റിയാദ്: ഗാസയിൽ വെടിനിർത്തൽ വേണമെന്ന ആവശ്യത്തെ പിന്തുണച്ച് വിദേശകാര്യമന്ത്രി ജയശങ്കർ. ഇന്ത്യ-ജിസിസി (ഇന്ത്യ-ഗൾഫ് കോഓപ്പറേഷൻ) വിദേശകാര്യമന്ത്രിമാരുടെ വിദേശകാര്യ മന്ത്രിമാരുടെ ആദ്യ യോഗത്തിൽ സംസാരിക്കവെയാണ് ഇസ്രായേൽ-ഗാസ സംഘർഷത്തിൽ ഇന്ത്യ നിലപാട് വിശദീകരിച്ചത്.
ലോകത്തിന്റെ നിലവിലെ ഏറ്റവും വലിയ ആശങ്ക ഗാസ യുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നിഷ്കളങ്കരായ ജനങ്ങളാണ് മരിച്ചു വീഴുന്നത്. ഇതിൽ ഇന്ത്യക്ക് ദുഖമുണ്ട്. ഭീകരവാദത്തെയും ജനങ്ങളെ ബന്ദികളാക്കുന്നതിനെയും ഇന്ത്യ അനുകൂലിക്കുന്നില്ല. പലസ്തീനിൽ അടിസ്ഥാന സൗകര്യങ്ങൾ വളർത്താൻ ഇന്ത്യ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു.വിവിധ ജിസിസി രാഷ്ട്ര മന്ത്രിമാരുമായും രാഷ്ട്രത്തലവന്മാരുമായും ഇന്ത്യൻ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി.
സൗദി അറേബ്യ വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ.അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി എന്നിവരെ ജയ്ശങ്കര്‍ നേരിൽ കണ്ട് ചർച്ച നടത്തി.