ഫിലഡൽഫിയ: നോർത്ത് അമേരിക്കൻ പ്രവാസി മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവാനിയ റീജണൽ ഉദ്ഘാടനം ജനുവരി അഞ്ചാം തീയതി ഞായറാഴ്ച (നാളെ) 4 30 പി എം മുതൽ ക്രിസ്റ്റോസ് മാർത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ് എന്ന് റീജണൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേൽ അറിയിച്ചു .
റീജണൽ വൈസ് പ്രസിഡണ്ട് ഷാജി സാമുവേലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഫൊക്കാന പ്രസിഡണ്ട് സജിമോൻ ആൻറണി ഉദ്ഘടനം നിർവഹിക്കും, മീറ്റിംഗിൽ സെനറ്റർ നിഖിൽ സാവൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതും, പെൻസിൽവാനിയ ഗവർണറിന്റെ അഡ്വൈസറി കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ റസിൻ കരുവും, ഫിലാഡൽഫിയ സിറ്റി കൗൺസിലർ ഡോക്ടർ നീന അഹമ്മദും ആശംസകൾ നേരുന്നതുമാണ്.
ഫൊക്കാനാ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാനാ ട്രഷറർ ജോയി ചാക്കപ്പൻ , ഫൊക്കാന അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ഫൊക്കാനയുടെ മുതിർന്ന നേതാക്കൾ ഭാരവാഹികൾ എന്നിവർ സംബന്ധിക്കുന്നതാണ്.
എന്നും ഓര്‍മ്മിക്കാനും, ഓര്ത്തിര്ക്കാനും കഴിയുന്ന, മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച വിവിധ ഡാൻസ് ഗ്രുപ്പുകൾ അണിയിച്ചൊരുക്കുന്ന നൃത്തങ്ങൾ, സംഗീതത്തില്‍ മായാ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകർ അവതരിപ്പിക്കുന്ന സംഗീതനിശ.. തുടങ്ങിയ വിവിധ കലാ വിരുന്നകൾ ഉൾപ്പെടുത്തിയ ദൃശ്യ മനോഹരമായ കൾച്ചറൽ പ്രോഗ്രാമുകളാണ് സംഘാടകർ കാണികൾക്കായി ഒരുക്കിയിരിക്കുന്നത് .
അംഗ സംഘടനകളായ പി. എം. എ, മാപ്പ്, പമ്പ, ഫില്മ, എക്സ്റ്റൺ മലയാളി അസോസിയേഷൻ, ഡല്‍മ മലയാളി അസോസിയേഷൻ എന്നീ സംഘടനകളുടെ ഭാരവാഹികളും അംഗങ്ങളും നേതൃത്വം നൽകുന്ന ഈ ഉത്ഘാടന സമ്മേളനത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേലും, റീജണൽ ഭാരവാഹികളും അറിയിച്ചു.