Sunday, December 22, 2024
Homeഅമേരിക്കതോമസ് നൈനാൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

തോമസ് നൈനാൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: 2024 – 2026 കാലയളവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോർക്കിലെ നിറസാന്നിദ്ധ്യമായ തോമസ് നൈനാൻ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡൻ്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാൻ മത്സരിക്കുന്നത്. റോക്ലാൻഡ് കൗണ്ടി സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെൻ്റിൽ സോഷ്യൽ വെൽഫെയർ എക്സാമിനറായി സേവനമനുഷ്ഠിച്ച ഔദ്യോഗിക പാരമ്പര്യവും, സംഘാടന മികവുമുള്ള തോമസ് നൈനാൻ ഫൊക്കാനയുടെ നേതൃത്വ രംഗത്തിന് മുതൽകൂട്ടായിരിക്കും.
റോക് ലാൻഡ് കൗണ്ടി ഡിപ്പാർട്ടുമെൻ്റിലെ തന്നെ നിരവധി ഡിവിഷനുകളിൽ പല പദവികളിലും പ്രവർത്തിച്ച അദ്ദേഹം സമൂഹത്തിലും ,ഔദ്യോഗികരംഗത്തും തൻ്റേതായ കഴിവുകൾ പ്രകടിപ്പിച്ച വ്യക്തിയാണ്. 1988 മുതൽ 2001 വരെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി നാഷണൽ ഗാർഡിലും ജോലി ചെയ്തിട്ടുണ്ട്. സ്പ്രിംഗ് വാലി വില്ലേജിൽ യൂത്ത് ബോർഡ് ചെയർപേഴ്സൺ ആയും പ്രവർത്തിച്ച തോമസ് നൈനാൻ ഫൊക്കാനയുടെ ഭാവി വാഗ്ദാനമാണ്.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ ഹഡ്സൺവാലി മലയാളി അസ്സോസിയേഷൻ്റെ സെക്രട്ടറി കൂടിയാണ് തോമസ് നൈനാന്‍. സംഘടനയെ മികച്ച പ്രവർത്തനത്തിലൂടെ മുന്നോട്ട് നയിക്കുന്നതിൽ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം നൽകുന്ന സേവനം വിലമതിക്കാനാവത്തതാണ്.

തോമസ് നൈനാൻ്റെ സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്ക് മുതൽക്കൂട്ടാണെന്നും അദ്ദേഹത്തിൻ്റെ വിജയം ഉറപ്പാക്കാൻ ഫൊക്കാന പ്രവർത്തകർ പ്രവർത്തിക്കണമെന്ന് ഫൊക്കാന ടീം ലെഗസി പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡോ. കല ഷഹി,സെക്രട്ടറി സ്ഥാനാർത്ഥി ജോർജ് പണിക്കർ, ട്രഷറർ സ്ഥാനാർത്ഥി രാജൻ സാമുവേൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് ഷാജു സാം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോർജ്, അസ്സോസിയേറ്റ്  സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പിൽ, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍  അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മൻ, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമൻസ് ഫോറം ചെയർ സ്ഥാനാര്‍ത്ഥി നിഷ എറിക്, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ , അലക്സ് എബ്രഹാം , നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ ആയ ഡോ ഷെറിൻ വര്ഗീസ് ,റോണി വര്ഗീസ് ,ഫിലിപ്പ് പണിക്കർ , രാജു എബ്രഹാം , വര്ഗീസ് തോമസ് ,ജോയി കുടാലി , അഖിൽ വിജയ്‌ , ഡോ നീന ഈപ്പൻ , ജെയ്സൺ ദേവസിയ , ഗീത ജോർജ്‌ , അഭിലാഷ് പുളിക്കത്തൊടി ,ഫിലിപ്പോസ് തോമസ് , തോമസ് നൈനാൻ, രാജേഷ് വല്ലത്ത്‌ , വരുൺ നായർ , റെജി വര്ഗീസ്, റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ലിന്റോ ജോളി, റോയ് ജോർജ്‌, പ്രിന്‍സണ്‍ പെരേപ്പാടൻ, ഫാൻസിമോൾ പള്ളത്തു മഠം, അഭിലാഷ് ജോൺ,യൂത്ത് റെപ്രെസെന്ററ്റീവ് ആയ ക്രിസ്‌ല ലാൽ ,സ്നേഹ തോമസ്, ആകാശ് അജീഷ് എന്നിവര്‍ അറിയിച്ചു .

വാര്‍ത്ത: ജോർജ് പണിക്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments