ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആണോ പെണ്ണോ എന്ന് നോക്കുന്നവർ. ആണ് എന്റേതും, പെണ്ണ് മറ്റുള്ളവരുടേതും യെന്നൊരു ചൊല്ലുണ്ട്.
പെണ്ണ് :- അവളൊരു മകൾ, സഹോദരി ഭാര്യ, അമ്മ എന്നെല്ലാ നിലകളിലും അവളുടെ ഉത്തരവാദിത്വം വലുതാണ്. ഒരു പുരുഷനെക്കാൾ ഇരട്ടി ജോലി ചെയ്തിട്ടും സർവ്വം സഹയായി ജനിച്ചവൾ, സ്ത്രീ. പക്ഷെ കുടുംബത്തിലും സമൂഹത്തിലവൾക്ക് എന്ത് വില. തുല്യ നീതിയില്ല അത് കുടുംബത്തിലും ലുംസമൂഹത്തിലും വിദ്യാഭ്യാസത്തിലുമെല്ലാം അവൾ സ്വാതന്ത്രയല്ല.
സ്വന്തം ബാല്യവും കൗമാരവും പിതാവിന്റെ സംരക്ഷണം,അവളുടെ സന്തോഷവും സമാധാനവുമായി ജീവിച്ചു വിദ്യാഭ്യാസവും പൂർത്തിയാക്കാൻ കഴിഞ്ഞാൽ ഭാഗ്യം. മൂത്തസഹോദരിയാണെങ്കിൽ ഇളയവർക്ക് വേണ്ടി ജീവിതം വഴിമാറി കൊടുക്കേണ്ടിവരും.
പിന്നെ യൗവ്വനം,, കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ സംരക്ഷണം. പിതാവിന്റെ ഉത്തരവാദിത്വം പൂർണ്ണമായി തീരുന്നില്ലെങ്കിലും ഇനിയുള്ള കാലം ഭർത്താവിനും കുടുംബത്തിനും കാവലാൾ.ഉള്ളായ്മയിലും ഇല്ലായ്മയിലും അറിഞ്ഞു പ്രവർത്തിക്കേണ്ടവൾ. ഗർഭകാലം പോലും കഷ്ടപ്പാടുകൾ സഹിക്കേണ്ടവൾ.പിന്നെ മക്കൾക്കും ഭർത്താവിനും കുടുംബത്തിനും വേണ്ടി രാപകലില്ലാതെ ജോലി ചെയ്തു ജീവിതം ഉഴിഞ്ഞു വച്ചവൾ. കൃഷിയോ ജോലിയോ എന്താണെങ്കിലും ഒരു നിമിഷം പോലും പാഴാക്കാതെ ഒപ്പം കുടുംബവും പുലർത്തുന്നവൾ. ഒരു പുരുഷനുണ്ടോ ഇത്രക്ക് കഷ്ടപ്പാടുകൾ. എവിടെയും ഒരു യന്ത്രത്തേക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്ന മാന്ത്രിക വിരലുകൾ അതാണ് സ്ത്രീ. എന്നിട്ടും അവൾക് എന്തുകൊണ്ട് സമൂഹത്തിൽ വിലയില്ലാത്തത്. ഒരു പക്ഷെ ദൈവം വഹിച്ച കുരിശിനേക്കാൾ ഭാരം കാണും അവളുടെ പ്രയത്നങ്ങൾക്ക്. എല്ലാം കഴിയുമ്പോൾ അവളൊരു കരിമ്പിൻ ചണ്ടിപോലെ ആവില്ലേ ജീവിതം. നരബാധിച്ചു കണ്ണും കാതും പതിയെ വാർദ്ധക്യം കവർന്നെടുത്തിട്ടുണ്ടാവും.
വാർദ്ധക്ക്യത്തിൽ മക്കളുടെ സംരക്ഷണം. മക്കളെയും മക്കളുടെ മക്കളെയും സംരക്ഷിച്ചു കഴിയുമ്പോഴേക്കും ആർക്കും വേണ്ടാത്ത ഉടഞ്ഞൊരു മൻപാത്രമായിട്ടുണ്ടാവും അവൾ.ഇതിനിടയിൽ അവർക്കെവിടെ സ്വതന്ത്രമായി ജീവിക്കാൻ കഴിയും. പിന്നീടെപ്പോളോ അവളെറിയാതെ ഭർത്താവിനോപ്പം ജീവിതം നാല് ചുവരുകൾക്കുള്ളിൽ അടക്കപ്പെടും. മക്കൾക്ക് പിന്നീടവർ മക്കൾക്കൊരു ബാധ്യതയാവും. നല്ലകാലത്തിൽ ഭർത്താവിന് അവളെ പരിഗണിക്കാൻ കഴിഞ്ഞില്ലെങ്കിലും പരാതിപോലും പറയാതെ എല്ലാം നടത്തിയവൾ വയ്യാതായപ്പോൾ രണ്ടുപേരും ഒപ്പമുണ്ടെങ്കിൽ അവിടെ സ്വന്തം കാര്യമെല്ലാം മറന്നു ഭർത്താവിന് തുണയായി ഒപ്പമുണ്ടാകും. ഒരു പരാതിയോ പരിഭവമോ അവൾക്കില്ല. ഒരുപക്ഷെ അവൾ ഇല്ലെങ്കിൽ ഭർത്താവിനൊരു നരകം പോലാവും ജീവിതം. അപ്പോളാണ് അവളെന്നയെന്ത്രത്തിന്റെ വില മനസ്സിലാക്കുന്നതും. മക്കളും അവരുടെ മക്കളെ നോക്കുന്നതിനിടയിൽ അപ്പനെയും അമ്മയെയും നോക്കുന്നവർ ചുരുക്കം അല്ലെങ്കിൽ അവരുടെ സ്ഥാനം അനാഥലയങ്ങളുടെ നാല് ചുവരുകൾക്കുള്ളിൽ ഉരുകിത്തീരുന്ന മെഴുകുതിരികൾ പോലെ അലിഞ്ഞലിഞ്ഞു തീരുന്നതാവും ഇപ്പോൾ മാതാപിതാക്കളുടെ അവസ്ഥകൾ. കണ്ണ് തുറക്കുന്നതുമുതൽ കണ്ണടയുവോളം ജോലി ചെയ്തവർക്ക് ഇനി കണ്ണീരുമാത്രമായി ഈ ജന്മങ്ങൾ അവശേഷിക്കുന്നു. ഇതല്ലേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
കാലമേ നീ മാത്രം ബാക്കിയായി ജീവനും ജീവിതത്തിനുമിടയിൽ സാക്ഷിയായിത്തീ രുവാൻ.ഇനിയും മറക്കരുതേ ജന്മജന്മാന്തരങ്ങളായി ഇങ്ങനെ ഈ ഭൂമി മാറാതിരിക്കട്ടെ.