽ പ്രയർ ലെെനിൽ സെപ്റ്റ:10 നു ഡോ.ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത സന്ദേശം നല്‍കുന്നു

-പി പി ചെറിയാൻ

ഡാളസ്: ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ സെപ്റ്റംബർ 10 ചൊവാഴ്ച സംഘടിപ്പിക്കുന്ന 539-ാമത്തെ സെഷൻ സമ്മേളനത്തില്‍ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഓഫ് ഇന്ത്യസുൽത്താൻ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത സൂം പ്ലാറ്റഫോമിൽ ഡാളസ്സിൽ നിന്നും സന്ദേശം നല്‍കുന്നു

വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം നൽകും. സെപ്റ്റംബർ 10 ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ ഡോ.ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തയുടെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) – 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) – 586 216 0602 (കോഓർഡിനേറ്റർ).

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments