Sunday, November 24, 2024
Homeഅമേരിക്കഗാസ ആക്രമണം :- താൽ അൽ ഹവ മേഖലയിൽ നിന്ന്‌ 60 മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ...

ഗാസ ആക്രമണം :- താൽ അൽ ഹവ മേഖലയിൽ നിന്ന്‌ 60 മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു

ഗാസ സിറ്റിയിലെ താൽ അൽ ഹവ മേഖലയിൽ നിന്ന്‌ 60 മൃതദേഹങ്ങൾ കണ്ടെത്തി. കൂടുതൽ തെരച്ചിൽ തുടരുകയാണ്. ഗാസ സിറ്റിയിലെ താൽ അൽ ഹവ മേഖലയിൽ ആക്രമണത്തിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറിയിരുന്നു.

ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഖാൻ യൂനിസിലെ നുസെയ്‌റത്ത്‌ അഭയാർഥി ക്യാമ്പിൽ ‘അൽഖായിർ ഫൗണ്ടേഷ’ന്റെ നാല്‌ പ്രവർത്തകർ കൊല്ലപ്പെട്ടു. റാഫയിൽ എട്ടുപേർ കൊല്ലപ്പെട്ടു. അതേസമയം ഖത്തറിൽ നടന്ന സമാധാന ചർച്ചകൾക്ക് തീരുമാനമായില്ല.

ഒക്ടോബർ ഏഴിന്‌ ഹമാസ്‌ ഇസ്രയേലിലേക്ക്‌ നടത്തിയ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടെന്ന്‌ ആദ്യമായി സമ്മതിച്ചിരിക്കുകയാണ് ഇസ്രയേൽ സൈന്യം. ആക്രമണത്തിനിടെ സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നതിലും വീഴ്ചയുണ്ടായെന്നും സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

സൈനിക കോളേജിലെ ബിരുദദാനച്ചടങ്ങിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു നേരെ പ്രതിഷേധം ഉയർന്നിരുന്നു. പ്രസംഗത്തിനിടെ യുദ്ധം എത്രകാലം നീളുമെന്ന്‌ വിദ്യാർഥികൾ ചോദിച്ചിരുന്നു. ‘ജയിക്കുംവരെ’ എന്നു പറഞ്ഞ നെതന്യാഹുവിനു മറുപടിയായി ‘നാണക്കേട്‌’ എന്നാണ് വിദ്യർത്ഥി പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments