Thursday, December 26, 2024
Homeഅമേരിക്കഫൊക്കാന വിമെൻസ്‌ഡേ സെലിബ്രേഷൻസ് 2024 മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ

ഫൊക്കാന വിമെൻസ്‌ഡേ സെലിബ്രേഷൻസ് 2024 മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ചു ഫൊക്കാന നടത്തുന്ന വിമെൻസ്‌ഡേ സെലിബ്രേഷൻസ് 2024 മാര്‍ച്ച് 9 ശനിയാഴ്ച രാവിലെ 10 ( EST) മണിക്ക് സൂം മീറ്റിലൂടെ നടക്കും.

രമ്യ ഹരിദാസ് എം .പി ചീഫ് ഗസ്റ്റ് ആയും മോൻസി ജോസഫ് MLA, മലയാളീസമൂഹത്തിൽ ശക്തമായ സ്ത്രീസാന്നിധ്യങ്ങളായ ആയ ഡോ. വാസുകി IAS കീ നോട്ട് സ്‌പീക്കർ ആയും , ഷീല തോമസ് IAS വിമെൻസ്‌ഡേ മെസേജും നൽകും , ഡോ . ആനി പോൾ , നിഷ ജോസ് കെ മാണി , ഇ . എം . രാധ ഡോ. സുനന്ദ നായർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തും.

ഫൊക്കാനാ വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , ജനറല്‍ സെക്രട്ടറി ഡോ. കല ഷഹി , ട്രഷറര്‍ ബിജു ജോൺ , എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ , ഫൊക്കാനാ വിമൻസ് ഫോറം ഭാരവാഹികൾ ആയ ഫാൻസിമോൾ പള്ളത്തുമഠം ,റ്റീന കുര്യൻ, ബിലു കുര്യൻ, വിമൻസ് ഫോറം ഇന്റർനാഷണൽ കോർഡിനേറ്റർ റോസ്ബെൽ ജോൺ എന്നിവർ ആശംസകൾ നേരും

റീജിണൽ ഭാരവാഹികൾ ആയ ഡോ. ഷീല വർഗീസ്,ഷീന സജിമോൻ ,ഡോ .സൂസൻ ചാക്കോ,അനിത ജോസഫ് , ഉഷ ചാക്കോ , അഞ്ചു ജിതിൻ ,റീനു ചെറിയാൻ , ഡോ . പ്രിൻസി ജോൺ ,മില്ലി ഫിലിപ്പ് , ഷീബ അലൗസിസ് ,ദീപ വിഷ്ണു, എന്നിവർ ഈ മീറ്റിങ്ങിനു നേതൃത്വം നൽകും. .

മാര്‍ച്ച് 9 ശനിയാഴ്ച നടക്കുന്ന വനിത ദിനാഘോഷപരിപാടിയിൽ പങ്കെടുത്തു ഈ പരിപാടി ഒരു വൻപിച്ച വിജയമാക്കണമെന്ന് വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജും കമ്മിറ്റിയും അഭ്യർഥിച്ചു.

Zoom ID :891 6171 4747
passcode: 495220

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments