രണ്ടു നിയമസഭാ തിരഞ്ഞെടുപ്പും ഒരു ലോക സഭാ ഉപതിരഞ്ഞെടുപ്പും നാം കണ്ടു കഴിഞ്ഞു. ഇതിൻ്റെ സൂചനകൾ Cpmനേയും BJP യേയും സത്യത്തിൽ ഭയപ്പെടുത്തി കഴിഞ്ഞു. BJP യുടെ കേരളത്തിലെ അടിത്തറ മാത്രമല്ല മേൽക്കൂരയും വീണു കഴിഞ്ഞിരിക്കുന്നു. താമര കേരളത്തിൽ വേരോടില്ലയെന്നു വീണ്ടും വീണ്ടും തെളിയിച്ചിരി രിക്കുന്നു.
ത്രിശൂരിലെ BJP വിജയം സുരേഷ് ഗോപിയുടെ കരുത്തു മാത്രം അത് BJP യുടെ വളർച്ചയായി കാണുവാൻ സാധിക്കുകയില്ല .പാലക്കാട് 12000 വോട്ടാണ് BJP ക്ക് നഷ്ടമായത്. അതും ക്രിസ്ത്യാനികളും ബിഷപ്പുമാരും കിണഞ്ഞു BJP ക്കു വേണ്ടി വിയർപ്പൊഴു ക്കിയിട്ടും കുഞ്ഞാടുകൾ കൂട്ടാക്കിയില്ല .ഇതിൽ നിന്നും മനസ്സിലാക്കുവന്നത്, കേരളജനത യുടെ മതേതരത്വ ചിന്തയാണ്. BJP ക്ക് എതിരേ തേരോട്ടം നടത്തുവാൻ കോൺഗ്രസ്സിനു മാത്രമെ കഴിവുള്ളു വെന്ന് തിരഞ്ഞെടു പ്പു ഫലം ചുണ്ടിക്കാണി ക്കുന്നു.
ഭരണ വിരുദ്ധ വികാരത്തിൻ്റെ കൊടുങ്കാറ്റാണ് കേരളത്തിൽ വീശിയടിക്കുന്നത് എന്ന് നാം മനസ്സിലാക്കണം. മുഖ്യമന്തിയുടെ അവകാശവാദം വെള്ളത്തിലെ വരപോലെ മാഞ്ഞു കഴിഞ്ഞു. മഴവില്ലു പോലെ ശോഭിക്കുന്ന കോൺഗ്രസ്സിൻ്റെ തിളക്കം പ്രിയങ്കക്ക് വയനാട്ടിൽ നാലുലക്ഷം വരെയെത്തി. വയനാട്ടിലെ ദുരിതാശ്വാസ ഫണ്ടിൻ്റെ ക്രമക്കേടുകൾ ജനം മനസ്സിലാക്കി . വഖഫ് ഭീഷണി ജനം മറന്ന് റിക്കാർഡ് ഭൂരിപക്ഷം കിട്ടയതിൽ മോദി പോലും അമ്പരന്നിരിക്കുന്നു. അടുത്ത ഇന്ത്യയുടെ പ്രധാനമന്ത്രിയായി പ്രിയങ്കക്ക് ജാർഖണ്ഡിലെ തിരഞ്ഞെടുപ്പുഫലം സൂചന നൽകുന്നു.
മണിപ്പൂർ വീണ്ടും കത്തുമ്പോൾ ഇന്ത്യയിലെ വർഗ്ഗീയത ഭയക്കേണ്ടിയിരിക്കുന്നു. ഇതിന് പരിഹാരം കോൺഗ്രസ്സിനു മാത്രമേ സാധിക്കുകയുള്ളു.
കേരളത്തിലെ കോൺഗ്രസ്സിലെ ഉൾപ്പോരുകൾ മാറ്റി ഒന്നിച്ചണിനിരന്നതാണ് വിജയത്തിനു കാരണം. പാലക്കാടിൻ്റെ ചരിത്രത്തിലെ റിക്കാർഡ് ഭൂരിപക്ഷം തെളിയിക്കുന്ന ത് BJPയും സി.പി.എമ്മും രാഹുൽ മാങ്കൂട്ടത്തിനെ വിശ്വസിക്കുന്നുവെന്നാണ്. കേരളത്തിൻ്റെ മുഖ്യമന്ത്രിയാകുവാൻ മാങ്കൂട്ടത്തിലിനു കഴിയുമെങ്കിൽ CPMൻ്റെ തറ തോണ്ടിയെടുക്കുമെന്നതിൽ സംശയമില്ല.
