ഫിലാഡൽഫിയാ, യു.എസ്.എ.: അരശതാബ്ദമായി അമേരിയ്ക്കയിലേയ്ക്ക് കുടിയേറുന്ന മലയാളി സമൂഹത്തിന്റെ പരമ്പരാഗതമായ ആചാരാനുഷ്‌ഠാനങ്ങളും സംസ്ക്‌കാര പരിരക്ഷണവും പതിവിലും ഉപരിയായി പ്രതിവർഷം വർദ്ധിയ്ക്കുന്നു. സകല മലയാളി മനസ്കരും കൈരളി തനിമയിലുള്ള ആചാരാലയങ്ങൾ പടുത്തുയർത്തി പതിവായി പങ്കെടുക്കുന്നു. മലയാളി പരിപാടികൾക്കും ആഘോഷങ്ങൾക്കും ആരാധനകൾക്കും എത്തിച്ചേരുന്നവരിലധികവും കേരള രീതിയിൽ വസ്ത്രങ്ങൾ ധരിച്ചിരിയ്ക്കുന്നു.
നവയുഗത്തിൽ തിരുവോണം കേരളീയരുടെ മാത്രമായിട്ടുള്ള വിപുലമായ ചടങ്ങാണ്. കുലശേഖര പെരുമാളിന്റെ കാലഘട്ടമായ എ. ഡി. 800-ാം നൂറ്റാണ്ടിൽ ഒരുമാസം നീണ്ട ആഘോഷ പരിപാടികളോടുകൂടി തിരുവോണം ആരംഭിച്ചതായി ചരിത്രരേഖകളിൽ പറയുന്നു. ദ്രാവിഡൻ ആചാരവിചാരത്തിലൂടെയും ധർമ്മചിന്തയിലൂടെയും വിവിധ മതങ്ങളുടെ സ്വാധീനതകളിൽകൂടെയും കേരളസംസ്ക്‌കാരം ഉറവെടുത്തതായി വൻവിഭാഗം വിശ്വസിയ്ക്കുന്നു.
തിരുവോണത്തിനൊപ്പം മലയാളികൾ മാത്രമായി ആഘോഷിയ്ക്കുന്ന വിഷു, തിരുവാതിര, തെയ്യം, ആറ്റുങ്കൽ പൊങ്കാല, മകര വിളക്ക്, അമ്പലപ്പുഴ ആറാട്ട്, ആറന്മുള ഉത്രട്ടാതി തുടങ്ങിയ സമൂഹമായും മേഖലാടിസ്ഥാനത്തിൽ പരിമിതിയില്ലാതെ ആഘോഷിയ്ക്കുന്ന അനേകം പരിപാടികൾ നിലവിലുണ്ട്. അമ്പല ഉത്സവങ്ങൾ, പള്ളിപെരുന്നാളുകൾ, മുസ്ലീം മതസ്ഥരുടെ റംസാൻ തുടങ്ങിയുള്ള വിവിധ മതങ്ങളുടെ ആഘോഷങ്ങൾ കൈരളീയരുടെ മതാചാരങ്ങളിലും ഉപരിയായി ഐക്യതയും പരസ്പര ധാരണയും സ്നേഹവും വർദ്ധിപ്പിയ്ക്കുന്നു. സ്വദേശത്തും പരദേശത്തുമുള്ള മലയാളികൾ വിപുലമായിട്ടും ചുരുക്കമായിട്ടും സമൂഹമായി കൈരളിക ആഘോഷങ്ങൾ നടത്തുവാനും സംബന്ധിക്കുവാനും തല്‌പരരാണ്.
അമേരിയ്ക്കയിലേക്ക് കുടിയേറിയ വിവിധ മതസ്ഥരായ വൻവിഭാഗം മലയാളികൾ ജാതിയ്ക്കും സഭകൾക്കും ഉത്തമമായ ആരാധനാലയങ്ങളിൽ അംഗത്വം സ്വീകരിക്കുന്നു. മുഖ്യമായും യുവതലമുറയുടെ സ്വഭാവ ഉദ്ധാരണത്തിനും ദുഷ്‌ചിന്ത വെടിഞ്ഞു സൽഗുണസമ്പന്നരാകണമെ സദുദ്ദേശത്തോടെയാണ്. വൻ വിഭാഗം ക്രൈസ്തവരായ മലയാളികൾ വിവിധ സഭാനേതൃത്വത്തിൽ നടത്തുന്ന സെമിനാറുകളിൽ, മുഖ്യമായും മലയാളഭാഷയിലുള്ള പ്രഭാഷണങ്ങളും ക്ലാസ്സുകളും നടക്കുന്നതിനോടൊപ്പം അമേരിക്കൻ രണ്ടാം തലമുറയിലെ മലയാളിയുവ ജനങ്ങൾക്കുവേണ്ടി കൂട്ടിക്കലർത്തി ഇംഗ്ലീഷ് ഭാഷ വാക്കുകളും കൈകാര്യം ചെയ്യുന്നു.
കഴിഞ്ഞ ആഴ്ചചയിൽ ലാൻകാസ്റ്റർ പെൻസിൽവാനിയായിൽ 500-ലധികം മലയാളികൾ സംബന്ധിച്ച 4 ദിവസം നീണ്ട സെമിനാറിൽ യഥോചിതം മലയാള ഭാഷയും ഇംഗ്ലീഷും സന്ദർഭാനുസരണം വിനിയോഗിച്ചതിൽ അമേരിക്കയിൽ ജനച്ചുവളർന്ന മലയാളി യുവതീയുവാക്കളും കുട്ടികളും അശേഷം പരിഭവം പ്രകടിപ്പിച്ചതായി സംഘാടകർ വെളിപ്പെടുത്തിയിട്ടില്ല.
90 ശതമാനം മലയാളി അമേരിക്കൻ കുടിയേറ്റക്കാരും സ്വന്തം വീട്ടിൽ മലയാളത്തിൽതന്നെ സംസാരിയ്ക്കുന്നതിനാൽ കുട്ടികളും മലയാള സംസാരങ്ങൾ മനസ്സിലാക്കുകയും സന്ദർഭോചിതമായി മലയാളത്തിൽതന്നെ സംസാരിക്കുകയും ചെയ്യുന്നു. കാത്തലിക്, ഓർത്തഡോക്‌സ്, മാർത്തോമ്മാ സഭാംഗങ്ങളും, സി.എസ്.ഐ വിഭാഗക്കാരുമടക്കം വൻ വിഭാഗം മലയാളികൾ മാതൃഭാഷയിൽതന്നെ കൂടുതലായും ആരാധനകൾ അർപ്പിക്കുന്നതിനോടൊപ്പം, പെരുന്നാൾ. ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങളും ത•യിത്തമായി നടത്തുന്നു.
അമേരിക്കയിലേക്കു കുടിയേറ്റ നിയമാനുസരണം മലയാളികൾ തുടർച്ചയായി എത്തിച്ചേരുന്നതിനാൽ മലയാളഭാഷയ്ക്ക് മങ്ങലേൽക്കാതെ എല്ലായ്പ്പോഴും നിലനിൽക്കും.
ചിത്രം: നോർത്ത് ഈസ്റ്റ് അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽനിന്നും ഓർത്തഡോക്സ് സെമിനാറിനെത്തിയ മലയാളികൾ (ചിത്രം: ഡിപിൻ മാത്യു, ജോഷ് ഏബ്രഹാം)