ന്യൂ യോർക്ക്: ക്രൈസ്തവ സഭാ നേതാക്കളുമൊത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിജീ ദില്ലിയിൽ സിബിസിഐ ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ക്ഷണിക്കപ്പെട്ട അഥിതിയായി പങ്കെടുത്തു. വിവിധ കത്തോലിക്ക സഭകളുടെ പ്രമുഖരടക്കം ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നൂറ്റി മുപ്പതോളം ക്ഷണിക്കപ്പെട്ട അതിഥികളിൽ നോർത്ത് അമേരിക്കയിൽ നിന്നും പങ്കെടുത്ത ഏക വെക്തി സജിമോൻ ആന്റണി ആയിരുന്നു എന്നത് ശ്രദ്ധേയമായി ഇത് ഫൊക്കാന പ്രസിഡന്റ് എന്ന നിലയിൽ സജിമോൻ ആന്റണിക്ക് കിട്ടിയ അഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്.
എഴുപത് വർഷങ്ങൾക്കിടയിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇങ്ങനെ ഒരു ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കുന്നത്. ഈ ആഘോഷത്തിൽ അദ്ദേഹം രണ്ട് മണിക്കൂറോളം ചെലവഴിച്ചു. ഗവൺമെന്റിന്റെ പ്രധിനിധികളുമായും സഭയുടെ കർദിനാൾ മാരുമായും വളരെ അധികം കാര്യങ്ങൾ ആശയ വിനിമയം നടത്തുവാനും കഴിഞ്ഞു.
കാത്തലിക് സഭയുടെ സീറോ മലബാർ , സീറോ മലങ്കര , ലാറ്റിൻ റൈറ്റ്സ് എന്നീ റൈറ്റ്സിന്റെ കർദിനാൾ മാർ പങ്കെടുത്ത ഈ ആഘോഷത്തിൽ സിബിസിഐ അധ്യക്ഷൻ മാര്‍ ആന്‍ഡ്രൂസ് താഴത്തും ,കര്‍ദ്ദിനാള്‍മാരായ മാര്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോര്‍ജ് കൂവക്കാട്ട്, മാര്‍ ആന്‍റണി പൂല, മാര്‍ ജോര്‍ജ് ആലഞ്ചേരി (ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് ) , മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ദില്ലി ആര്‍ച്ച് ബിഷപ്പ് മാര്‍ അനില്‍ കൂട്ടോ, ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആന്‍റണി സാമി, ബിഷപ്പ് ജോസഫ് മാര്‍ തോമസ്, ഫാദർ മാത്യു കോയിക്കല്‍ തുടങ്ങിയവര്‍ ഈ ആഘോഷതതിൽ പങ്കെടുത്തു സിബിസിഐ അധ്യക്ഷൻ മാര്‍ ആന്‍ഡ്രൂസ് താഴത്തും , സിബിസിഐ ഡെപ്യൂട്ടി ജനറൽ ഫാദർ മാത്യു കോയിക്കല്‍ തുടങ്ങിയവർ ഈ ആഘോഷത്തിന് നേത്വത്വം നൽകി. മന്ത്രി ജോര്‍ജ് കുര്യന്‍, രാജീവ് ചന്ദ്രശേഖര്‍, അൽഫോൺസ് കണ്ണന്താനം,കെ വി തോമസ് ,ടോം വടക്കന്‍, അനിൽ ആന്‍റണി, ഷോണ്‍ ജോര്‍ജ് തുടങ്ങിയവരും പരിപാടിക്കെത്തിയിരുന്നു.
സഭാ നേതാക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സ്നേഹവും സാഹോദര്യവുമാണ് ക്രിസ്തുവിന്‍റെ സന്ദേശം. അത് ശക്തിപ്പെടുത്താൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും ,സമൂഹത്തിൽ അക്രമം നടത്തുന്ന ശ്രമങ്ങളിൽ വേദനയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്രിസ്ത്യൻ സഭകളുടെമായി കൈ കോർത്ത് പ്രവർത്തിക്കാൻ ഈ ഗവൺമെൻ്റ് ആഗ്രഹിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാം മൈനോറിറ്റി കമ്മ്യൂണിറ്റികളെയും ചേർത്ത് പിടിച്ചു കൊണ്ട് ,എല്ലാവർക്കും വലുതാവാനുള്ള (Sab ke Sath sabka Vikas ) സഹിച്ചര്യം ഒരുക്കി കൊടുത്തു കൊണ്ട് ഗവൺമെൻറ് മുന്നോട്ട് പോകണമെന്നും സഭാ നേതൃത്വം ഗവൺമെന്റിനോട് അഭ്യർഥിച്ചു.
പുതിയ കർദ്ദിനാൽ മാർ ജോർജ് കൂവക്കാട്ടിനെ മോദി ചടങ്ങിൽ ആദരിച്ചു. ഇന്ത്യയിൽ നിന്നൊരാൾക്ക് ഈ അംഗീകാരം കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്നും മോദി അറിയിച്ചു ക്രിസ്ത്യൻ നേതൃത്വവുമായുള്ള ബന്ധം ശക്തമാക്കാൻ ആഗ്രഹിക്കുന്നു എന്ന സന്ദേശം തന്നെയാണ് മോദി തുടർച്ചയായ ഈ നീക്കങ്ങളിലൂടെ നല്‍കുന്നത്.
ക്രിസ്ത്യൻ സമൂഹത്തിന് ലഭിച്ച അംഗീകാരമാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തത് .എന്ന് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു. ഫൊക്കാന പ്രസിഡന്റ് എന്ന നിലയിൽ പ്രധാനമന്ത്രിയുടെ ഓഫിസുമായും , കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ ഓഫീസുമായും , ബി .ജെ . പി വ്യക്തവ് ഡോ . ബിസോയി സോങ്കർ ശാസ്ത്രി തുടങ്ങി നിരവധി ഒഫീഷ്യൽസുമായി അമേരിക്കൻ മലയാളികളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തുവാനും കഴിഞ്ഞത് നല്ല കാര്യമായാണ് കാണുന്നത് എന്ന് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.