Thursday, December 26, 2024
Homeഅമേരിക്കഫാൻസിമോൾ പള്ളാത്തുമഠം ഫൊക്കാന റീജിയണൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ഫാൻസിമോൾ പള്ളാത്തുമഠം ഫൊക്കാന റീജിയണൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ജോര്‍ജ് പണിക്കര്‍

വാഷിംഗ്ടണ്‍: അമേരിക്കൻ മലയാളികളുടെ സംഘടിത ശക്തിയുടെ പ്രതിരൂപമായ ഫൊക്കാനയുടെ 2024 – 2026 കാലയളവിൽ ഡോ. കല ഷഹി നയിക്കുന്ന പാനലിൽ ടെക്സാസിൽ നിന്നും റീജിയണൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പ്രശസ്ത സാമൂഹ്യ പ്രവർത്തകയും, സംരംഭകയും, ആരോഗ്യ പരിപാലന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഫാൻസി മോൾ പള്ളാത്തു മഠം മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന ടീം ലെഗസിക്കൊപ്പം മത്സര രംഗത്തേക്ക് കടന്നുവരുമ്പോൾ കഴിവുറ്റ ഒരു ടീമിനൊപ്പം പ്രൊഫഷണലായ ഫാൻസിമോൾ പള്ളാത്തുമഠവും എത്തുമ്പോൾ ഫൊക്കാനയ്ക്ക് വലിയ മുതൽകൂട്ടാകും. പുനെ AFMC യിൽ നിന്ന് BSN ബിരുദം നേടിയ ശേഷം എം ബി എ യും കരസ്ഥമാക്കി ഹെൽത്ത് കെയർ രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച്, യു എ ബി യിൽ നിന്ന് ഓണററി ഡോക്ടറൽ ബിരുദം നേടുകയും ചെയ്തത് ഫാന്‍സിമോള്‍ പള്ളത്തുമഠത്തിന് മറ്റൊരു വഴിത്തിരിവായി.

അമേരിക്കയിൽ എത്തിയ ശേഷം ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും തൻ്റെ പ്രവർത്തന മേഖല വിപുലീകരിക്കുകയും ചെയ്തു. എന്നാൽ, ഫാൻസിമോൾ പള്ളാത്തു മഠം എന്ന സംരംഭകയ്ക്ക് പുതിയ ബിസിനസ് മേഖലകളിൽ ശ്രദ്ധിക്കാനായിരുന്നു താല്പര്യം. മൂന്ന് വ്യത്യസ്തങ്ങളായ ലബോറട്ടറികളുടെ സ്ഥാപകയും സി ഇ ഒ ആയും പ്രവർത്തിക്കുന്ന അവർ ഹെൽത്ത് കെയർ കമ്പനികൾക്കും ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കുമായി കൺസൾട്ടിംഗ് സ്ഥാപനങ്ങളും തുറന്ന് പ്രവർത്തനം തുടങ്ങി. മലയാളി സമൂഹത്തിന് മാത്രമല്ല ഇന്ത്യൻ സമൂഹത്തിനാകമാനം അഭിമാനിക്കാവുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും ഫാൻസിമോൾ പള്ളാത്തു മഠം നടത്തിവരുന്നു. ഫൊക്കാനയുടെ നിരവധി പ്രവർത്തനങ്ങളുടെ നേതൃത്വ നിരയിൽ സജീവമായ അവർ ഇപ്പോൾ ഫൊക്കാനയുടെ ദേശീയ വനിതാ ഫോറം വൈസ് ചെയർപേഴ്സൺ കൂടിയാണ്. ഫൊക്കാനയുടെ റീജിയണൽ പ്രവർത്തനങ്ങൾ സജീവമാക്കിയെങ്കിൽ മാത്രമേ ഫൊക്കാനയിലേക്ക് വനിതാ നേതൃത്വവും, യുവ നേതൃത്വവും കടന്നുവരികയുള്ളു. അതിനായി ഡോ. ബാബു സ്റ്റീഫൻ, ഡോ. കല ഷഹി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. 2024 -2026 കാലയളവിൽ ഡോ. കല ഷഹിയുടെ നേതൃത്വത്തിൽ ഒരു പ്രൊഫഷണൽ ടീം ഉണ്ടാവണം. അതിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും ഫാൻസിമോൾ പള്ളാത്തു മഠം പറഞ്ഞു.

അമേരിക്കയിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് നിറസാന്നിദ്ധ്യമായ ഫാൻസിമോൾ പള്ളാത്തുമഠത്തിൻ്റെ സാന്നിദ്ധ്യം തങ്ങളുടെ ടീം ലെഗസിക്കും ഫൊക്കാനയ്ക്കും ഏറെ ഗുണം നൽകുമെന്ന് ഫൊക്കാന 2024 – 2026 പ്രസിഡൻ്റ് സ്ഥാനാർത്ഥി കല ഷഹി, സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷണൽ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെൻ പോൾ, ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോര്‍ജ് പണിക്കര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments