ഗാർലൻഡ് (ഡാളസ്): സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് വാർഷിക കൺവെൻഷൻ ഒക്ടോബർ 25 മുതൽ 27 വരെ വൈകീട്ട് 6 30 മുതൽ 8 30 വരെ നടത്തപ്പെടുന്നു.
ഗാർലൻഡ് സിഎസ്ഐ ദേവാലയത്തിൽ (2422 North len brook dr ,75040) വച്ച് നടത്തപ്പെടുന്നു ത്രി ദിന കൺവെൻഷനിൽ പ്രമുഖ സുവിശേഷ പ്രാസംഗികനായ റവ ജിബിൻ തമ്പിയാണ് പ്രധാന സന്ദേശം നൽകുന്നത് സിഎസ്ഐ ഗായക സംഘത്തിൻറെ ഗാനാലാപന ത്തോടെ വൈകീട്ട് കൃത്യം 6 30ന് കൺവെൻഷൻ ആരംഭിക്കും എല്ലാവരും കൃത്യസമയത്ത് വന്ന് പങ്കെടുക്കണമെന്ന് വികാരി റവ രജീവ് സുകു ജേക്കബ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 972 878 7492