ഈ ശ്രീധരൻ മത്സരിച്ചിട്ടും ജയിക്കാത്ത സീറ്റിൽ കൃഷ്ണകുമാറിനെ നിർത്തിയ മണ്ടത്തരത്തിൽ BJP യിൽ തമ്മിലടി തുടങ്ങികഴിഞ്ഞു. ഇതിൻ്റെ സൂചന താമരയുടെ വേരു പോലും കേരളത്തിൽ കരിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നാണ് .
കോൺഗ്രസ്സിൽ നിന്നും കൂറുമാറിയ സിരിൻ മൂന്നാം കുഴിയിലേക്കു കട പുഴകി വീണതിൽ കോൺഗ്രസ്സിന് വൻനേട്ടം. കാലുവാരികൾക്ക് കേരള ജനത കൂട്ടു നിൽക്കില്ലയെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ വെന്നി ക്കൊടി പാറിച്ചത് കഴിഞ്ഞ പ്രാവശ്യം ഷാഫി പറമ്പിനേക്കാൾ നാലായിരത്തിൽപരം വോട്ടുകൾ നേടിയതാണ്. സരിൻ എവിടെയോ പോയി മറഞ്ഞുവെന്ന് ജനം പറഞ്ഞു തുടങ്ങി. ചേലക്കര യിലെ CPM ൻ്റെ വിജയത്തിൽ സന്തോഷിക്കണ്ട കാര്യമില്ല. കാരണം ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞിരി ക്കുന്നു. തൃക്കാക്കര തിരഞ്ഞെടുപ്പിലെ ഉമാ തോമസ്സിൻ്റെ വമ്പൻ ഭൂരിപക്ഷം അതുപോലെ പുതുപ്പള്ളി യിലെ ചാണ്ടി ഉമ്മൻ്റെ ഭീമൻ ഭൂരിപക്ഷം ഇപ്പോഴത്തെ പാലക്കാട്ടിലെ മാങ്കൂട്ടത്തിലിൻ്റെ റിക്കാർഡ് ഭൂരിപക്ഷം അതു പോലെ പ്രിയങ്കയുടെ അപ്രതീക്ഷിത വമ്പിച്ച മുന്നേറ്റം ഇവ കോൺഗ്രസ്സിൻ്റെ തിരിച്ചു വരവ് സൂചിപ്പിക്കുന്നു.
ഭരണ വിരുദ്ധ വികാരം എന്തുകൊണ്ട്?
അഴിമതി, സ്വർണ്ണക്കടത്ത് , ബാങ്ക് തട്ടിപ്പ് , കൈക്കൂലി, നോക്കു കൂലി, PSC നിയമ ലംഘനം , കൊലപാതകം , കൈതോല, ചെമ്പ് ഫാക്ട്ടറി പൂട്ടിക്കൽ ഇവ ജനം മനസ്സി ലാക്കി ത്തുടങ്ങി. കറണ്ട് ബിൽ വർദ്ധന’പെട്രോൾ വില വർദ്ധന മാത്രമല്ല റബ്ബർ വില ഇടിവ് , ഇതും കാരണമായി. ജനിക്കുന്ന ഒരു കുട്ടിക്കു പോലും ലക്ഷം കടം വന്നിരിക്കുന്നു. ജനം പിച്ചച്ചട്ടിയെടുക്കുവാൻ ഇതിൽപരം എന്തു വേണം. ഭരണ വിരുദ്ധ വികാരം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ തിരികെ ഭരണത്തിലെത്തിക്കും . BJP യുടെ കഥയും കഴിഞ്ഞിരിരിക്കുന്നു. വയനാട്ടിൽ BJP ക്ക് കെട്ടിവെച്ച കാശുപോലും കിട്ടിയിട്ടില്ല. കേരളത്തിൽ കോൺഗ്രസ്സിന് അനുകൂല തരംഗം ഭരണത്തിലേക്കുള്ള വിത്തു പാകിയിരിക്കുന്നു.