ന്യൂ യോർക്ക് :യുനൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിള് ഓർഗനൈസേഷൻ ഒരുക്കുന്ന “‘ആത്‌മസംഗിതം ” എന്ന ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് 2024 ഒക്ടോബർ അഞ്ചിന് ശനിയാഴ്ച വൈകിട്ട് 5.30ന് സിറോ -മലങ്കര കാത്തോലിക് ഓഡിറ്റോറിയത്തിൽ വെച്ച് (1510 DePaul Street ,Elmont ,NY 11003 ) വച്ചു നടത്തുന്നു.ഗ്ലോബൽ കൊള്ളിഷനുമായി(നോഹ ജോർജ് ) കൈ കോർത്താണ് ഈ പ്രോഗ്രാം നടത്തുന്നത്.
പ്രസിദ്ധ സിനിമ പിന്നണി ഗായകൻ സുധിപ് കുമാർ , മലങ്കരയുടെ ഗായകനായ റോയി പുത്തൂർ , വിൻ സ്കറിയ (സീകേരളസരിഗമയുടെ വിജയി ) , കേരളത്തിന്റെ കൊച്ചുവാനമ്പാടി എന്ന് അറിയപ്പെടുന്ന ശ്രയ ജയദേവ് തുടങ്ങിയ ഗായകർ അണിനിരക്കുന്ന ഈ ആത്മീക സംഗീത കൂട്ടായ്മയിൽ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടു കൂടെയാണ് പരിപാടിഅണിയിച്ചൊരിക്കുന്നത്.
യുനൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിള് ഓർഗനൈസേഷൻ. ഇതിനോടകം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ലോകത്തിന്റെ പല പല ഭാഗങ്ങളിലും നടത്തുണ്ട് .
പരിപാടിക്കു വേണ്ട സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നത് സ്പോൺസേർസ് ആയകുട്ടനാടൻ റെസ്റോറന്റ് ( പ്ലാറ്റിനം സ്പോൺസേർ), ഗോൾഡ് സ്പോൺസർ ആയ കേൾട്രാൺ ടാസ് ക്രോപ്പ് (ടോം ജോർജ് കോലേത് ) ക്രീയേറ്റീവ് ബിൽഡിംങ്ങു മാനേജ്‌മന്റ് (ജോർജ് മത്തായി )സിൽവർ സ്പോൺസേർസ് ആയ ആൾസ്റ്റേറ്റ് ഇൻഷുറൻസ് (ജോസഫ് വി തോമസ് ക്രോസ്സ് ഐലൻഡ് റീയലിറ്റി (മാത്യു തോമസ് ) എന്നിവരുമാണ് .
‘ആത്‌മസംഗിതത്തിന്റെ ആദ്യ ടിക്കറ്റ് ഫാദർ റെവ. ജോൺ തോമസ് (കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോസ് ചർച്ച് പ്രസിഡന്റ് , സെന്റ് .എക്യൂമെനിക്കൽ വൈസ് പ്രസിഡന്റ് , സെന്റ് മേരീസ് ഓർത്തഡോസ് ചർച്ച് വികാരി ) കൂട്ടനാടൻ റെസ്റോറന്റ് ഉടമ ഫെബിൻ സൈമണ് നൽകി ഉൽഘാടനം ചെയ്തു .
കേരളത്തിലെ പ്രസിദ്ധ ഗായകർ അവതരിപ്പിക്കുന്ന “ആത്‌മസംഗിതം ” എന്ന പ്രോഗ്രാം പാസ് മൂലം നിയന്ത്രിക്കുന്നതാണ് .ഈ പരിപാടിയിലേക്ക് ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: ലാജി തോമസ് 516-849-0368